Connect with us

പുതിയ മന്ത്രിസഭയ്ക്ക് ആശംസ ; എന്നാൽ ആ ഒഴിവാക്കൽ നിരാശപ്പെടുത്തുന്നു ; ഗായിക സിത്താരകൃഷ്ണകുമാര്‍!

Malayalam

പുതിയ മന്ത്രിസഭയ്ക്ക് ആശംസ ; എന്നാൽ ആ ഒഴിവാക്കൽ നിരാശപ്പെടുത്തുന്നു ; ഗായിക സിത്താരകൃഷ്ണകുമാര്‍!

പുതിയ മന്ത്രിസഭയ്ക്ക് ആശംസ ; എന്നാൽ ആ ഒഴിവാക്കൽ നിരാശപ്പെടുത്തുന്നു ; ഗായിക സിത്താരകൃഷ്ണകുമാര്‍!

ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ നാടെങ്ങും നിരാശയിലാണ്. സിനിമാ രാഷ്ട്രീയ മേഖലയിൽ നിന്നും നിരവധി പേരാണ് ഇതിനോടകം വിഷയത്തിൽ നിരാശയറിയിച്ച് രംഗത്തെത്തിയായത്. ഇപ്പോഴിതാ നിരാശ പ്രകടിപ്പിച്ച് ഗായിക സിത്താര കൃഷ്ണകുമാറും രംഗത്തെത്തിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നെന്നും 5 വര്‍ഷത്തെ പരിചയം ചെറുതല്ലെന്നും സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു. ടീച്ചറില്ലാത്തതില്‍ കടുത്ത നിരാശ, പുതിയ മന്ത്രിസഭക്ക് ആശംസകളും സിത്താര നേര്‍ന്നു.

കെ.കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത് . നടിമാരായ സംയുക്ത മേനോന്‍, ഗീതുമോഹന്‍ദാസ്, മാലാ പാര്‍വതി തുടങ്ങിയവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.

അതേസമയം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്നായിരുന്നു കെ.കെ ശൈലജയുടെ പ്രതികരണം. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏതായാലും അംഗീകരിക്കുമെന്നും ശൈലജ പറഞ്ഞു.

വിപ്പായാണ് കെ. കെ ശൈലജയെ തീരുമാനിച്ചിരിക്കുന്നത്.പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെ.കെ ശൈലജയെയും ഒഴിവാക്കിയത്.

കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെ.കെ ശൈലജ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി ലോകരാഷ്ട്രങ്ങളുടെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

രണ്ടാം പിണറായി സര്‍ക്കാരിലും കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കുമെന്ന വിലയിരുത്തലുകള്‍ നിലനിന്നിരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിത തീരുമാനം ഉണ്ടായിരിക്കുന്നത്.

ABOUT K K SHYLAJA

Continue Reading
You may also like...

More in Malayalam

Trending