വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സാധിച്ച താരമാണ് നിമിഷ സജയന്. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ നിമിഷയില്‍ നിന്നുമുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും നിമിഷയെ തേടിയെത്തിയിരുന്നു.
മാര്ട്ടിന് പ്രക്കാട്ട് ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങിയതിനെ കുറിച്ചാണ് നിമിഷ ഇപ്പോള്‍ തുറന്നു പറയുകയാണ്
നായാട്ടില്‍ പൊലീസ് വേഷമാണെന്ന് പറഞ്ഞപ്പോള്‍ നല്ല എനര്‍ജി കൊടുത്ത് അഭിനയിക്കേണ്ട കഥാപാത്രമായിരുന്നു എന്നാണ് കരുതിയത് എന്ന് നിമിഷ പറയുന്നു. എന്നാല്‍ പിന്നീടാണ് വളരെ ശ്രദ്ധയോടെ ഒതുക്കത്തില്‍ ചെയ്യേണ്ട കഥാപാത്രമാണ് അതെന്ന് മനസിലാവുന്നത്.
സംഭാഷണങ്ങള്‍ കുറവാണ്. മുഖഭാവങ്ങളിലൂടെ പ്രതിഫലിക്കേണ്ട കഥാപാത്രം. അങ്ങനെയൊരു കഥാപാത്രം നല്‍കിയതിന്, അവതരിപ്പിക്കാന്‍ കഴിഞ്ഞതിന് സംവിധായകനോടും മറ്റ് അണിയറ പ്രവര്‍ത്തകരോടും നന്ദിയുണ്ടെന്നും നിമിഷ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രതീക്ഷിക്കാതെയാണ് തനിക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നത്. തന്നെ തേടിയെത്തുന്ന സിനിമകളില്‍ സംതൃപ്തയാണ്. അതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും താരം പറയുന്നു. കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ് എന്നിവരാണ് നായാട്ടില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...