Connect with us

മധുരവും ഫ്രൈഡ് റൈസും പൂര്‍ണമായും ഉപേക്ഷിച്ചു, ഗ്രില്‍ഡ് ചിക്കനും അല്‍ഫാമുമൊക്കെ ആഴ്ചയില്‍ രണ്ട് പീസ് കഴിക്കാം…. ബീറ്റ്‌റൂട്ടും ഉരുളക്കിഴങ്ങും ഒഴികെ ബാക്കി വെജിറ്റബിള്‍സ് കഴിക്കാം; മെലിഞ്ഞ് സുന്ദരിയായതിന് പിന്നിലെ രഹസ്യം പറഞ്ഞ് വീണ നായര്‍

Actress

മധുരവും ഫ്രൈഡ് റൈസും പൂര്‍ണമായും ഉപേക്ഷിച്ചു, ഗ്രില്‍ഡ് ചിക്കനും അല്‍ഫാമുമൊക്കെ ആഴ്ചയില്‍ രണ്ട് പീസ് കഴിക്കാം…. ബീറ്റ്‌റൂട്ടും ഉരുളക്കിഴങ്ങും ഒഴികെ ബാക്കി വെജിറ്റബിള്‍സ് കഴിക്കാം; മെലിഞ്ഞ് സുന്ദരിയായതിന് പിന്നിലെ രഹസ്യം പറഞ്ഞ് വീണ നായര്‍

മധുരവും ഫ്രൈഡ് റൈസും പൂര്‍ണമായും ഉപേക്ഷിച്ചു, ഗ്രില്‍ഡ് ചിക്കനും അല്‍ഫാമുമൊക്കെ ആഴ്ചയില്‍ രണ്ട് പീസ് കഴിക്കാം…. ബീറ്റ്‌റൂട്ടും ഉരുളക്കിഴങ്ങും ഒഴികെ ബാക്കി വെജിറ്റബിള്‍സ് കഴിക്കാം; മെലിഞ്ഞ് സുന്ദരിയായതിന് പിന്നിലെ രഹസ്യം പറഞ്ഞ് വീണ നായര്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ വീണ നായർ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. വീണയുടെ ഫിറ്റ്നസ് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

താൻ ഫോളോ ചെയ്ത ഡയറ്റിനെ കുറിച്ചും വർക്കൗട്ടിനെ കുറിച്ചുമൊക്കെ വീണ കൃത്യമായി വീഡിയോയിലൂടെ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നില്‍ ചില്ലറ കഷ്ടപാടല്ലെന്ന് നടി വ്യക്തമാക്കുകയാണിപ്പോള്‍.

ആദ്യം ആയൂര്‍വേദ ചികിത്സയിലൂടെയാണ് തടി കുറഞ്ഞതെങ്കില്‍ ഇപ്പോള്‍ കൃത്യമായ ഡയറ്റും വര്‍ക്കൗട്ടും ചെയ്യുന്നുണ്ട്. ഭക്ഷണത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചും തന്റെ സൗകര്യത്തിന് ചെയ്യുന്ന വര്‍ക്കൗട്ടുകളെ കുറിച്ചും ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ വീണ നായര്‍ തന്നെ വെളിപ്പെടുത്തുന്നു.

വീണയുടെ വാക്കുകളിലേക്ക്…

അടുത്തിടെ പതിനാല് ദിവസത്തെ ആയൂര്‍വേദ ചികിത്സയെ തുടര്‍ന്ന് എന്റെ തടി കുറഞ്ഞിരുന്നു. അന്ന് അതിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതുമാണ്. അഞ്ചരക്കിലോയിലധികം അപ്പോള്‍ കുറഞ്ഞു. പക്ഷേ തിരികെ ദുബായില്‍ ചെന്നപ്പോള്‍ വീണ്ടും കൂടി. 91 കിലോയായി. ഫുഡ് തീരെ കണ്‍ട്രോള്‍ ചെയ്തില്ല. വീട്ടില്‍ തന്നെ ഇരിക്കുന്നതിനാല്‍ കുക്കിങ്ങും കഴിപ്പും തന്നെയായിരുന്നു പരിപാടി.

തിരിച്ച് നാട്ടിലെത്തുന്നതിന് കുറച്ച് ദിവസം മുന്‍പാണ് വീണ്ടും തടി കുറയ്ക്കണമെന്ന താല്‍പര്യത്തോടെ ഫിറ്റ്ട്രീറ്റ് കപ്പിള്‍ എന്ന ടീമുമായി കോണ്‍ടാക്ട് ചെയ്തത്. ആറ് മാസത്തേക്കാണ് ഞാനിപ്പോള്‍ അവരുടെ പ്ലാന്‍ സ്റ്റാര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഇരുപത് ദിവസത്തിനിടെ ആറ് കിലോ കുറഞ്ഞു. നല്ല മാറ്റമാണ് വന്നത്. അവരുടെ ഫുഡും ഡയറ്റും വ്യായമങ്ങളൊക്കെ വളരെ ഹെല്‍ത്തിയായ ഒരു ശൈലിയാണ്.

വീഡിയോയില്‍ അവരുടെ ട്രെയിനര്‍ ഒപ്പം വന്ന് ഒരു മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യിപ്പിക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ഭക്ഷണക്കാര്യങ്ങളും വ്യായമങ്ങളുമൊക്കെ കൃത്യമായി വിലയിരുത്തി കൊണ്ടിരിക്കും. എല്ലാം കര്‍ശനമാണ്. അങ്ങനെയാണ് ഈ മാറ്റം വന്നത്. ഇപ്പോള്‍ ബോഡി വെയിറ്റ് 83 കിലോ ആയി. വയറ് കുറഞ്ഞു എന്നതാണ് പ്രധാനം.ആദ്യത്തെ ആറ് കിലോ ആരുടെ ബോഡിയിലും എളുപ്പം കുറയും. പിന്നീടുള്ളത് ഇത്ര വേഗം കുറയില്ല.

14 ദിവസത്തെ ആയൂര്‍വേദ ചികിത്സ ശരിക്കും തടി കുറയാന്‍ ഉള്ളതായിരുന്നില്ല. അത് ഉഴിച്ചിലും പിഴിച്ചിലും ഒക്കെ ചേര്‍ന്ന ഒരു ബോഡി റിഫ്രഷ്‌മെന്റായിരുന്നു. അതിനൊപ്പം എന്റെ വണ്ണം കൂടി കുറഞ്ഞു എന്ന് മാത്രം. അതിന്റെ രീതികള്‍ എക്കാലവും മുന്നോട്ട് കൊണ്ട് പോകാന്‍ പ്രയാസമാണ്. ഇത് അങ്ങനെയല്ല. തടി കുറക്കുക എന്നതാണ് ലക്ഷ്യം. 70 കിലോയിലെത്തണം. എനിക്ക് 65 കിലോ മതി ബോഡി വെയിറ്റ്. അവര്‍ പറയുന്നത് അനുസരിച്ച് നമ്മുടെ ബോഡി വെയിറ്റ് ആഗ്രഹിക്കുന്നതിലെത്തിയാല്‍ പിന്നീട് ആഴ്ചയില്‍ 3 ദിവസം എക്‌സര്‍സൈസ് ചെയ്താല്‍ മതി. ഫുഡില്‍ ശ്രദ്ധിക്കണം എന്ന് മാത്രം.

ഞാന്‍ ഇപ്പോള്‍ മധുരം പൂര്‍ണമായും ഉപേക്ഷിച്ചു. ഫ്രൈഡ് റൈസ് ഉപേക്ഷിച്ചു. ഗ്രില്‍ഡ് ചിക്കനും അല്‍ഫാമുമൊക്കെ ആഴ്ചയില്‍ രണ്ട് പീസ് കഴിക്കാം. മീനും മുട്ടയും അതുപോലെ. ബീറ്റ്‌റൂട്ടും ഉരുളക്കിഴങ്ങും ഒഴികെ ബാക്കി വെജിറ്റബിള്‍സ് ഓക്കെ ആവശ്യം പോലെ കഴിക്കാം. കൊതി തോന്നിയാല്‍ എന്തും ഒരു പീസ് കഴിക്കാം. അതിനപ്പുറം വേണ്ട. ഇത് നന്നായി കഴിച്ചാല്‍ നാളെ അതിനും കൂടി ചേര്‍ത്ത് വര്‍ക്കൗട്ട് ചെയ്യണം. വര്‍ക്കൗട്ട് എന്റെ ഇഷ്ടത്തിന് അനുസരിച്ച് രാത്രിയിലൊക്കെയാണെന്നും വീണ പറയുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top