Connect with us

മമ്മൂട്ടിയുടെ ക്യാമറയ്ക്കു മുന്നില്‍പ്പെട്ട ആ നിമിഷം; മറക്കാനാകാത്ത ഓര്‍മ്മകള്‍ പങ്കുവെച്ച് മനോജ് കെ.ജയന്‍!

Malayalam

മമ്മൂട്ടിയുടെ ക്യാമറയ്ക്കു മുന്നില്‍പ്പെട്ട ആ നിമിഷം; മറക്കാനാകാത്ത ഓര്‍മ്മകള്‍ പങ്കുവെച്ച് മനോജ് കെ.ജയന്‍!

മമ്മൂട്ടിയുടെ ക്യാമറയ്ക്കു മുന്നില്‍പ്പെട്ട ആ നിമിഷം; മറക്കാനാകാത്ത ഓര്‍മ്മകള്‍ പങ്കുവെച്ച് മനോജ് കെ.ജയന്‍!

മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് സാധാരണക്കാരായ ആരാധകർക്ക് പറയാനുള്ളതുപോലെ തന്നെ സഹ പ്രവർത്തകർക്കും പറയാൻ ഏറെയാണ്. അല്പം ഗൗരവക്കാരനാണ് മമ്മൂട്ടി എന്ന് എല്ലായിപ്പോഴും വാർത്തകളിലും ഗോസ്സിപ്പുകളിലും വായിക്കാനും കഴിയും. എന്നാൽ, മമ്മൂക്കയുടെ ചില പ്രിയങ്ങൾ എങ്ങും പാട്ടാണ്.

മമ്മൂക്കയ്ക്ക് പുത്തൻ ടെക്നോളജികളോടുള്ള പ്രിയം ഇപ്പോഴുള്ള യുവാക്കളിൽ പോലും ഉണ്ടാകണമെന്നില്ല. വാഹനങ്ങളോടും മൊബൈൽ ഫോണിനോടുമുള്ള മമ്മൂക്കയുടെ ഇഷ്ടങ്ങളൊക്കെ പലപ്പോഴും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറയാറുണ്ട്. അതിലൊന്നാണ് ഫോട്ടോ എടുക്കുന്നതിനുള്ള മമ്മൂട്ടിയുടെ ഇഷ്ടം.

ഇപ്പോഴിതാ മമ്മൂട്ടിയുടെ ക്യാമറയോടുള്ള താല്‍പ്പര്യം വ്യക്തമാക്കുന്ന ചിത്രങ്ങളാണ് നടന്‍ മനോജ് കെ.ജയന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മൂക്ക തന്നെയാണ് എടുത്തതെന്ന കുറിപ്പോടെയാണ് മനോജ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത് . താരസംഘടനയായ അമ്മയുടെ ഒരു പരിപാടിയുമായി ബന്ധപ്പട്ട് ദുബായില്‍ വെച്ച് നടന്ന റിഹേഴ്‌സല്‍ ക്യാംപിനിടെ എടുത്തവയായിരുന്നു ചിത്രങ്ങള്‍.

മനോജ് കെ. ജയന്‍, മണിയന്‍പിള്ള രാജു, ശ്വേത മേനോന്‍ എന്നിവരുടെ ചിത്രങ്ങള്‍ മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തുന്ന ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മമ്മൂക്കയ്ക്ക് Photography ഒരു Craze ആണ്. പല തവണ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ പെട്ടിട്ടുണ്ട് അത് വലിയ സന്തോഷമാണ്,ഭാഗ്യമാണ്. കാരണം അത് എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും.

Dubai ല്‍ അമ്മ show യുടെ Rehersal ന്റെ ഇടയില്‍ photographer JP യുടെ ക്യാമറയില്‍ മമ്മുക്കയുടെ click. കൂടെ, ശ്വേതയും ,മണിയന്‍പിള്ള രാജുവേട്ടനും’, മനോജ് ഇന്‍സ്റ്റഗ്രാമിലെഴുതി. മുൻപ് സമാനരീതിയിൽ മമ്മൂക്ക എടുത്ത മഞ്ജു വാര്യരുടെ ചിത്രങ്ങളും ട്രെൻഡിങ് ആയിരുന്നു .

about manoj k jayan

More in Malayalam

Trending