Connect with us

ഇത്തരക്കാർ മനോരോഗികൾ ’; സ്വന്തം മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ശക്തിമാന്‍ നടന്‍ !

Malayalam

ഇത്തരക്കാർ മനോരോഗികൾ ’; സ്വന്തം മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ശക്തിമാന്‍ നടന്‍ !

ഇത്തരക്കാർ മനോരോഗികൾ ’; സ്വന്തം മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ശക്തിമാന്‍ നടന്‍ !

‘ശക്തിമാന്‍ നടന്‍ മുകേഷ് ഖന്ന കൊവിഡ് ബാധിച്ച് മരിച്ചു’ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ മുകേഷ് ഖന്ന തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് . താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും കൊവിഡ് ബാധിതനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ഖന്നയുടെ പ്രതികരണം.

ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ല. അത് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണ്. ഇത്തരം മനോരോഗികള്‍ക്ക് എന്ത് ചികിത്സയാണ് കൊടുക്കേണ്ടതെന്നും ഖന്ന വീഡിയോയില്‍ പറയുന്നു.

മുകേഷ് ഖന്നയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം…
‘ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. എനിക്ക് കൊവിഡ് ബാധയുമില്ല, ഞാന്‍ ആശുപത്രിയിലുമല്ല. ആരാണ് ഇത്തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് എനിക്ക് അറിയില്ല. എന്താണ് അവരുടെ ഉദ്ദേശം? ഇത്തരം മനോരോഗികള്‍ക്ക് എന്ത് ചികിത്സയാണ് നല്‍കേണ്ടത്. ഇത് അതിരുകിടക്കുന്നു. ഈ വ്യാജ വാര്‍ത്തകള്‍ വിലക്കുക തന്നെ വേണം’

ഇന്ത്യയിലെ തന്നെ ആദ്യത്തെ സൂപ്പര്‍ ഹീറോ പരമ്പരയായ ശക്തിമാനിലൂടെ മലയാളികൾക്കും പ്രിയങ്കരനായ നടനാണ് മുകേഷ് ഖന്ന. ദൂരദര്‍ശനിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയായിരുന്നു ശക്തിമാൻ . 1997 മുതല്‍ 2005 വരെയായിരുന്നു പ്രക്ഷേപണംഉണ്ടായിരുന്നത് .

പണ്ഡിറ്റ് ഗംഗാധര്‍ വിദ്യാധര്‍ മായാധര്‍ ഓംകാര്‍നാഥ് ശാസ്ത്രിയുടെ മറ്റൊരു വ്യക്തിത്വമായെത്തുന്ന ശക്തിമാന്‍ എന്ന സൂപ്പര്‍ഹീറോയെയാണ് മുകേഷ് ഖന്ന അവതരിപ്പിച്ചത്.

about shakthiman actor mukesh khanna

More in Malayalam

Trending

Recent

To Top