Connect with us

കേരളത്തിൽ പെൺകുട്ടിയെ കിട്ടാത്ത ഒരു ആൺകുട്ടിയാണ് ഞാൻ, എനിക്ക് ഒരു മിസ്റ്റേക്കും ഇല്ല, ഡോക്ടർ സർട്ടിഫിക്കറ്റ് കൊണ്ടുവന്ന് കാണിക്കാംl; മണിക്കുട്ടൻ

Actor

കേരളത്തിൽ പെൺകുട്ടിയെ കിട്ടാത്ത ഒരു ആൺകുട്ടിയാണ് ഞാൻ, എനിക്ക് ഒരു മിസ്റ്റേക്കും ഇല്ല, ഡോക്ടർ സർട്ടിഫിക്കറ്റ് കൊണ്ടുവന്ന് കാണിക്കാംl; മണിക്കുട്ടൻ

കേരളത്തിൽ പെൺകുട്ടിയെ കിട്ടാത്ത ഒരു ആൺകുട്ടിയാണ് ഞാൻ, എനിക്ക് ഒരു മിസ്റ്റേക്കും ഇല്ല, ഡോക്ടർ സർട്ടിഫിക്കറ്റ് കൊണ്ടുവന്ന് കാണിക്കാംl; മണിക്കുട്ടൻ

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് മണിക്കുട്ടൻ. മലയാളികൾക്ക് മണിക്കുട്ടനെ വർഷങ്ങളായി അറിയാം എങ്കിലും ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിൽ എത്തിയതിനു ശേഷമാണ് മണിക്കുട്ടനെ പ്രേക്ഷകർ അടുത്തറിയുന്നത്.

ഒരുപക്ഷേ.., നടൻ എന്ന നിലയിൽ മാത്രം അറിഞ്ഞിരുന്ന മണിക്കുട്ടൻ പ്രേക്ഷകർക്കിപ്പോൾ പ്രിയങ്കരനായ ‘എംകെ’ ആണ്. നിരവധി ആരാധകരെയാണ് താരം ഈ ഷോയിലൂടെ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിയിൽ ഇതുവരെ വിവാഹം ചെയ്യാത്ത കാരണത്തെ കുറിച്ച് നടൻ പറഞ്ഞിരുന്നു. കേരളത്തിലെ ആൺകുട്ടികൾക്ക് പെൺകുട്ടികളെ കിട്ടാനില്ലെന്ന് കഴിഞ്ഞ സെൻസസിലുണ്ടായിരുന്നു, അതിലൊരു ആൺകുട്ടി താനാണ് എന്നാണ് മണിക്കുട്ടൻ പറയുന്നത്.

മണിക്കുട്ടന്റെ സങ്കൽപ്പത്തിലുള്ള പെൺകുട്ടി എങ്ങനെയായിരിക്കണം എന്നായിരുന്നു അവതാരകയുടെ ചോദ്യം. എന്നാൽ അങ്ങനൊന്നും ഇല്ലെന്നും അതൊരു പെൺകുട്ടി ആയാൽ മതി എന്നുമായിരുന്നു മണിക്കുട്ടന്റെ മറുപടി. നല്ല കാർക്കൂന്തൽ വേണമെന്ന് ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് അത്തരത്തിലുള്ള ഒരു മോഹവുമില്ലെന്നും ബോബ് ഹെയറാണെങ്കിലും താൻ ഓക്കെയാണ് എന്നാണ് നടൻ പറഞ്ഞത്.

പെൺകുട്ടികൾക്ക് കേരളത്തിൽ ക്ഷാമമുള്ളതായി തോന്നുന്നുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഇതിന് കേരളത്തിലെ ആൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാനില്ലെന്ന് കഴിഞ്ഞ സെൻസസിൽ പറയുന്നുണ്ടായിരുന്നു.
അതിൽ ഒരു ആൺകുട്ടി ഞാനാണ് എന്നാണ് മണിക്കുട്ടൻ പറഞ്ഞത്.

ഇതിന് ഉരുളയ്ക്ക് ഉപ്പേരി പോലെ എവിടെയോ എന്തോ മിസ്റ്റേക്ക് ഉണ്ടന്നായിരുന്നു അവതാരകയുടെ മറുപടി. അതിനും ഒരു കലക്കൻ മറുപടിയാണ് മണിക്കുട്ടൻ കൊടുത്തത്. ഒരു മിസ്റ്റേക്കും തനിക്കില്ലെന്നും വേണമെങ്കിൽ ഡോക്ടർ സർട്ടിഫിക്കറ്റ് കൊണ്ടുവന്ന് കാണിക്കാം എന്നുമാണ് മണിക്കുട്ടൻ പറഞ്ഞത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. ധ്യാൻ ശ്രീനിവാസന് ശേഷം ഇത്തരം കലക്കൻ മറുപടി പറയുന്ന നനെ വേറെ കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്. മണിക്കുട്ടൻ ധ്യാനിന് ഒരു ഭീഷ ണിയാണെന്നും പലരും പറയുന്നുണ്ട്. ശ്രീ മുത്തപ്പൻ, സീക്രട്ട് എന്നിവയാണ് മണിക്കുട്ടന്റെ പുതിയ ചിത്രങ്ങൾ.

Continue Reading
You may also like...

More in Actor

Trending