Connect with us

എന്റെ പ്രണയം സത്യസന്ധമായിരുന്നു, മണിക്കുട്ടന് എന്നെ ഇഷ്ടമില്ലെങ്കിൽ ഇനി ഒന്നും ചെയ്യാനില്ല …. ആ കടുത്ത തീരുമാനം! നെഞ്ച് നീറി സൂര്യ

TV Shows

എന്റെ പ്രണയം സത്യസന്ധമായിരുന്നു, മണിക്കുട്ടന് എന്നെ ഇഷ്ടമില്ലെങ്കിൽ ഇനി ഒന്നും ചെയ്യാനില്ല …. ആ കടുത്ത തീരുമാനം! നെഞ്ച് നീറി സൂര്യ

എന്റെ പ്രണയം സത്യസന്ധമായിരുന്നു, മണിക്കുട്ടന് എന്നെ ഇഷ്ടമില്ലെങ്കിൽ ഇനി ഒന്നും ചെയ്യാനില്ല …. ആ കടുത്ത തീരുമാനം! നെഞ്ച് നീറി സൂര്യ

ബിഗ് ബോസില്‍ മത്സരിക്കാനെത്തിയതോടെയാണ് സൂര്യ മേനോനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. അഭിനയവും ഡാന്‍സുമൊക്കെയായി സജീവമായ സൂര്യ മണിക്കുട്ടനോടുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

മണിക്കുട്ടനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞതിന്റെ പേരിലായിരുന്നു സൂര്യ പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചത്. എല്ലാവരേയും പോലെ നല്ലൊരു സുഹൃത്താണ് സൂര്യ, അതിന് അപ്പുറത്തുള്ള ബന്ധമൊന്നുമില്ലെന്നായിരുന്നു തുടക്കം മുതലേ മണിക്കുട്ടന്‍ പറഞ്ഞത്.

ബിഗ് ബോസ്സിൽ നിന്നും സൂര്യ പുറത്ത് എത്തിയതോടെ മണികുട്ടനോടുള്ള സൂര്യയുടെ പ്രണയം വീണ്ടും ചർച്ചയാവുകയാണ്. ഇതിന്റെ പേരില്‍ പല കോണില്‍ നിന്നും സൂര്യ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് സൂര്യ മനസ് തുറക്കുകയാണ്.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സൂര്യ വിശേഷങ്ങള്‍ പങ്കുവെച്ചത്.

മണിക്കുട്ടനെ ആദ്യമായി കണ്ടതിനെ കുറിച്ചും മനസില്‍ പ്രണയം തോന്നി തുടങ്ങിയതിനെ കുറിച്ചുമെല്ലാം സൂര്യ മനസ് തുറക്കുന്നുണ്ട്. മണിക്കുട്ടനോടുള്ള ഇഷ്ടവും ബഹുമാനവും ഒരിക്കലും ഉപേക്ഷിക്കില്ലെന്നും എന്നാല്‍ മണിക്കുട്ടന്റെ പിന്നാലെ നടക്കാനോ ജീവിതത്തിലേക്ക് കടന്നു ചെല്ലാനോ മുതിരില്ലെന്നും മണിക്കുട്ടന്‍ സന്തോഷത്തോടെ ജീവിക്കുന്നതാണ് കാണേണ്ടതെന്നും സൂര്യ പറയുന്നു.

സൂര്യയുടെ വാക്കുകളിലേക്ക്.

മണിക്കുട്ടനെ നേരത്തെ അറിയാം. ബോയ്ഫ്രണ്ട് സിനിമ കണ്ടതിന് ശേഷമാണ് പരിചയപ്പെടുന്നത്. സിനിമ കണ്ടപ്പോള്‍ ഇഷ്ടമായെന്ന് അറിയിക്കാനായിരുന്നു ബന്ധപ്പെട്ടത്. ഒരാഴ്ചയോളം ആ സൗഹൃദം നിലനിന്നിരുന്നു. പിന്നെ കാണുന്നത് പുള്ളിയുടെ കൂടെ അഭിനയിക്കുമ്പോഴാണ്. പക്ഷെ മണിക്കുട്ടനുമായി സംസാരിക്കാനുള്ള സാഹചര്യമൊന്നുമില്ലായിരുന്നു. ബിഗ് ബോസിലേക്ക് പോകുന്ന സമയത്ത് ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു, അമ്മേ മണിക്കുട്ടന്‍ വരുമെന്ന് തോന്നുന്നുവെന്ന്. പക്ഷെ സത്യത്തില്‍ മണിക്കുട്ടന്‍ വരുമെന്ന് ആരും പറഞ്ഞിരുന്നില്ല. എന്നെ വിളിച്ച ഷോയിലുള്ളവരോട് ചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു അവര്‍ പറഞ്ഞത്

എന്നാല്‍ ബിഗ് ബോസ് വീട്ടിലേക്ക് കാലെടുത്തു വച്ചപ്പോള്‍ ആദ്യം കണ്ടത് മണിക്കുട്ടനെയായിരുന്നു. അവിടെ ആദ്യത്തെ ഒരാഴ്ച ആരും എന്നോട് അധികം സംസാരിച്ചിരുന്നില്ല. കിടിലം ഫിറോസിക്കയെ പരിചയമുണ്ടെങ്കിലും അദ്ദേഹം ഭാഗ്യലക്ഷ്മി ചേച്ചിയുമായൊക്കെയായിരുന്നു അടുപ്പം. ഇതിനിടെ ഡിംപലും ഭാനുവുമായും നല്ല കൂട്ടായിരുന്നു. പക്ഷെ ഡിംപല്‍ എന്നില്‍ നിന്നും ഒഴിഞ്ഞു മാറി. ഡിംപല്‍ പിണങ്ങിയത് എനിക്ക് ഭയങ്കര വിഷമമായി. ഞാനിത് മണിക്കുട്ടനോട് പറഞ്ഞു. അങ്ങനെ എന്നെ ആശ്വസിപ്പിച്ചാണ് മണിക്കുട്ടന്‍ സംസാരിച്ച് തുടങ്ങുന്നത്. ഒരാള്‍ നമ്മുടെ വിഷമം കേള്‍ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇഷ്ടം തോന്നാം. അത് എക്‌സ്പ്രസ് ചെയ്തുവെന്നതാണ് എനിക്കെതിരെ വലിയ കുറ്റമായി പലരും കാണുന്നത്.

എനിക്കിപ്പോഴും അതില്‍ കുറ്റബോധമില്ല. കാരണം ഇഷ്ടം മനസില്‍ വെക്കാനുള്ളതല്ല. പക്ഷെ ഞാന്‍ ആളുടെ ഗെയിം മോശമാക്കിയെന്നൊക്കെ പറയുന്നുണ്ട്, അങ്ങനെയെങ്കില്‍ എനിക്ക് ചോദിക്കാനുള്ളത് ഞാന്‍ ഇറങ്ങുന്നത് വരെ ഏറ്റവും കൂടുതല്‍ തവണ ക്യാപ്റ്റനായിട്ടുള്ളതും ടാസ്‌ക്കുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചതുമെല്ലാം മണിക്കുട്ടനല്ലേയെന്നാണ്. മണിക്കുട്ടനും അങ്ങനെ പറഞ്ഞിട്ടില്ല, പക്ഷെ ചില രംഗങ്ങള്‍ കണ്ടവര്‍ തെറ്റിദ്ധരിച്ചു. മണിക്കുട്ടന്‍ എനിക്കെതിരെ സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ആരെങ്കിലും എന്നെ കുറിച്ച് പറഞ്ഞു കൊടുത്തത് കൊണ്ടാകാം. ഒരു ഗെയിം ആകുമ്പോള്‍ തെറ്റിദ്ധാരണ സ്വാഭാവികമാണ്. എന്റെ പ്രേമം ഗെയിം പ്ലാനാകാം എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ആള്‍ക്കും തോന്നിയിട്ടുണ്ടാകാം.

ഞാന്‍ ആളിന്റെ പുറകെ നടന്ന് ശല്യം ചെയ്തിട്ടില്ല. മണിക്കുട്ടന് എന്തെങ്കിലും വിഷമം തോന്നുമ്പോള്‍ പോയിരുന്ന് സംസാരിക്കും എന്നല്ലാതെ ഞാന്‍ പുറകെ നടന്ന് ശല്യം ചെയ്തിട്ടില്ല. ഇഷ്ടം ആത്മാര്‍ത്ഥമായത് കൊണ്ടാണ് അത് പലപ്പോഴായി പ്രകടിപ്പിച്ചത്. അതിന് മണിക്കുട്ടന്‍ വളരെ മാന്യമായിട്ട് തന്നെയാണ് മറുപടി നല്‍കിയത്. പ്രണയം രണ്ടു പേര്‍ക്കും തോന്നേണ്ട ഒന്നാണ്. അത് മണിക്കുട്ടന്റെ ഭാഗത്തു നിന്നുമില്ല എന്ന് പുറത്ത് വന്ന് ചില എപ്പിസോഡുകള്‍ കണ്ടപ്പോഴാണ് മനസിലായത്. നമുക്കൊരാളെ ഇഷ്ടമായെങ്കില്‍ അയാളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലണമെന്നില്ല, മാറി നിന്നും സ്‌നേഹിക്കാം, അയാള്‍ സന്തോഷത്തോടെയിരിക്കുക എന്നതാണ് വലുത്. മണിക്കുട്ടന്റെ സന്തോഷം അതാണെങ്കില്‍ ഞാന്‍ എന്റെ സ്വപ്‌നം കുഴിച്ച് മൂടി ഒരു സൈഡിലേക്ക് മാറി നില്‍ക്കും.

മണിക്കുട്ടന്‍ ഒരിക്കലും പൂര്‍ണമായും എന്നെ അവഗണിച്ചിട്ടില്ല, അതുകൊണ്ടാണ് വീണ്ടും വീണ്ടും ഇഷ്ടം തുറന്നു പറഞ്ഞു കൊണ്ടിരുന്നത്. എന്റെ മുഖത്ത് നോക്കി എനിക്ക് നിന്നെ ഒരു സുഹൃത്തായി മാത്രമേ കാണാന്‍ പറ്റുകയുള്ളൂവെന്ന് പറഞ്ഞിട്ടില്ല, ്അത് എന്നെ വിഷമിപ്പിക്കണ്ട എന്നു കരുതിയാകും. അത് മണിക്കുട്ടന്റെ ക്വാളിറ്റിയാകും. മണിക്കുട്ടന്റെ ഫാമിലി എന്റെ കാര്യത്തില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ സ്ഥിതിയ്ക്ക് ഇനി മണിക്കുട്ടന്‍ എന്നിലേക്ക് വരില്ല. സത്യം മനസിലാക്കി മാറി നില്‍ക്കുകയാണെന്ന് സൂര്യ പറയുന്നു.

More in TV Shows

Trending

Recent

To Top