എന്നെ തകർക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊരു ടിപ്പ് പറഞ്ഞ് തരാം; വിമർശകരോട് റോബിൻ
ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് ആറ് മാസം പിന്നിട്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചർച്ചാ വിഷയമാണ് റോബിൻ . ഉദ്ഘാടന പരിപാടികളും മറ്റുമായി സജീവമാവുന്ന താരം സിനിമ രംഗത്തേക്ക് ചുവടുറുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചില തിരിച്ചടികള്‍ നേരിടേണ്ടി വന്നു.
ഇതിന് പിന്നാലെ താരം സ്വന്തം സിനിമ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ഇപ്പോഴിതാ തന്റെ വിമർശകരെക്കുറിച്ചും ബിഗ് ബോസ് മലയാളം സീസണ്‍ 5 നെക്കുറിച്ചും ആരാധകർക്ക് മുന്നില്‍ തുറന്ന് സംസാരിക്കുകയാണ് താരം. സീ മലയാളം ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോബിന്‍.
ബിഗ് ബോസ് സീസണ്‍ 5 തുടങ്ങാന്‍ സമയമായി. എന്റെ പേരൊക്കെ പറയുമ്പോള്‍ ചിലർ സൂചിപ്പിക്കും ഇത് ബിഗ് ബോസിനെ ബാധിക്കുമെന്ന്. എന്നാല്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം. ബിഗ്ബോസ് സീസണ്‍ ഫൈവിലെ ഒരു കാര്യത്തിലും ഇടപെടാന്‍ ഞാന്‍ വരില്ല. ഒരു പ്രേക്ഷകനെന്ന രീതിയില്‍ കാണുക മാത്രമേ ചെയ്യു. അതില്‍ പ്രതികരിക്കേണ്ട ആവശ്യം ഇല്ല. ഞാന്‍ എന്റെ ജീവിതവുമായി മുന്നോട്ട് പോവുന്ന ആളാണെന്നും റോബിന്‍ പറയുന്നു.
എന്റെ ബിഗ് ബോസ് കഴിഞ്ഞു. ബിഗ് ബോസ് എന്ന് പറയുന്ന ഒരു ഷോ ആണ്, അല്ലെങ്കില്‍ ഏഷ്യാനെറ്റാണ് എനിക്ക് ഇങ്ങനെയുള്ള ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അവസരം ഒരുക്കിയത്. അതില്‍ ഞാന്‍ എപ്പോഴും കടപ്പെട്ടിരിക്കും. അതുകരുതി അവർ അടുത്തൊരു ഷോ ചെയ്യുമ്പോള്‍ ഞാന്‍ സ്വാധീനിക്കാന്‍ നില്‍ക്കുകയൊന്നുമില്ല.
ബിഗ് ബോസ് സീസണ്‍ 5 വരുമ്പോള്‍, അതിനെക്കുറിച്ച് ചോദിക്കുകയാണെങ്കില്‍ തന്നെ ഷോ കാണാനുള്ള സമയം എനിക്കുണ്ടാവുമോ എന്ന് പറയാന്‍ സാധിക്കില്ല. എന്റെ ഭാഗങ്ങള്‍ പോലും ഞാന്‍ കണ്ടിട്ടില്ല. ചിലപ്പോള്‍ കണ്ട് കഴിഞ്ഞ് ആരെയെങ്കിലും ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ തന്നെ അവർക്ക് വേണ്ടി വോട്ട് ചെയ്യണമെന്നോ മറ്റ് കാര്യങ്ങളോ പറയില്ല. ജസ്റ്റ് കണ്ട കാര്യങ്ങള്‍ മാത്രമായിരിക്കും പറയുക.ഒരിക്കലും അടുത്ത സീസണില്‍ ഇന്‍ഫ്ലൂവന്‍സ് ചെയ്യാന്‍ ഞാന്‍ തയ്യാറാവില്ല, എന്തുകൊണ്ടാണെന്ന് വെച്ചാല്‍ അത് ശരിയല്ല. ചില സമയത്തൊക്കെ നമ്മള്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കും. ആ സമയത്ത് അത് ചർച്ച ചെയ്യാന്‍ വേണ്ടിയാണ്. ചില വിവാദങ്ങള്‍ നമ്മള്‍ വേണമെന്ന് വെച്ച് ക്രിയേറ്റ് ചെയ്യും. ലൈം ലൈറ്റില്‍ നിക്കണമെങ്കില്‍ അത് ആവശ്യമാണ്.
ലളിതമായി ഒരു കാര്യം പറയാം. എന്റെ ഒരു വീഡിയോയുടെ താഴെ നല്ല കമന്റ് വരികയാണെങ്കില്‍ നമ്മള്‍ അത് വായിച്ചങ്ങ് വിടും. നേരെ മറിച്ച് അവിടെ ഒരു നെഗറ്റീവ് കമന്റാണ് വരുന്നതെങ്കില്‍ അതിലാണ് ചർച്ച വരുന്നത്. അതിനോട് അനുബന്ധിച്ച് വീണ്ടും കമന്റുകള്‍ വരും. എനിക്കെതിരെ ഡീഗ്രേഡ് ചെയ്യുന്നവർ ചിന്തിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ അവർ തന്നെയാണ് എന്നെ പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.പോസിറ്റീവ് കമന്റ് ചെയ്യുന്ന ആളുകളുടെ അടുത്ത് വന്നിട്ട് അധികം ആളുകള്‍ പ്രതികരിക്കില്ല. എന്നാല്‍ നെഗറ്റീവില്‍ ചർച്ച വരുന്നു. ഇന്‍ഡയറക്ടായി അവർ എന്നെ പ്രമോട്ട് ചെയ്യുന്നു. എന്നെ തകർക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊരു ടിപ്പ് പറഞ്ഞ് തരാം. എന്നെ പറ്റി സംസാരിക്കാതിരുന്നാല്‍ മതി. എങ്കില്‍ മാത്രമേ എന്റെ ഈ ഒരു ലൈംലൈറ്റ് കുറയുകയുള്ളു. നെഗറ്റീവ് കമന്റുകള്‍ വരുമ്പോഴാണ് വീണ്ടും ഇത് കത്തിക്കൊണ്ടിരിക്കുന്നത്.
ഒരുമാസം നിങ്ങള്‍ മിണ്ടാതിരുന്നാല്‍ ഇതൊക്കെ അവിടെ നില്‍ക്കും. നല്ലത് മാത്രമുള്ള ഒരു സീരിയലോ സിനിമയോ ആണെങ്കില്‍ എപ്പോഴും നമ്മള്‍ കണ്ടുകൊണ്ടിരിക്കുമോ, അതില്‍ ഇതുപോലെ പ്രശ്നങ്ങളും വില്ലനും ഒക്കെ വരുമ്പോള്‍ മാത്രമോ സിനിമ എന്‍ഗേജിങ് ആകുകയുള്ളു. അതുകൊണ്ടാണ് പറയുന്നത് എന്നെ തകർക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ എന്നെക്കുറിച്ച് സംസാരിക്കാതിരിക്കണമെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.
