Connect with us

ചിലർക്ക് നമ്മളെ പറ്റി അറിയാമായിരുന്നിട്ടും കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി അനാവശ്യ ചോദ്യങ്ങൾ ചോദിക്കും; റോബിൻ

Movies

ചിലർക്ക് നമ്മളെ പറ്റി അറിയാമായിരുന്നിട്ടും കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി അനാവശ്യ ചോദ്യങ്ങൾ ചോദിക്കും; റോബിൻ

ചിലർക്ക് നമ്മളെ പറ്റി അറിയാമായിരുന്നിട്ടും കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി അനാവശ്യ ചോദ്യങ്ങൾ ചോദിക്കും; റോബിൻ

ബിഗ് ബോസ് ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ബി​ഗ് ബോസിന്റെ മുൻ സീസണുകളിലെ മത്സരാർത്ഥികളെ എടുത്താലും ആരാധക വൃന്ദത്തിന്റെ കാര്യത്തിൽ റോബിന് തന്നെയാണ് മുൻതൂക്കം. നടന്റെ പേരിൽ നിരവധി ഫാൻ പേജുകൾ സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നുണ്ട്.

ഉദ്ഘാടന പരിപാടികൾക്ക് വലിയ ആരവത്തോടെയാണ് റോബിനെ ആരാധകർ സ്വീകരിക്കുന്നത്. വൃദ്ധരായ ആരാധകർ വരെ റോബിനെ സ്നേ​ഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നതും സോഷ്യൽ മീഡിയയിൽ കാണാം. റോബിൻ തന്റെ ഫാൻസിനൊപ്പമുള്ള മിക്ക വീഡിയോകളും വൈറൽ ആവാറുമുണ്ട്.

ആഘോഷങ്ങൾക്കൊപ്പം തന്നെ റോബിനെതിരെ ഇടയ്ക്ക് ട്രോളുകളും വരാറുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റോബിൻ. ആരാധകരുടെ സ്നേഹത്തെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ലെന്നാണ് റോബിൻ പറയുന്നത്. കൈരളി ടിവിയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

‘എവിടെ ചെന്നാലും സ്നേഹത്തോടെ കാണാൻ കാത്തിരിക്കുന്നവർ ഉണ്ട്. ദൂരെ സ്ഥലത്ത് നിന്ന് വന്നവർ രാവിലെ മുതൽ കാത്തിരിക്കുന്നത് കാണുമ്പോൾ ഭയങ്കര വിഷമം തോന്നും. മകനെപ്പോലെയാണെന്നൊക്കെ പറയും. എനിക്കത് വാക്കുകളാൽ പറയാൻ അറിയില്ല. ഒരുപാട് പേരുടെ പ്രാർത്ഥനയും അനു​ഗ്രഹവും എനിക്കുണ്ട്. ഞാനത് പറഞ്ഞ് കഴിഞ്ഞാൽ ചിലപ്പോൾ അതിന്റെ ഭം​ഗി പോവും. അത്രയും സ്നേഹവും പിന്തുണയും എനിക്ക് തരുന്നുണ്ട്’

അതിനിയും വേണമെന്നാ​ഗ്രഹിക്കുന്നു. നിങ്ങളുടെ വീട്ടിലെ മകനായിരിക്കും ഞാൻ. കുരുത്തക്കേട് കാണിച്ചാൽ പൊറുക്കുക. വീണ്ടും നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. അഭിമുഖങ്ങളിൽ ഓരോരുത്തരും ഓരോ തരത്തിലായിരിക്കും. ചോദ്യങ്ങൾ ചോദിക്കാൻ പോവുന്നതിന് മുമ്പ് ആ ആളിനെക്കുറിച്ച് ഒരു സ്റ്റഡി നടത്തുക’

‘ഒരു കാര്യം ചെയ്യാൻ പോവുമ്പോൾ ആളെങ്ങനെയാണെന്ന് പരിശോധിച്ച് പോയിക്കഴിഞ്ഞാൽ അനാവശ്യമായ ഈ പ്രശ്നങ്ങൾ ഒഴിവാക്കാം’ചിലർക്ക് നമ്മളെ പറ്റി അറിയാമായിരുന്നിട്ടും കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നവരും ഉണ്ട്. എല്ലാവർക്കും കണ്ടന്റ് വേണം, പ്രശസ്തി വേണം, പണം വേണം. ഇതൊക്കെ തന്നെയാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. അതിനാൽ നാളെക്കൊണ്ട് ഇതൊന്നും മാറില്ല. പക്ഷെ ഭൂരിഭാ​ഗം പേരും നല്ല ചോദ്യങ്ങളാണ് ചോദിക്കുന്നത്

കമന്റ്സ് നോക്കാറില്ല. സമൂഹത്തിൽ ഭയങ്കര പ്രശ്നം ഉണ്ടാക്കുന്ന തരത്തിൽ ഒന്നും ചെയ്യാറില്ല. ഞാനെന്റെ കാര്യം നോക്കുന്നു. എന്റെ ലൈഫിൽ ഞാൻ എന്തെങ്കിലും നേടാൻ വേണ്ട് അധ്വാനിക്കുന്നു. അത് കണ്ട് പലർക്കും ഫ്രസ്ട്രേഷൻ ആയിക്കഴിഞ്ഞാൽ ഒന്നും ചെയ്യാനില്ല. പ്രതികരിക്കാൻ സമയമില്ല. എന്റെ ആർമിയെപ്പോലും ഞാൻ ഫാമിലി എന്നാണ് പറയുന്നത്.

എന്നെ ഇവിടെ ഇരുത്തുന്നത് പോലും അവരുടെ സ്നേഹവും സപ്പോർട്ടുമാണ്. എല്ലാവരും പറഞ്ഞ് ബി​ഗ് ബോസ് കഴിഞ്ഞാൽ മാക്സികം രണ്ടാഴ്ച അല്ലെങ്കിൽ ഒരു മാസമെന്ന്. ഇപ്പോഴും ഞാൻ ഇവിടെ ഇരിക്കുന്നുണ്ട്. ഞാൻ പെർഫെക്ട് ആയ ആളല്ല. പക്ഷെ എനിക്ക് എന്ത് തോന്നുന്നോ അതുപോലെ നിൽക്കും. എപ്പോഴും നല്ലവനായ ഉണ്ണി ആയിരിക്കാൻ പറ്റില്ല. റിയൽ ആയ ഞാൻ എല്ലാം കൂടിച്ചേർന്ന ആളാണ്,’ റോബിൻ രാധാകൃഷ്ണൻ പറഞ്ഞു.

More in Movies

Trending