Connect with us

എന്റെ ഡേറ്റും അവരുടെ ഡേറ്റും ഒരുമിച്ച് കിട്ടിയില്ല. ആ സിനിമ ചെയ്യാനാകാഞ്ഞതിൽ തനിക്ക് വിഷമമുണ്ട്; മീര ജാസ്മിൻ

Actress

എന്റെ ഡേറ്റും അവരുടെ ഡേറ്റും ഒരുമിച്ച് കിട്ടിയില്ല. ആ സിനിമ ചെയ്യാനാകാഞ്ഞതിൽ തനിക്ക് വിഷമമുണ്ട്; മീര ജാസ്മിൻ

എന്റെ ഡേറ്റും അവരുടെ ഡേറ്റും ഒരുമിച്ച് കിട്ടിയില്ല. ആ സിനിമ ചെയ്യാനാകാഞ്ഞതിൽ തനിക്ക് വിഷമമുണ്ട്; മീര ജാസ്മിൻ

2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടുമ്പോൾ താരത്തിന്റെ പ്രായം 18 വയസ്സ് മാത്രമായിരുന്നു. കരിയറിലെ മീരയുടെ അഞ്ചാമത്തെ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മീര ജാസ്മിന് ലഭിച്ചു.

ഇടയ്ക്ക് വെച്ച് വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര ജാസ്മിൻ. വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര. ഒന്നിലേറെ തവണയാണ് നടിയെക്കുറിച്ച് ആരോപണങ്ങൾ വന്നിരുന്നത്. സെറ്റിൽ കൃത്യ സമയത്ത് വരാതിരിക്കുക, ഷൂട്ട് പകുത്തിയ്ക്ക് നിർത്തി പോകുക, ദേഷ്യം, മര്യാദയില്ലായ്മ എന്ന് തുടങ്ങി നിരവധി പരാതികളാണ് മീരയ്ക്ക് എതിരെ വന്നിരുന്നത്.

തമിഴിലും തെലുങ്കിലും ജനപ്രീതി തുടങ്ങി കരിയറിൽ മീര ജാസ്മിന് അഭിമാനിക്കാനേറെയുണ്ട്. എന്നാൽ മീര ജാസ്മിൻ തന്നെ സിനിമാ ലോകത്തെ തന്റെ സ്ഥാനം ഇല്ലാതാക്കി എന്നാണ് ഒരു കാലത്ത് വന്ന സംസാരം. സംവിധായകൻ കമൽ മീരയ്ക്കെതിരെ ഒരിക്കൽ തുറന്നെഴുതിയിരുന്നു. സെറ്റിൽ നിന്നും ഇറങ്ങിപ്പോകുക, ഷൂട്ടിംഗുമായി സഹകരിക്കാതിരിക്കുക തുടങ്ങിയ ആരോപണങ്ങളാണ് മീരയ്ക്കെതിരെ അന്ന് വന്നത്.

ഒരു ഘട്ടത്തിൽ മീരയെ സിനിമാ സംഘടനകൾ വിലക്കിയെന്ന വാർത്തകളും പുറത്ത് വന്നു. 2008 ലാണ് ട്വന്റി ട്വന്റി എന്ന സിനിമ റിലീസ് ചെയ്യുന്നത്. മോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം ഒന്നിച്ചെത്തിയ സൂപ്പർഹിറ്റ് സിനിമ. ഈ ചിത്രത്തിൽ നടി ഭാവനയുടെ റോളിലേക്ക് ആദ്യം പരിഗണിച്ചത് മീര ജാസ്മിനെയാണ്. എന്നാൽ മീരയ്ക്ക് ഈ സിനിമ ചെയ്യാനായില്ല. അന്ന് മീരയെ സംഘടനകൾ വിലക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു. ട്വന്റി ട്വന്റിയിൽ അഭിനയിക്കാൻ പറ്റാതെ പോയതിനെക്കുറിച്ച് ഒരിക്കൽ മീര ജാസ്മിൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഡേറ്റിന്റെ പ്രശ്നം കൊണ്ടാണ് തനിക്കാ സിനിമ ചെയ്യാൻ പറ്റാതെ പോയതെന്ന് അന്ന് മീര ജാസ്മിൻ വ്യക്തമാക്കി. മനോരമ ന്യൂസിൽ സംസാരിക്കുകയായിരുന്നു ന‌‌ടി.

എനിക്ക് വിഷമമുണ്ട്. ദിലീപേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്. ദിലീപേട്ടൻ എല്ലാം സംഘടിപ്പിച്ച് ചെയ്ത ആ പ്രൊജക്ട് എനിക്ക് ചെയ്യാനായില്ല. മനപ്പൂർവമല്ല. മനപ്പൂർവം ഞാൻ ട്വന്റി ട്വന്റിയിൽ നിന്ന് മാറി നിൽക്കുകയാണെന്ന് എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ദിലീപേട്ടൻ ആദ്യം വിളിച്ച് ഡേറ്റ് ചോദിച്ചു. 2007 ആണെന്ന് തോന്നുന്നു. ആദ്യം ചോദിച്ച ഡേറ്റ് മൂന്ന് നാല് മാസം നീണ്ട് പോയി. ആ സമയത്ത് ഒരു തെലുങ്ക് പ്രൊജക്ട് വന്നു.

അത് തീർക്കേണ്ട ഒരു അവസ്ഥ വന്നു. അവർക്ക് പെട്ടെന്ന് റിലീസ് ചെയ്യണമെന്ന് പറഞ്ഞ് അവരുടെ പ്രഷറായി. അവരുടെ പ്രഷർ വരികയും ഇവിടെ ഡേറ്റ് കൺഫോം ആയി എന്നെ വിളിക്കുകയും ചെയ്തു. തീരെ പോകാൻ പറ്റാത്ത അവസ്ഥയായിപ്പോയി. ട്വന്റി ട്വന്റി ഒരുപാട് വലിയ ആർട്ടിസ്റ്റുകളുടെ ഡിപന്റ് ചെയ്തുള്ള പ്രൊജക്ടായിരുന്നു. എന്റെ ഡേറ്റും അവരുടെ ഡേറ്റും ഒരുമിച്ച് കിട്ടിയില്ല. സിനിമ ചെയ്യാനാകാഞ്ഞതിൽ തനിക്ക് വിഷമമുണ്ടെന്നും മീര ജാസ്മിൻ അന്ന് പറഞ്ഞു. ട്വന്റി ട്വന്റിക്ക് ശേഷം മീര ജാസ്മിനെ മലയാളത്തിൽ സജീവമായി പ്രേക്ഷകർ കണ്ടില്ല.

ട്വന്റി ട്വന്റിയിൽ നടി നയൻതാര ഡാൻസ് നമ്പറുമായെത്തിയതും വലിയ വാർത്തയായിരുന്നു. അന്ന് തമിഴിലും തെലുങ്കിലും താര റാണിയാണ് നയൻതാര. എന്നാൽ ട്വന്റി ട്വന്റിയിലേക്ക് ദിലീപ് വിളിച്ചപ്പോൾ തിരക്കുകൾ മാറ്റി വെച്ച് എത്താൻ നയൻതാര തയ്യാറായി. മൂന്ന് വർഷങ്ങൾക്ക് ശേഷം നയൻതാര അഭിനയിച്ച മലയാള സിനിമയാണ് ട്വന്റി ട്വന്റി. അന്ന് കോടികൾ പ്രതിഫലം നയൻതാര ട്വന്റി ട്വന്റിയിൽ കുറഞ്ഞ പ്രതിഫലമാണ് വാങ്ങിയതെന്നും പ്രതിഫലമേ വാങ്ങിയില്ലെന്നും അഭ്യൂഹമുണ്ടായിരുന്നു. ഇക്കാര്യത്തിൽ നയൻതാരയോ ദിലീപോ വ്യക്തത വരുത്തിയിട്ടില്ല.

അടുത്തിടെ, സംവിധായകൻ ആലപ്പി അഷ്റഫ് മീര ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം മീര ജാസ്മിനെ കുറിച്ച് പറഞ്ഞത്.

ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച വരദാനമായിരുന്നു മീര ജാസ്മിൻ. അഭിനയം എന്തെന്ന് പോലും അറിയാതെ സിനിമയിലേക്ക് വന്ന മീരയാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിനാണ് മീരയ്ക്ക് അവാർഡ് ലഭിച്ചത്.

മലയാള സിനിമയ്ക്ക് ഒരു നായിക വസന്തം തന്നെ സമ്മാനിച്ച ചിത്രങ്ങളായിരുന്നു ഗ്രാമഫോൺ, സ്വപ്നക്കൂട്, രസതന്ത്രം, അച്ചുവിന്റെ അമ്മ, കസ്തൂരിമാൻ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ. അതിന് പുറമെ തമിഴിലേയും തെലുങ്കിലേയും സംവിധായകരും നിർമാതാക്കളും മീരയുടെ ഡേറ്റിനായി കാത്ത് കെട്ടി കിടന്നു. മാധവൻ, വിജയ്, അജിത്ത്, വിശാൽ തുടങ്ങിയവരുടെ നായിക വേഷം ചെയ്താണ് മീര തമിഴിൽ ശ്രദ്ധിക്കപ്പെട്ടത്.

ഒപ്പം തെലുങ്കിലേയും കന്നഡയിലേയും സൂപ്പർ താരങ്ങളുടേയും നായികയായി അഭിനയിച്ചു. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും നിറഞ്ഞാടിയ ആദ്യ നടിയെന്ന് വേണമെങ്കിൽ മീരയെ വിശേഷിപ്പിക്കാം. അതിനുശേഷം മാത്രമാണ് നയൻതാരയും കീർത്തി സുരേഷുമെല്ലാം ആ പാതയിലൂടെ സഞ്ചരിച്ചത്. പലപ്പോഴും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുള്ള നടി കൂടിയാണ് മീര. അമ്മ സംഘടനയുടെ ട്വന്റി ട്വന്റി സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് മീരയ്ക്ക് എതിരെ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു.

അതിന് മീര പുല്ലുവില പോലും കൽപ്പിച്ചില്ല. കാരണം മറ്റ് സംസ്ഥാനങ്ങളിലെ സിനിമ മേഖലയിൽ ആ സമയത്ത് കത്തി ജ്വലിച്ച് നിൽക്കുകയായിരുന്നു. അതുപോലെ തളിപ്പറമ്പിൽ സിനിമ ഷൂട്ടിങിന് വന്നപ്പോൾ അവിടുത്തെ രാജരാജേശ്വരി ക്ഷേത്രത്തിൽ മീര കയറി തൊഴുതതും വിവാദത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കിയിരുന്നു. ശുദ്ധികലശത്തിന് പതിനായിരം രൂപ പിഴയടച്ച് ആ പ്രശ്നം നടി പരിഹരിച്ചു.

പണവും പ്രശസ്തിയുമായപ്പോൾ നടിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. മീര ജാസ്മിന് മറ്റൊരു മുഖവും മോശപ്പെട്ട സ്വഭാവങ്ങളുമുണ്ടെന്ന് ആദ്യം പുറം ലോകത്തോട് വിളിച്ച് പറഞ്ഞത് സംവിധായകൻ കമലാണ്. ഒരു മാസികയിലാണ് മീര കാരണം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ കമൽ തുറന്ന് എഴുതിയത്. ഗ്രാമഫോൺ സിനിമയുടെ ഷൂട്ടിങ് സമയത്ത് സെറ്റിലെ ആളുകളോടും സീനിയർ ടെക്നീഷ്യന്മാരോടും പരുഷമായി മീര പെരുമാറി.

ഒരിക്കൽ സെറ്റിൽ വെച്ച് ദേഷ്യപ്പെട്ട് കോസ്റ്റ്യൂം നടി കീറി വലിച്ചെറിഞ്ഞു. അവരുടെ ആക്ടിങ് ടാലന്റ് കൊണ്ട് മാത്രമാണ് അന്ന് താൻ അവരെ സഹിച്ചതെന്നും കമൽ പറഞ്ഞിട്ടുണ്ട്. ശേഷം മീരയെ കൊണ്ട് താൻ ക്ഷമ പറയിപ്പിച്ചുവെന്നും എന്നാൽ അതിനുശേഷം മീര തന്നോട് ശത്രുവിനെപ്പോലെ പെരുമാറിയെന്നും കമൽ പറഞ്ഞിരുന്നു. പാട്ടിന്റെ പാലാഴി സിനിമയുടെ സെറ്റിൽ വെച്ച് എനിക്കും മീരയിൽ നിന്നും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്.

ഞാനും ആ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ മീര സെറ്റിൽ നിന്നും പോയി. അതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നു. അന്ന് എനിക്കും തോന്നി മീരയെ കുറിച്ച് മറ്റുള്ളവർ പറയുന്നതിൽ ചില സത്യങ്ങളുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു.

എന്നാൽ മനസാക്ഷിക്ക് എതിരായ ഒന്നും ആരോടും താൻ ചെയ്തിട്ടില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. താരത്തിന്റെ ഇത്തരം പ്രവൃത്തികൾ കാരണമാണ് കരിയറിൽ പിന്നീട് തുടരെ പരാജയങ്ങൾ ഉണ്ടാവാൻ കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹശേഷം മീര അഭിനയത്തിൽ നിന്നും അപ്രത്യക്ഷമായിരുന്നു. 2014ൽ ആയിരുന്നു ജോൺ ടൈറ്റസുമായുള്ള നടിയുടെ വിവാഹം. ശേഷം എഞ്ചിനീയറായ ഭർത്താവിനൊപ്പം മീര ദുബായിലേക്ക് ചേക്കറി. പതിയെ ബിസിനസുകളിലേക്കും ശ്രദ്ധ കൊടുത്തു.

പിന്നീട് മീര സിനിമകൾ ചെയ്ത് വലിയ ഇടവേളകൾ ഇടയ്ക്കിടെ നൽകി മാത്രമാണ്. വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വർഷത്തിൽ ഏറെയായിയെങ്കിലും ഭർത്താവിനൊപ്പമുള്ള അപ്ഡേറ്റുകൾ പങ്കുവെക്കുകയോ ദാമ്പത്യത്തെ കുറിച്ച് എവിടേയും മനസ് തുറക്കുകയോ ചെയ്തിട്ടില്ല. ഇരുവരും വേർപിരിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതേ കുറിച്ചൊന്നും നടി തുറന്ന് പറഞ്ഞിട്ടുമില്ല.

ദുബായിൽ എഞ്ചിനീയറായ അനിൽ ജോൺ ടെെറ്റസിനെയാണ് മീര ജാസ്മിൻ വിവാഹം ചെയ്തത്. 2014 ലായിരുന്നു വിവാഹം. അനിൽ ജോണിന്റെ ആദ്യ ഭാര്യ ഈ വിവാഹത്തിനെതിരെ രംഗത്ത് വന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. മീര ഇപ്പോഴും വിവാഹിതയാണോ എന്ന് വ്യക്തമല്ല. സ്വകാര്യ ജീവിതത്തെക്കുറിച്ച് നടി അധികം സംസാരിക്കാറുമില്ല.

മീരയും അനിലും വിവാഹമോചിതരാകുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മീര ആത്മാർത്ഥമായി സ്നേഹിച്ച വ്യക്തിയായിരുന്നു മാൻഡലിൻ പ്ലേയറായ യു രാജേഷ്. മാൻഡലിൻ രാജേഷ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടത്. മ്യൂസീഷനായ രാജേഷുമായുള്ള ബന്ധത്തെക്കുറിച്ച് മീര ജാസ്മിൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. പല തവണ രാജേഷ്-മീര പ്രണയ ഗോസിപ്പുകൾ വന്നപ്പോഴെല്ലാം മീര മൗനം പാലിക്കുകയാണുണ്ടായത്.

എന്നാൽ 2012 ൽ താനും രാജേഷും പ്രണയത്തിലാണെന്ന് മീര തുറന്ന് പറഞ്ഞു. അക്കാലത്ത് തിരക്കുള്ള നടിയാണ് മീര. കരിയറിലെ വിവാദങ്ങൾ വേറെയും. ഈ പ്രശ്നങ്ങളിലും ബഹളങ്ങളിലും മീരയുടെ ആശ്വാസമായിരുന്നു രാജേഷ്. ഒരു അഭിമുഖത്തിൽ രാജേഷുമായുള്ള ബന്ധത്തെക്കുറിച്ച് മീര തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്റെ ഇന്നത്തെ ജീവിതത്തിൽ അദ്ദേഹത്തിന്റെ പ്രസൻസ് ഭയങ്കരമായി ആവശ്യമുണ്ട്.

എനിക്കെപ്പോഴും ഒരു പുരുഷന്റെ തണലിൽ ഇരിക്കാനാണ് താൽപര്യം. ഇഷ്ടാനിഷങ്ങളും മൂഡ് വേരിയേഷനുമുള്ള ആളായതിനാൽ തന്റെ വിവാഹ ജീവിതം എങ്ങനെയായിരിക്കുമെന്ന പേടി തോന്നാറുണ്ടെന്നും മീര ജാസ്മിൻ അന്ന് തുറന്ന് പറഞ്ഞു. അങ്ങനെ പേടി തോന്നാറുണ്ട്. അപ്പോൾ ഞാൻ രാജേഷിനോട് ചോദിക്കും. കാരണം ഞാൻ മാത്രമല്ല, ആ കക്ഷിയും അത് പോലെ തന്നെയാണ്. വളരെ ഇമോഷണലാണ്.

ഞാനിങ്ങനെ ഇമോഷണലായതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഞാൻ ചോദിക്കാറുണ്ട്. എന്തിനാണ് അതിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നത്, നീ എങ്ങനെയാണോ നീ അങ്ങനെ ജീവിക്കൂ എന്നാണ് പറയാറ്. എവിടെ എങ്ങനെ നിൽക്കണം എന്നെനിക്ക് അറിയാം. കുടുംബ ജീവിതം നയിക്കണമെങ്കിൽ അവിടെ അങ്ങനെ നിന്നേ പറ്റൂ. അവിടെ വേണ്ട പക്വത നമുക്ക് വേണം. എല്ലാത്തിനെയും പ്രാക്‌ടിക്കലായി കാണണം. കുടുംബ ജീവിതമാകുമ്പോൾ പാലിക്കേണ്ട കാര്യങ്ങളുണ്ട്.

അവരുടെ പാരന്റ്സിനെ ശ്രദ്ധിക്കണം, അവരെ ബഹുമാനിക്കണം. അവരുടെ കരിയറിന് കൊടുക്കേണ്ട ശ്രദ്ധ കൊടുക്കണം. കൺസേർട്ടിന് പോയി തിരിച്ച് വന്നാൽ എങ്ങനെയുണ്ടായിരുന്നെന്ന് ചോദിച്ചില്ലെങ്കിൽ രാജേഷിന് വിഷമം വരുമെന്നും മീര ജാസ്മിൻ അന്ന് പറഞ്ഞു. ഒരു ഘട്ട‌ത്തിൽ ഇരുവരും ബ്രേക്കപ്പായെന്നും വാർത്തകൾ വന്നിരുന്നു.

More in Actress

Trending

Recent

To Top