Connect with us

ഈ നൂറ് ദിവസങ്ങൾ അല്ല ജീവിതത്തിലെ എല്ലാം , ഇതിനു ശേഷവും ഒരു ജീവിതമുണ്ട്. അത് മറക്കരുത് ; പുതിയ മത്സരാർത്ഥികളോട് മണിക്കുട്ടൻ

TV Shows

ഈ നൂറ് ദിവസങ്ങൾ അല്ല ജീവിതത്തിലെ എല്ലാം , ഇതിനു ശേഷവും ഒരു ജീവിതമുണ്ട്. അത് മറക്കരുത് ; പുതിയ മത്സരാർത്ഥികളോട് മണിക്കുട്ടൻ

ഈ നൂറ് ദിവസങ്ങൾ അല്ല ജീവിതത്തിലെ എല്ലാം , ഇതിനു ശേഷവും ഒരു ജീവിതമുണ്ട്. അത് മറക്കരുത് ; പുതിയ മത്സരാർത്ഥികളോട് മണിക്കുട്ടൻ

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്‌ ബോസ്.വരും ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും ചായക്കടകളിലുമെല്ലാം ചര്‍ച്ചാ വിഷയം ബിഗ് ബോസ് മലയാളം സീസണ്‍ 5 ആയിരിക്കും. നാലാം സീസണ്‍ അവസാനിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു അഞ്ചാം സീസണിനായി. ആ കാത്തിരിപ്പ് ഇതാ അവസാനിക്കുകയാണ്. ബിഗ് ബോസ് മലയാളം 5 അതിന്റെ ഗ്രാൻഡ് ലോഞ്ചിന് ഒരുങ്ങിക്കഴിഞ്ഞു. മണിക്കൂറുകൾക്കകം പ്രേക്ഷകർ കാത്തിരിക്കുന്ന പുതിയ സീസൺ ആരംഭിക്കും. കഴിഞ്ഞ ഒരു മാസത്തോളമായി സോഷ്യൽ മീഡിയയിൽ ആകെ പുതിയ സീസണേയും മത്സരാർത്ഥികളെയും കുറിച്ചുള്ള ചർച്ചകളാണ്. ആരൊക്കെയാവും ഈ സീസണിൽ എത്തുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരെല്ലാം.

ഇതുവരെ വന്ന സീസണുകളിൽ ഏറ്റവും സംഭവ ബഹുലവും നാടകീയവുമായൊരു സീസണായിരുന്നു കഴിഞ്ഞു പോയത്. അതുകൊണ്ട് തന്നെ പുതിയ സീസൺ സംബന്ധിച്ച പ്രതീക്ഷകളും ഏറെയാണ്. കഴിഞ്ഞ സീസണുകളിലെ പോലെ മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകനായി എത്തുന്നത്. ഷോയിൽ കാര്യമായ മാറ്റങ്ങൾ ഈ വർഷമുണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ഇതുവരെ ബിഗ് ബോസ് മലയാളത്തിൽ നാല് സീസോണുകളാണ് കഴിഞ്ഞത്. ആദ്യ സീസണിൽ നടൻ സാബുമോൻ ആണ് വിജയി ആയത്. കോവിഡ് പ്രതിസന്ധിക്കിടെ ആരംഭിച്ച രണ്ടാമത്തെ സീസൺ പകുതിക്ക് നിർത്തേണ്ടി വന്നതിനാൽ അതിന് വിജയി ഉണ്ടായിരുന്നില്ല. കോവിഡ് ഭീഷണികൾക്കിടയിൽ നടന്ന മൂന്നാമത്തെ സീസണും നിർത്തി വയ്‌ക്കേണ്ടി വന്നെങ്കിലും അവസാനം വോട്ടെടുപ്പിലൂടെ നടൻ മണിക്കുട്ടൻ വിജയി ആയി മാറിയിരുന്നു.

സംഭവബഹുലമായ നാലാം സീസണിൽ നടിയും നർത്തകിയുമായ ദിൽഷ പ്രസന്നനാണ് വിജയി ആയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ വനിത വിജയി ആയിരുന്നു ദിൽഷ. ഇത്തവണത്തെ സീസണിലും തീ പാറുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. നല്ല ഒറിജിനൽ മത്സരാർത്ഥികളാണ് ഈ വർഷം എത്തുന്നത്. അതേസമയം, മത്സരാർത്ഥികളുടെ ഫൈനൽ ലിസ്റ്റ് സംബന്ധിച്ച വിവരങ്ങൾ ഏകദേശം പുറത്തെത്തിയിട്ടുണ്ട്.

ആകെ 18 മത്സരാർത്ഥികളാണ് വീടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത് എന്നാണ് വിവരം. അതിനിടെ പുതിയ മത്സരാർത്ഥികൾക്ക് ആശംസകളും ഉപദേശവുമായി എത്തിയിരിക്കുകയാണ് മൂന്നാം സീസണിന്റെ വിജയി ആയ നടൻ മണിക്കുട്ടൻ. ഈ നൂറ് ദിവസങ്ങൾ അല്ല ജീവിതത്തിലെ എല്ലാമെന്നാണ് മണിക്കുട്ടൻ പറയുന്നത്. ഇതിനു മുൻപും ഒരു ജീവിതമുണ്ടായിരുന്നു. ഇതിനു ശേഷവും ഒരു ജീവിതമുണ്ട്. അത് മറക്കരുതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.

‘എല്ലാ ഒറിജിനലുകൾക്കും എന്റെ ആശംസകൾ, തീം അവരെ പരിചയപ്പെടുത്തുന്നത് അങ്ങനെയാണ്. മത്സരാർത്ഥികൾക്ക് എനിക്ക് നൽകാനുള്ള ഒരേയൊരു ഉപദേശം ഈ 100 ദിവസങ്ങൾ എല്ലാം ആണെന്ന്
കരുത്തരുതെന്നതാണ്. ഈ മത്സരത്തിലേക്ക് വരുന്നതിന് ഒരു ജീവിതമുണ്ടായിരുന്നു, ഇതിന് ശേഷവും ഒരു ജീവിതമുണ്ട്, ദയവായി അത് മറക്കരുത്. ഈ ഷോ ജീവിതത്തിലെ ഒരു അനുഭവം മാത്രമാണ്,’ എന്നാണ് മണിക്കുട്ടൻ പറഞ്ഞത്.

ഓരോ മത്സരാർത്ഥിക്കും കാണുന്ന പ്രേക്ഷകരോടും ഉത്തരവാദിത്തമുണ്ടെന്ന് നടൻ പറഞ്ഞു. ‘ബിഗ് ബോസ് നിങ്ങൾക്ക് വലിയ പബ്ലിസിറ്റി നൽകുന്ന ഷോയാണ്. നിങ്ങളെ സ്നേഹിക്കുകയും ഒപ്പം നിങ്ങൾക്ക് വേണ്ടി പോരാടുന്നതുമായ ആരാധകർ നിങ്ങൾക്ക് ഉണ്ടാവും. ഷോ കഴിഞ്ഞാലും അവർക്ക് നിങ്ങളെ കൂടുതൽ സ്നേഹിക്കാൻ കഴിയുന്ന അവസ്ഥയുണ്ടാവണം. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുക, നിങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകണം,’

നിങ്ങൾക്ക് എപ്പോഴും ആ പേരിൽ ജീവിക്കാനും അസ്വീകാര്യമായ കാര്യങ്ങൾ ചെയ്യാനും കഴിയില്ല. നിങ്ങൾ തെറ്റ് ചെയ്താലും നിങ്ങളെ പിന്തുണയ്ക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് ആരാധകരെ കൊണ്ട് എത്തിക്കരുത്. അൽപം ഉത്തരവാദിത്തം കാണിക്കണമെന്നും,’ മണിക്കുട്ടൻ പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഡോക്ടർ റോബിൻ രാധാകൃഷ്‍ണൻ വിവാദങ്ങളിലും മറ്റും പെട്ട് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് മത്സരാർത്ഥികൾ പ്രേക്ഷകരോട് കാണിക്കേണ്ട ഉത്തരവാദിത്തത്തെ കുറിച്ച് മണിക്കുട്ടൻ പറഞ്ഞത്. എന്തയാലും സീസൺ അഞ്ചിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്തൊക്കെയാവും ബിഗ് ബോസ് ഈ സീസണിലേക്കായി ഒരുക്കി വെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്.

More in TV Shows

Trending

Recent

To Top