Connect with us

ജീവിതത്തില്‍ നമ്മള്‍ വിജയിച്ചു എന്ന് തോന്നിയാല്‍ അതു നിലനിര്‍ത്തികൊണ്ടു പോകേണ്ടത് നമ്മുടെ ആവശ്യമാണ്,പ്രേക്ഷകരെ വിഷമിപ്പിക്കരുത്: മണിക്കുട്ടന്‍

Movies

ജീവിതത്തില്‍ നമ്മള്‍ വിജയിച്ചു എന്ന് തോന്നിയാല്‍ അതു നിലനിര്‍ത്തികൊണ്ടു പോകേണ്ടത് നമ്മുടെ ആവശ്യമാണ്,പ്രേക്ഷകരെ വിഷമിപ്പിക്കരുത്: മണിക്കുട്ടന്‍

ജീവിതത്തില്‍ നമ്മള്‍ വിജയിച്ചു എന്ന് തോന്നിയാല്‍ അതു നിലനിര്‍ത്തികൊണ്ടു പോകേണ്ടത് നമ്മുടെ ആവശ്യമാണ്,പ്രേക്ഷകരെ വിഷമിപ്പിക്കരുത്: മണിക്കുട്ടന്‍

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ വിജയിയായി ദില്‍ഷ പ്രസന്നന്‍. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി വിജയി ആവുന്നത്. സാബുമോന്‍, മണിക്കുട്ടന്‍ എന്നിവരായിരുന്നു മുന്‍പുള്ള സീസണുകളിലെ വിജയികള്‍. നാലാം സീസണ്‍ കഴിഞ്ഞിട്ട് നാളുകളായെങ്കിലും ഈ സീസണിലെ താരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും വാര്‍ത്തകളും വിവാദങ്ങളുമൊന്നും ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴത്തെ പുതിയ വിവാദം ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിന്നറായിരുന്ന ദില്‍ഷ പ്രസന്നനുമായി ബന്ധപ്പെട്ടാണ് . കഴിഞ്ഞ ദിവസം ദില്‍ഷ തന്റെ പേജില്‍ ഒരു പ്രൊമോഷന്‍ വീഡിയോ പങ്കുവച്ചിരുന്നു. ട്രേഡിംഗുമായി ബന്ധപ്പെട്ടതായിരുന്നു പ്രൊമോഷന്‍. എന്നാല്‍ ഇതില്‍ പരാമര്‍ശിക്കുന്നവര്‍ തട്ടിപ്പുകാരാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയയും ബിഗ് ബോസ് താരം ബ്ലെസ്ലിയുമടക്കമുള്ളവര്‍ രംഗത്തെത്തുകയായിരുന്നു.സംഗതി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയതോടെ ദില്‍ഷയ്ക്ക് തന്റെ വീഡിയോ ഡിലീറ്റ് ചെയ്യേണ്ടി വന്നു. തന്റെ തെറ്റ് അംഗീകരിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു ദില്‍ഷ. ഈ സംഭവത്തില്‍ ദില്‍ഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദില്‍ഷയെ പോലൊരാള്‍ കുറേക്കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

ഈ വിഷയത്തില്‍ ഇപ്പോള്‍ പരോക്ഷ പ്രതികരണവുമായി എത്തുകയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 3ന്റെ വിന്നറായിരുന്നു മണിക്കുട്ടന്‍. ദില്‍ഷയുടെ പേര് പരാമര്‍ശിക്കാതെയാണ് മണിക്കുട്ടന്റെ പ്രതികരണം. എന്നാലും താരം പറഞ്ഞത് ഇതേ വിഷയത്തിലുള്ള തന്റെ നിലപാടാണെന്നാണ് സോഷ്യല്‍ മീഡിയ കണക്കാക്കിയിരിക്കുന്നത്. മണിക്കുട്ടന്റെ വാക്കുകള്‍ ഇങ്ങനെ

പ്രേക്ഷക മനസില്‍ എന്നും നിലനില്‍ക്കുന്ന ഒരു സ്ഥാനം ഉണ്ടാകുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല. ഈ സ്ഥാനം നമുക്ക് ലഭിക്കുമ്പോള്‍ അവരോട് തിരിച്ച് നമ്മള്‍ നല്‍കേണ്ടതും പാലിക്കേണ്ടതുമായ ചില ഉത്തരവാദിത്തങ്ങളും വിശ്വസവും ഉണ്ട്. അവരെ മാനസികമായോ സാമ്പത്തികമായോ വിഷമിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മളുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് മണിക്കുട്ടന്‍ പറയുന്നത്.

ജീവിതത്തില്‍ നമ്മള്‍ വിജയിച്ചു എന്ന് തോന്നിയാല്‍ അതു നിലനിര്‍ത്തികൊണ്ടു പോകേണ്ടത് നമ്മുടെ ആവശ്യമാണ്. ഈ വിജയത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അതു തകര്‍ക്കാനായി നമുക്ക് ചുറ്റും നിരവധി പേരുണ്ടാകുമെന്നും മണിക്കുട്ടന്‍ പറയുന്നു. നിങ്ങളുടെ ഉയര്‍ച്ചകളില്‍ ജാഗ്രത വേണം. അപ്പോഴാണ് സാത്താന്‍ നിങ്ങള്‍ക്കായി വരികയെന്ന ക്വാട്ടും താരം പങ്കുവച്ചിട്ടുണ്ട്. അതേസമയം വിവാദം ഷോയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന ആരോപണത്തെ മണിക്കുട്ടന്‍ തള്ളിക്കളയുന്നുണ്ട്.

ഒരു വ്യക്തിയ്ക്ക് തെറ്റുപറ്റി എന്ന് തോന്നി കഴിഞ്ഞാല്‍ ആ തെറ്റ് കൊണ്ട് വ്യക്തി പങ്കെടുത്ത പരിപാടിക്കോ അവര്‍ സജീവമായി നില്‍ക്കുന്ന മേഖലയിലോ പ്രശ്‌നം ഉണ്ടാകും എന്ന് പറയുന്നതിനോട് ഞാന്‍ ഒരിക്കലും യോജിക്കുന്നില്ല. പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ അതു ഒരു വ്യക്തിയുടെ തെറ്റായി മാത്രമേ കാണുകയുള്ളൂ. അതുമായി ബന്ധപ്പെട്ട മേഖലയേയോ ഒരു സമൂഹത്തിനെയോ അവര്‍ തള്ളി പറയില്ലെന്നാണ് മണിക്കുട്ടന്‍ പറയുന്നത്. അതിശയോക്തി നല്ലതാണ്. പക്ഷെ അതില്‍ ആവേശം വരാതിരിക്കാന്‍ ശ്രമിക്കുക എന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അതേസമയം താന്‍ മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായാണ് ദില്‍ഷ പറഞ്ഞത്. സംഭവത്തില്‍ താന്‍ കേസുമായി മുന്നോട്ട് പോകുമെന്നും ദില്‍ഷ പറഞ്ഞിരുന്നു. ആരേയും വേദനിപ്പിക്കുക തന്റെ ഉദ്ദേശമായിരുന്നില്ല. ആര്‍ക്കെങ്കിലും സഹായമാവുകയാണെങ്കില്‍ ആവട്ടെ എ്ന്നു കരുതി ചെയ്തതാണെന്നും എന്നാല്‍ താന്‍ കുറേക്കൂടി കരുതല്‍ കാണിക്കണമായിരുന്നുവെന്നും ദില്‍ഷ പറയുന്നുണ്ട്. പ്രൊമോഷന് വേണ്ടി താന്‍ മൂന്ന് ലക്ഷം വാങ്ങിയെന്ന ആരോപണം തെറ്റാണെന്നും ദില്‍ഷ വ്യക്തമാക്കിയിരുന്നു.

More in Movies

Trending

Recent

To Top