Connect with us

ഞാൻ പച്ചയായ മനുഷ്യനാണ്, എനിക്ക് നെഗറ്റീവും പോസിറ്റീവും കാണും, എന്റെ ഭാഗത്ത് നിന്നും ശരിയും തെറ്റും ഉണ്ടാകും; റോബിന് പറയുന്നു

TV Shows

ഞാൻ പച്ചയായ മനുഷ്യനാണ്, എനിക്ക് നെഗറ്റീവും പോസിറ്റീവും കാണും, എന്റെ ഭാഗത്ത് നിന്നും ശരിയും തെറ്റും ഉണ്ടാകും; റോബിന് പറയുന്നു

ഞാൻ പച്ചയായ മനുഷ്യനാണ്, എനിക്ക് നെഗറ്റീവും പോസിറ്റീവും കാണും, എന്റെ ഭാഗത്ത് നിന്നും ശരിയും തെറ്റും ഉണ്ടാകും; റോബിന് പറയുന്നു

സാമൂഹ്യ മാധ്യമങ്ങൾ സ്ഥിരമായി കൈകാര്യം ചെയ്യുന്ന ഒട്ടുമിക്ക മലയാളികൾക്കും സുപരിചിതമാണ് ഡോ. റോബിൻ രാധാകൃഷ്‍ണൻ എന്ന പേര്. എന്നാൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കാത്തവരുടെയും കുടുംബത്തിലെ ഒരു അംഗത്തെ പോലെ റോബിൻ കടന്നുവന്നത് ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സാര്‍ത്ഥി ആയതോടെയാണ്

ബിഗ് ബോസ് സീസൺ 4 ൽ ടാസ്കുകളിലെ പ്രകടനത്തിന്റ പേരിൽ ആയിരുന്നില്ല റോബിൻ രാധാകൃഷ്ണൻ ചർച്ചയായത്. ടാസ്കുകളിൽ പരാജയപ്പെട്ടും നെഗറ്റീവ് കളിച്ചും ആളുകൾക്കിടയിലേക്ക് എത്താനാണ് താരം ശ്രമിച്ചതെന്ന തരത്തിലായിരുന്നു തുടക്കം മുതൽ വിമർശനം ഉയർന്നത്. ഞാൻ പച്ചയായ മനുഷ്യനാണ്. എനിക്ക് നെഗറ്റീവും പോസിറ്റീവും കാണും. എന്റെ ഭാഗത്ത് നിന്നും ശരിയും തെറ്റും ഉണ്ടാകും. തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്താൻ മനസുള്ളൊരാളാണ് ഞാൻ’.

ഷോയുടെ ആദ്യ ഘട്ടത്തിൽ തന്നെ റോബിന് പിന്തുണ വർധിക്കാൻ തുടങ്ങിയതോടെ അതിന് പിന്നിൽ പിആർ ഉണ്ടെന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു. പിആറിനെ ഏൽപ്പിച്ചെന്ന് റോബിനും ഷോയിൽ വെച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിലെ സത്യം വെളിപ്പെടുത്തുകയാണ് റോബിൻ. നടി അനു ജോസിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം ഇങ്ങനെ

എന്റെ ഭാഗത്ത് തെറ്റുണ്ടായാൽ അതിനെ നിങ്ങൾ വിമർശിക്കണം. പക്ഷേ എന്റെ ഭാഗത്ത് എന്തെങ്കിലും ശരി ഉണ്ടായാൽ അത് കൂടി പരിഗണിക്കണം. വെറുതെ വന്ന് നെഗറ്റീവ് കമന്റുകൾ പറയുകയെന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. നിങ്ങളെ കൈകാര്യം ചെയ്യാൻ ഏതേലും പിആർ ഏജൻസി 40,000 കൊടുത്താൽ നിങ്ങളെ അവർ റെഡിയാക്കി വിടും. അതിനൊക്ക ഇവിടെ ആളുണ്ട്. പക്ഷേ ഞാനത് ചെയ്യില്ല, കാരണം നിങ്ങളും ഞാനും തമ്മിൽ അപ്പോൾ വലിയ വ്യത്യാസമില്ല.

റോബിൻ എന്തുകൊണ്ടാണ് ലൈവായി നിൽക്കുന്നത് എന്ന് അറിയാമോ? പലരും ഈ ചോദ്യം ചോദിക്കാറുണ്ട്. റോബിൻ പി ആർ വർക്ക് കൊടുത്തിട്ടാണ് ബിഗ് ബോസിലേക്ക് പോയതെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ അങ്ങനെ പി ആർ വർക്ക് കൊടുത്തിട്ടുണ്ടായിരുന്നെങ്കിൽ ഞാൻ ഇത്രയും ലൈവായി ഇങ്ങനെ നിൽക്കില്ല, ഓരോ പരിപാടിക്ക് പോകുമ്പോഴും ഇങ്ങനെയുള്ള പ്രതികരണങ്ങൾ കിട്ടില്ല. അത്രയും കോൺഫിഡന്റായി ആരോടും പറയാതെ താൻ ബിഗ് ബോസിലേക്ക് പോയത് എന്തിനാണെന്ന് വെച്ചാൽ എനിക്ക് എന്നെ ഇഷ്ടപ്പെടുന്ന ആളുകളെ നേടിയെടുക്കണമായിരുന്നു.

എന്റെ സിനിമ വന്ന് കഴിഞ്ഞാൽ എന്നെ ഇഷ്ടപ്പെടുന്നവർ പോയി ആ സിനിമ കാണാൻ പോകും. റോബിൻ വളരെ ടാലന്റ് ഉള്ള ആളാണെന്ന് ആരും പറയണമെന്നില്ല. പക്ഷേ റോബിൻ നല്ല മനുഷ്യനാണ് എന്ന് ആരെങ്കിലും പറഞ്ഞ് കേൾക്കുന്നത് ആണ് ഏറ്റവും സന്തോഷം. ഞാൻ പെർഫെക്റ്റ് ആയ ആളല്ല. ഒന്നുമല്ലാതിരുന്ന എന്നെ ഞാൻ ഒരു നല്ല മനുഷ്യനാണെന്നെങ്കിലും പറഞ്ഞല്ലോ എന്നതാണ് സന്തോഷം.

എന്നാൽ നല്ലത് മാത്രം കേൾക്കുന്ന ഒരു ഫേക്ക് ആയിട്ടുള്ള ആളാകരുത്. ജനുവിനായി ജീവിക്കണം. നമ്മുടെ ഭാഗത്ത് നിന്ന് തെറ്റുകളും സംഭവിക്കും. അത് തിരുത്താനുള്ള മനസും കൂടി ഉണ്ടെങ്കിൽ നമ്മുക്ക് നല്ല രീതിയിൽ തന്നെ മുന്നോട്ടുള്ള ജീവിതം കൊണ്ടുപോകാൻ സാധിക്കും.എന്നെ വെച്ച് കണ്ടെന്റ് ഉണ്ടാക്കുന്ന നിരവധി പേരുണ്ട്. ചില യുട്യൂബ് ചാനലുകാർ എന്റെ കണ്ടന്റ് മാത്രം വെച്ച് കൊടുക്കുന്നുണ്ട്. അവർ എന്നെ കാണാനും ഞാൻ പറയുന്നത് കേൾക്കാനുമെല്ലാം പല ഉദ്ഘാടന പരിപാടികളിലും വളരെ ദൂരം സഞ്ചരിച്ച് വരാറുണ്ട്. എന്റെ വീഴ്ചകളാണ് എന്റെ മോട്ടിവേഷൻ. സിംഹത്തെ ഭയങ്കര ഇഷ്ടമാണെനിക്ക്. സിംഹമെന്ന പറയുന്നത് വലിയ മൃഗമോ ഏറ്റവും വേഗത്തിൽ ഓടുന്ന മൃഗമോ ഒന്നുമല്ല. പക്ഷേ സിംഹത്തിന്റെ ആറ്റിറ്റ്യൂഡാണ് സിംഹത്തെ കാട്ടിലെ രാജാവ് ആക്കുന്നത്. ഇത് കേൾക്കുന്നവർ ഇവനെന്താണ് പറയുന്നത് എന്ന് ചിലർ കരുതും. അങ്ങനെ പറയുന്നവർ പറഞ്ഞ് കൊണ്ട് ഇരിക്കത്തെ ഉള്ളൂ.

കാട്ടിലെ രാജാവ് ആകണമെന്നൊന്നും എനിക്കില്ല. എന്നിരുന്നാലും എന്റെ ഐഡന്റിറ്റി മാറ്റണമെന്ന് നിങ്ങൾ ആവശ്യപ്പെടരുത്. ആവശ്യപ്പെട്ടാലും ഞാൻ അത് ചെയ്യില്ല.കാരണം എനിക്ക് മനസിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് ഞാൻ ചെയ്യുന്നത്. മാത്രമല്ല നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നില്ല. സമൂഹത്തിന് ദ്രോഹം വരുന്ന കാര്യങ്ങൾ ചെയ്യുന്നില്ല. ഞാൻ പച്ചയായ മനുഷ്യനാണ്. എനിക്ക് നെഗറ്റീവും പോസിറ്റീവും കാണും. എന്റെ ഭാഗത്ത് നിന്നും ശരിയും തെറ്റും ഉണ്ടാകും. തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്താൻ മനസുള്ളൊരാളാണ് ഞാൻ’. കൂടുതൽ കാണാം വീഡിയോയിലൂടെ

More in TV Shows

Trending