Connect with us

ബിഗ് ബോസ് പ്രേമികൾക്ക് സന്തോഷവാർത്ത ; ബിഗ് ബോസും വീട്ടുകാരും വീണ്ടും എത്തുന്നു ;100 % ഉറപ്പിക്കാം !

Malayalam

ബിഗ് ബോസ് പ്രേമികൾക്ക് സന്തോഷവാർത്ത ; ബിഗ് ബോസും വീട്ടുകാരും വീണ്ടും എത്തുന്നു ;100 % ഉറപ്പിക്കാം !

ബിഗ് ബോസ് പ്രേമികൾക്ക് സന്തോഷവാർത്ത ; ബിഗ് ബോസും വീട്ടുകാരും വീണ്ടും എത്തുന്നു ;100 % ഉറപ്പിക്കാം !

ബിഗ് ബോസ് സീസൺ ത്രീയുടെ വാർത്തകളാണ് ഇപ്പോൾ പ്രേക്ഷകർ ആകാംഷയോടെ കേൾക്കാൻ കാത്തിരിക്കുന്നത്. ഇന്നലത്തെ എപ്പിസോടോടുകൂടി സീസൺ താല്കാലികളുമായി നിർത്തിവച്ചു എന്നാണ് ഔദ്യോഗികമായി പറഞ്ഞിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിന്റെ ഷൂട്ടിംഗ് നടക്കുന്ന തമിഴ്‌നാട്ടിലെ ഇവിപി ഫിലിം സിറ്റി അധികൃതര്‍ പൂട്ടി സീല്‍ ചെയ്തതോടെയാണ് ഷോ അനിശ്ചിതത്വത്തിലായത്.

ഇപ്പോൾ ആരാധകർക്കറിയേണ്ടത് ഷോ പൂർണ്ണമായും അവസാനിച്ചോ അതോ കോവിഡ് മാനദണ്ഡങ്ങളോടെ വീണ്ടും തുടങ്ങുമോ എന്നാണ്. അതിന് പ്രേക്ഷകർക്ക് സന്തോഷിക്കാവുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഷോ പൂർണ്ണമായും അവസാനിച്ചിട്ടില്ല. ഷോ എന്തായാലും തുടരും .

കൃത്യമായ ദിവസം പുറത്തുവിട്ടിട്ടില്ല എങ്കിലും അടുത്ത ആഴ്ച തുടങ്ങും എന്നാണ് ഇപ്പോഴുള്ള റിപ്പോർട്ട്. നിലവിൽ മത്സരാർത്ഥികൾ തമിഴ്‌നാട്ടിൽ തന്നെയുള്ള ഹോട്ടൽ മുറിയിലാണ് . ഇനി മത്സരം തുടങ്ങണമെങ്കിൽ തീർച്ചയായും ഓരോ മത്സരാർത്ഥികൾക്കും കോവിഡ് ടെസ്റ്റുകൾ നടത്തേണ്ടി വരും . അപ്പോൾ അതിനുള്ള സമയം എടുക്കുന്നതുകൊണ്ടുതന്നെ ഒരാഴ്ചത്തെ താമസം എടുക്കാനും സാധ്യതയുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഉന്നതതല ചർച്ചകൾ തമിഴ്‌നാട്ടിൽ നടക്കുന്നുണ്ട്. അതിനു പ്രധാന കാരണം നമുക്കെല്ലാവർക്കുമറിയാം . ബിഗ് ബോസ് റിയാലിറ്റി ഷോ മറ്റുള്ള ഷോ കണക്കല്ല . പ്രത്യേകം തയ്യാറാക്കപ്പെട്ട സെറ്റിലാണ് നടത്തുന്നത് . ഇതിനു പിന്നിൽ ഒരുപാട് ആളുകളുടെ പരിശ്രമം ഉണ്ട്. അതുകൂടാതെ ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ പ്രചാരത്തിലുള്ള ഷോ കരാർ അനുസരിച്ചുകൊണ്ടാണ് നടത്തപ്പെടുന്നത്. കരാർ പ്രകാരം ഷോ നിർത്തുന്നത് വലിയ നഷ്ട്ടം ഉണ്ടാക്കുന്ന കാര്യം കൂടിയാണ് .

അതുമാത്രമല്ല, ബിഗ് ബോസ് ഹൗസും വൃത്തിയാക്കുകയൂം സാനിറ്റൈസ് ചെയ്യുകയും വേണം. അപ്പോൾ ആ സാവകാശവും എടുക്കും. എങ്കിലും അടുത്ത വാരം ബിഗ് ബോസും വീട്ടുകാരും തിരിച്ചുവരുമെന്നാണ് പറയുന്നത്. അതോടൊപ്പം പുതിയ വാർത്ത പ്രകാരം മത്സരാർത്ഥികൾ വീട്ടുകാരോടൊക്കെ സംസാരിച്ചിട്ടുണ്ട്.

എന്നാൽ, അവരുടെ ഫോണിലൂടെയല്ല സംസാരിച്ചിരിക്കുന്നത്. അവിടുന്ന് കൊടുത്ത ഫോണിലൂടെയാണ് സംസാരിച്ചിരുന്നത്. അതിനർത്ഥം ഇതുവരെ മത്സരാർത്ഥികൾക്ക് ഫോൺ കൊടുത്തിട്ടില്ല . പുറം ലോകവുമായി ബന്ധപ്പെടാൻ ഇനിയും അനുവാദം കൊടുത്തിട്ടില്ലന്ന് വേണം അനുമാനിക്കാൻ.

അങ്ങനെയാകുമ്പോൾ ഷോ ഇനി തുടർന്നാലും അവർക്ക് പുറത്തെ കാര്യങ്ങളൊന്നും അറിയില്ല. അപ്പോൾ ഷോ തുടരുക തന്നെ ചെയ്യും. ഇനി ഷോ തുടർന്നാൽ എന്താകുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

നിലവിൽ ഏറെ ആവേശകരമായ ടാസ്കിലൂടെയായിരുന്നു ഷോ കടന്നുപോയിക്കൊണ്ടിരുന്നത്. ടിക്കെറ്റ് ട്ടോ ഫിനാലെ എന്ന ടാസ്കായിരുന്നു മത്സരാര്ഥികള്ക്കായി ബിഗ് ബോസ് കൊടുത്തിരുന്നത്. മുമ്പത്തേതിലും ആവേശത്തോടെയായിരുന്നു എല്ലാവരും മത്സരിച്ചത്. അതിൽ ഡിമ്പലും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്ന മണിക്കുട്ടന്റെ സ്കയിൽ താഴയായി .

ഇത് തന്നെയായിരുന്നു ബിഗ് ബോസിനെ കുറിച്ചുള്ള ഇന്നത്തെ സോഷ്യൽ മീഡിയ ചർച്ചയും . ഇതോടെ ബിഗ് ബോസ് ഇനി തിരിച്ചുവരുമ്പോൾ മണിക്കുട്ടൻ പുറത്താക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത് .

More in Malayalam

Trending

Recent

To Top