News
“ബ്ലെസ്ലിയെ നേരിൽ കണ്ടാല്‍ ഇടിച്ച് മൂക്കാമണ്ട തെറിപ്പിക്കും”; വിവാദ വീഡിയോക്ക് ശേഷം ബ്ലെസ്ലിയുമായി റോബിൻ കൂട്ടുകൂടിയത് ഇങ്ങനെ !
“ബ്ലെസ്ലിയെ നേരിൽ കണ്ടാല്‍ ഇടിച്ച് മൂക്കാമണ്ട തെറിപ്പിക്കും”; വിവാദ വീഡിയോക്ക് ശേഷം ബ്ലെസ്ലിയുമായി റോബിൻ കൂട്ടുകൂടിയത് ഇങ്ങനെ !
ബിഗ് ബോസ് സീസൺ 4 അവസാനിച്ചെങ്കിലും ഇന്നും സീസൺ ഫോറിലെ എല്ലാ മത്സരാർത്ഥികളും മലയാളികളുടെ മനസിലുണ്ട്. റോബിൻ രാധാകൃഷ്ണനും ബ്ലെസ്ലിയും ആയിരുന്നു ബ്ലോഗ് ബോസ് വീട്ടിൽ നല്ല സൗഹൃദത്തിൽ നിന്നത്. എന്നാൽ സീസൺ കഴിഞ്ഞതോടെ രണ്ടാളും ശത്രുക്കളായി മാറി.
ഇവരുടെ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ പ്രേക്ഷകർ വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. ബിഗ് ബോസ് സീസൺ 4 ടൈറ്റിൽ വിന്നറായ ദിൽഷ പ്രസന്നൻ ആയിരുന്നു ഇരുവരെയും കൂട്ടിയോജിപ്പിച്ചിരുന്ന കണ്ണി. ബിഗ് ബോസ് വീട്ടിൽ വെച്ച് ദിൽഷയോട് പ്രണയം പറഞ്ഞവരാണ് റോബിനും ബ്ലെസ്ലിയും. മൂവരുടെയും സൗഹൃദം ത്രികോണ പ്രണയമായൊക്കെ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. റോബിൻ പുറത്താക്കപ്പെട്ടതിന് ശേഷം റിയാസ് സലീമുമായി ദിൽഷ യുദ്ധം പ്രഖ്യാപിച്ചപ്പോൾ കട്ടയ്ക്ക് കൂടെയുണ്ടായിരുന്നത് ബ്ലെസ്ലിയാണ്.
എന്നാൽ ഷോ അതിന്റെ അവസാനത്തിലേക്ക് എത്തിയപ്പോൾ റോബിനും ബ്ലെസ്ലിയും രണ്ടു വഴിക്കായി. ദിൽഷയോട് ബ്ലെസ്ലി മോശമായി പെരുമാറിയെന്ന് ആരോപിച്ച് റോബിൻ പരസ്യമായി രംഗത്തെത്തി. ബ്ലെസ്‌ലിയെ ഭീഷണിപ്പെടുത്തി കൊണ്ട് റോബിൻ വീഡിയോ പങ്കുവയ്ക്കുകയും അത് വലിയ വിവാദമായി മാറുകയും ചെയ്തു.
ബ്ലെസ്ലിയെ നേരിൽ കണ്ടാല്‍ ഇടിച്ച് മൂക്കാമണ്ട തെറിപ്പിക്കും എന്നൊക്കെ ആയിരുന്നു റോബിന്റെ ഭീഷണി. ബ്ലെസ്ലീയുടെ സഹോദരനാടകം ഇതിനെതിരെ രംഗത്ത് എത്തുകയും സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ആരാധകർ തമ്മിൽ വാക്ക്പോര് നടക്കുകയും ചെയ്തിരുന്നു. ഇതോടെ ബ്ലെസ്ലി പുറത്തെത്തിയാൽ റോബിനുമായി ഇടിച്ച് പിരിയും എന്ന് പ്രേക്ഷകർ കരുതി. എന്നാൽ പ്രേക്ഷകർ കണ്ടത് റോബിൻ ബ്ലെസ്ലിയുടെ വീട്ടിലെത്തി കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നതാണ്.
ദിവസങ്ങൾക്കിടയിൽ ഉണ്ടായ ഈ സംഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് റോബിൻ ഇപ്പോൾ. ഷോ റീല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് റോബിന്‍ അന്ന് സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചത്.
അന്നത്തെ സാഹചര്യത്തില്‍ അങ്ങനെയൊക്കെ പറഞ്ഞു പോയി. പിന്നീട് അത് തെറ്റാണെന്ന് ബോധ്യമായെങ്കിലും ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴേക്കും വീഡിയോ വൈറലായി കഴിഞ്ഞിരുന്നു. പിന്നീട് ഫൈനലിന്റെ പാര്‍ട്ടിയില്‍ വെച്ചാണ് ബ്ലെസ്ലിയെ കാണുന്നത്. അങ്ങോട്ട് പോയി ഒരു സോറി പറയണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ ബ്ലെസ്ലി അപ്പോള്‍ വളരെയധികം ടെൻഷനിലും, ഡിപ്രഷനിലുമൊക്കെ ആയിരുന്നു.
അന്ന് എന്തുകൊണ്ടോ എനിക്ക് നേരില്‍ ചെന്ന് തോളില്‍ പിടിച്ച് സോറിയെടാ എന്ന് പറയാന്‍ പറ്റിയില്ല. ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാവും ബ്ലെസ്ലി ആ വീഡിയോ കണ്ടത്. പക്ഷെ അവന്‍ ഒന്നും പ്രതികരിച്ചില്ല. ബ്ലെസ്ലിയെ നേരിട്ട് കാണാനും അവന്റെ നമ്പര്‍ ഒന്ന് കിട്ടാനും ഞാന്‍ ഒരുപാട് ശ്രമിച്ചു. ഇന്‍സ്റ്റയില്‍ മെസേജ് അയച്ചു. അവനുമായി ബന്ധപ്പെട്ടവരെ തപ്പി മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചു, അതിന് ശേഷമാണ് ഞാന്‍ ബ്ലെസ്ലിയെ വിളിച്ച് വീട്ടിലേക്ക് വരാം എന്ന് പറഞ്ഞത്.
വീട്ടില്‍ ചെന്നപ്പോൾ ബ്ലെസ്ലിയുടെ അമ്മയും പെങ്ങളും അനിയനും ഒക്കെ വല്ലാത്ത തരം മാനസിക അവസ്ഥയിലൂടെ കടന്ന് പോവുകയായിരുന്നു. എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് ഏറ്റ് പറഞ്ഞ് ഞാന്‍ മാപ്പ് പറഞ്ഞു. മനുഷ്യസഹജമായ ഒരു തെറ്റ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടായി, അതിന് ക്ഷമ ചോദിക്കാനല്ലാതെ മറ്റൊന്നിനും പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അവന്റെ അമ്മയ്ക്ക് അത് മനസ്സിലായി.
അവര്‍ എനിക്ക് നല്ല ഭക്ഷണമൊക്കെ തന്നാണ് അന്ന് പറഞ്ഞുവിട്ടത്. അതിന് ശേഷം ഞാനും ബ്ലെസ്ലിയുമായി യാതൊരു പ്രശ്‌നവും ഇല്ല. ഞങ്ങള്‍ ഇപ്പോൾ ഹാപ്പിയാണ്. ഞങ്ങൾ രണ്ടുപേരും ജീവിതത്തിൽ എവിടെയെങ്കിലും എത്തിപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ്, റോബിന്‍ പറഞ്ഞു. ബ്ലെസ്ലിയും റോബിനും ഒന്നിച്ചായിരുന്നു അഭിമുഖത്തിൽ പങ്കെടുത്തത്.
About robin and blesslee