Connect with us

വിവാഹത്തിന് സമ്മതിച്ചത് ആ ഒരു ഉറപ്പ് കിട്ടിയതു കൊണ്ട്, നോമ്പ് എടുപ്പിക്കാന്‍ മുസ്തഫ പലതവണ ശ്രമിച്ചിട്ടുണ്ടെങ്കിലും താന്‍ ഇതുവരെ വഴങ്ങിയിട്ടില്ലെന്ന് പ്രിയ മണി

Malayalam

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലുമായി നിരവധി ചിത്രങ്ങളില്‍ തുളങ്ങിയ പ്രിയാമണി 2003ല്‍ തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമയിലെത്തുന്നത്.

പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകളില്‍ അഭിനയിച്ചു. സത്യം ആയിരുന്നു ആദ്യ മലയാള ചിത്രം. നന്ന പ്രകാരയാണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ഹിന്ദി ചിത്രം മൈദാന്‍, വിരാട പര്‍വ്വം, അസുരന്റെ തെലുങ്ക് റീമേക്ക് ആയ നാരപ്പ, തുടങ്ങിയ ചിത്രങ്ങളാണ് ഇനി പ്രിയയുടേതായി പുറത്തിറങ്ങാനുള്ളത്.

മൂന്നു വര്‍ഷം മുമ്പാണ് ബിസിനസുകാരനായ മുസ്തഫയുമായി വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് ശേഷവും നടി സിനിമകളില്‍ സജീവമായ പ്രിയമണി സോഷ്യല്‍ മീഡിയയിലും സജീവമാണ്.

പ്രണയ വിവാഹമായതിനാല്‍ രണ്ട് പേരുടെയും ഇഷ്ടങ്ങള്‍ പരസ്പരം തങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും ഏത് ആഘോഷം വന്നാലും ഞങ്ങള്‍ ഒന്നിച്ചാണ് ആഘോഷിക്കുന്നതെന്നും പ്രിയാമണി പറയുന്നു.

വിവാഹത്തിന് ശേഷം തന്നെ മതം മാറാന്‍ ആവിശ്യപ്പെടരുത് എന്ന ഉറപ്പ് കിട്ടിയതിനാലാണ് താന്‍ വിവാഹത്തിന് സമ്മതിച്ചത്. വിവാഹം കഴിഞ്ഞ് ഇതുവരെ തന്റെ വിശ്വാസങ്ങളില്‍ ഒന്നും അവന്‍ കൈകടത്തിയിട്ടില്ല.

മതം മാറാന്‍ ആവിശ്യപെട്ടിരുന്നെങ്കില്‍ താന്‍ വിവാഹത്തിന് തയ്യാറാകുമായിരുന്നില്ലെന്നും പ്രിയാമണി പറയുന്നു. തന്നെ കൊണ്ട് നോമ്പ് എടുപ്പിക്കാന്‍ മുസ്തഫ പലതവണ ശ്രമിച്ചിട്ടുണ്ടെങ്കിലും താന്‍ ഇതുവരെ വഴങ്ങിയിട്ടില്ലെന്നും പ്രിയാമണി പറയുന്നു

More in Malayalam

Trending