Malayalam
‘എന്റെ എല്ലാവിധ ആശംസകളും’; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി യുവരാജ് സിംഗ്
‘എന്റെ എല്ലാവിധ ആശംസകളും’; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി യുവരാജ് സിംഗ്
മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ അറുപത്തിയൊന്നാം പിറന്നാളിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരെത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. മോഹന്‍ലാലിന് തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് യുവരാജ് ആശംസകള്‍ നേര്‍ന്നത്.
”സന്തോഷകരമായ ജന്മദിനം മോഹന്‍ലാല്‍ സര്‍. മികച്ച ആരോഗ്യവും അനന്തമായ വിജയവും നേരുന്നു. എന്റെ എല്ലാവിധ ആശംസകളും.” എന്നാണ് യുവരാജ് ട്വീറ്റ് ചെയ്തത്.
ഇന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. സിനിമാരംഗത്തിനും പുറമെ മറ്റു മേഖലയില്‍ നിന്നും നിരവധിയാളുകളാണ് മോഹന്‍ലാലിന് ആശംസകളുമായെത്തിയത്.
ചെന്നൈയില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു മോഹന്‍ലാല്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. അതിന്റെ ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നു.