TV Shows
മണിക്കുട്ടൻ വിജയ്ക്കില്ല തോറ്റ് തുന്നംപാടും… വിജയിക്കുന്നത് ആ മത്സരാർത്ഥി! ആ വാക്കുകൾ സൂചിപ്പിക്കുന്നത്?പ്രേക്ഷകരുടെ പ്രതീക്ഷകൾ അസ്ഥാനത്തോ?
മണിക്കുട്ടൻ വിജയ്ക്കില്ല തോറ്റ് തുന്നംപാടും… വിജയിക്കുന്നത് ആ മത്സരാർത്ഥി! ആ വാക്കുകൾ സൂചിപ്പിക്കുന്നത്?പ്രേക്ഷകരുടെ പ്രതീക്ഷകൾ അസ്ഥാനത്തോ?
ബിഗ് ബോസ്സിലെ ഈ സീസണിലെ വിന്നറെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ്ങ് പൂര്‍ത്തിയായെന്നും ഇനി ഒരാഴ്ച കൂടി ഉണ്ടാവുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. നിലവില്‍ വോട്ടിങ്ങ് മേയ് 29 വരെയേ ഉള്ളു എന്നാണ് അറിഞ്ഞിരുന്നത്.
ഈ സീസണിൽ വിജയസാധ്യതയുള്ള മത്സരാര്‍ഥികളില്‍ ഒന്നാമത് മണിക്കുട്ടനാണെന്നാണ് ആരാധകര്‍ പറയുന്നത്.സായ് , മണിക്കുട്ടൻ എന്നിവരുടെ പേരുകളാണ് ആദ്യത്തെ രണ്ട് സ്ഥാനങ്ങളിൽ ഉയർന്നു കേൾക്കുന്നത് .മേയ് 24 രാത്രി മുതല്‍ 29 രാത്രി വരെയുളള വോട്ടുകള്‍ പരിഗണിച്ചാണ് ബിഗ് ബോസ് വിന്നറെ പ്രഖ്യാപിക്കുക. നിലവില്‍ ഏട്ട് മല്‍സരാര്‍ത്ഥികളാണ് ഷോയിലുളളത്. ഇവരില്‍ നിന്ന് ഒരാളെ പ്രേക്ഷകരുടെ വോട്ടുകള്‍ നോക്കി വിജയി ആയി തിരഞ്ഞെടുക്കും.
ഇടയ്ക്ക് പിന്മാറിയെങ്കിലും പിന്നീട് റീഎന്‍ട്രിക്ക് ശേഷം വീണ്ടും ആക്ടീവായിരുന്നു മണിക്കുട്ടന്‍. ബിഗ് ബോസിലെ സൈലന്‌റ് ഗെയിമറെന്നാണ് മണിക്കുട്ടനെ മുന്‍പ് പലരും വിശേഷിപ്പിച്ചത്. ആവശ്യമുളള കാര്യങ്ങളില്‍ മാത്രം ഇടപെടുന്ന ഒരു രീതിയായിരുന്നു മണിക്കുട്ടന്‍ ഷോയില്‍ സ്വീകരിച്ചത്. പേഴ്‌സണലായുളള കാര്യങ്ങള്‍ പറയുമ്പോള്‍ കൂടുതല്‍ ഇമോഷണലാവാറുളള മണിക്കുട്ടനെ എല്ലാവരും ബിഗ് ബോസില്‍ കണ്ടിരുന്നു.
അതേസമയം മണിക്കുട്ടനെ കുറിച്ച് ബിഗ് ബോസ് മലയാളം സീസണ്‍ 3 ഒഫീഷ്യല്‍സ് ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മണിക്കുട്ടന്റെ ബിഗ് ബോസിലെ വിജയ സാധ്യതയെ കുറിച്ച് എഴുതിയാണ് പ്രേക്ഷകന്‍ എത്തിയത്. മണിക്കുട്ടന്‍ ഒന്നും ഒരിക്കലും ജയിക്കില്ല എന്നാണ് എന്റെ ഒരു ഇത് എന്നാണ് ഇദ്ദേഹം തന്‌റെ കുറിപ്പില്‍ പറയുന്നത്. കാരണം അതിനേക്കാള്‍ അര്‍ഹതയുളളവര്‍ വേറെയുണ്ട് ബിഗ് ബോസിലെന്നും ഇദ്ദേഹം കുറിപ്പില്‍ പറയുന്നു. അനൂപ്, സായി, ഫിറോസ്, ഡിംപല്‍, റംസാന്‍ റിതു എന്നിവരുടെ പേരുകളാണ് ഇദ്ദേഹം തന്‌റെ കുറിപ്പില്‍ പറയുന്നത്. അതേസമയം അര്‍ഹതയുളളവര്‍ വിജയിക്കട്ടെ എന്നാണ് മറ്റു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി എത്തിയത്.
