‘അപ്പി’ കോരാൻ വയ്യാത്തത് കൊണ്ട് കല്യാണം വേണ്ടാന്ന് വെച്ചു; പിന്നെ പെട്ടെന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടി; ഓർമ്മക്കുറിപ്പുമായി ബാലചന്ദ്ര മേനോൻ!
‘അപ്പി’ കോരാൻ വയ്യാത്തത് കൊണ്ട് കല്യാണം വേണ്ടാന്ന് വെച്ചു; പിന്നെ പെട്ടെന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടി; ഓർമ്മക്കുറിപ്പുമായി ബാലചന്ദ്ര മേനോൻ!
‘അപ്പി’ കോരാൻ വയ്യാത്തത് കൊണ്ട് കല്യാണം വേണ്ടാന്ന് വെച്ചു; പിന്നെ പെട്ടെന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടി; ഓർമ്മക്കുറിപ്പുമായി ബാലചന്ദ്ര മേനോൻ!
മലയാള സിനിമയുടെ ഒരു കാലഘട്ടമായിരുന്നു നടൻ ബാലചന്ദ്ര മേനോൻ. ഇന്നും മലയാളികൾ ബാലചന്ദ്രമേനോന്റെ പല കഥാപാത്രങ്ങളെയും ഓർക്കുന്നത് പുതുമയോടെ തന്നെയാണ്. ഇപ്പോൾ സിനിമയിൽ അത്രകണ്ട് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ നടൻ ആരാധകരുമായി സംവദിക്കാറുണ്ട്.,
വിവാഹ വാർഷിക ദിനത്തിൽ ബാലചന്ദ്ര മേനോൻ പങ്കുവെച്ച രസകരമായ കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിസ്സാരനായ ഞാൻ പിന്നീട് ഒരു ഭര്‍ത്താവായി എന്നാണ് വിവാഹത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ പറയുന്നത്.
കുഞ്ഞുവാവയുടെ ‘അപ്പി’ കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ആളാണ് ഞാൻ എന്നും ബാലചന്ദ്ര മേനോൻ പറയുന്നു. ഒടുവില്‍ അപ്പൂപ്പൻ വരെയെത്തിയ ജീവിതത്തെ കുറിച്ചാണ് ബാലചന്ദ്ര മേനോൻ പറയുന്നത്.
ബാലചന്ദ്ര മേനോന്റെ കുറിപ്പ് ഇങ്ങനെ….
കുഞ്ഞുവാവയുടെ ‘അപ്പി’ കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാൻ , പെട്ടെന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന് .. മെയ് 12 …. അതു കൊണ്ടു, നിസ്സാരനായ ഞാൻ പിന്നീട് ഒരു ഭർത്താവായി … അച്ഛനായി … മരുമകനായി … അമ്മായി അച്ഛനായി … എന്തിന് ? അപ്പൂപ്പനായി .. വരദക്കും എന്നോടൊപ്പം ഈ വേഷപ്പകർച്ചകൾ ആസ്വദിക്കാനായി എന്നതും ഭാഗ്യം ! ദൈവത്തിനു സ്തുതി എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി! കോവിഡിന്റെ ക്രൂരമായ “മരണ കൊയ്ത്തു ” നടന്നു കൊണ്ടിരിക്കുന്ന ഈ വേളയിൽ ഇതിനപ്പുറം എന്തു പറയാനാണ് ? ഏവർക്കും സുഖാശംസകൾ that’s ALL your honour! എന്നവസാനിക്കുന്നു ബാലചന്ദ്ര മേനോന്റെ കുറിപ്പ്.
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...