Malayalam
സ്നേഹത്തിൽ ചതിക്കപ്പെട്ടു, മജിസിയ ഇതൊട്ടും പ്രതീക്ഷിച്ചില്ല, ഡിംപലിനോടും സഹോദരിയോടും വമ്പൻ പ്രതികാരം, ഒടുവിൽ ആ കടുത്ത തീരുമാനം..
സ്നേഹത്തിൽ ചതിക്കപ്പെട്ടു, മജിസിയ ഇതൊട്ടും പ്രതീക്ഷിച്ചില്ല, ഡിംപലിനോടും സഹോദരിയോടും വമ്പൻ പ്രതികാരം, ഒടുവിൽ ആ കടുത്ത തീരുമാനം..
ബിഗ് ബോസ് സീസണ് 3ലെ ഏറ്റവും നല്ല സൗഹൃദങ്ങളിൽ ഒന്നായിരുന്നു മജ്സിയ ബാനുവും ഡിംപലും തമ്മിലുള്ളത്. ഡിംപുവും ബാനുവും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സഹമത്സരാര്‍ത്ഥികളും പ്രേക്ഷകരും സംസാരിച്ചിരുന്നു.
ബാനു പുറത്തായപ്പോള്‍ ഡിംപലിനായിരുന്നു കൂടുതല്സങ്കടവും. ജീവിതകാലം മുഴുവനും ഈ സൗഹൃദം നിലനിര്‍ത്തുമെന്നായിരുന്നു ഇരുവരും പറഞ്ഞത്. എന്നാല്‍ ഡിംപല്‍ ഇപ്പോള്‍ തന്നെ പരിഗണിക്കുന്നില്ലെന്നും വിളിച്ചപ്പോഴൊന്നും മറുപടി തന്നില്ലെന്നുമാണ് മജ്സിയ പറയുന്നത്. മജ്സിയുടെ സംഭാഷണത്തിന്റെ വോയ്സ് ക്ലിപ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഡിംപലിന്റെ ആരാധകര്‍ തന്നോടാണ് അവളുടെ വിശേഷങ്ങള്‍ തിരക്കുന്നതെന്നും എന്നാല്‍ താന്‍ ആകെ ധര്‍മ്മസങ്കടത്തിലാണെന്നും മജ്സിയ പറയുകയാണ്. ഡിംപലിന്റെ സഹോദരി തിങ്കള്‍ തന്നെ ചീത്ത പറഞ്ഞ കാര്യവും വോയിസ് ക്ലിപ്പില്‍ മജ്സിയ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഡിംപലിനെയും സഹോദരിയെയും അണ്‍ഫോളോ ചെയ്തിരിക്കുകയാണ് മജ്സിയ. എത്തായാലും സോഷ്യൽ മീഡിയ ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്
മജ്സിയ നാട്ടിലെത്തിയ ശേഷം ആദ്യം പോയത് ഡിംപലിന്റെ വീട്ടിലേക്കായിരുന്നു. അന്ന് ഡിംപലിന്റെ സഹോദരി തിങ്കളിനൊപ്പം എടുത്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇപ്പോള്‍ ഡിംപലിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഇല്ലാത്തതിന്റെ വിഷമത്തിലാണ് മജ്സിയ. ബിഗ് ബോസ് വീട്ടിലുളള സമയത്ത് അത്രയ്ക്കും ബെസ്റ്റ് ഫ്രണ്ട്സായിരുന്നു ഇരുവരും. മജ്സിയ പോയതിന് ശേഷമാണ് മണിക്കുട്ടന് ഡിംപലിന്റെ അടുത്ത സുഹൃത്തായി മാറിയത്. മജ്സിയയ്ക്ക് പുറമെ മണിക്കുട്ടനും ഇപ്പോള്‍ തന്റെ അടുത്ത സുഹൃത്താണെന്ന് അടുത്തിടെ ഡിംപല്‍ ബിഗ് ബോസ് ഷോയില്‍ വെച്ച് പറഞ്ഞിരുന്നു.
എന്നാൽ ഇതിന് പിന്നാലെ ഡിമ്പിലിന്റെ സഹോദരി തിങ്കൽ പ്രതികരണവുമായി എത്തിയിരുന്നു. ഡിംപലിനെക്കുറിച്ച് കുറേ പേര് ന്യൂസ് സ്പ്രെഡ് ചെയ്യുന്നുണ്ട്.അവള് അവിടെയാണ്, ഇവിടെയാണ്, അതാണ് എന്നൊക്കെ പറഞ്ഞ്. അതനുസരിച്ച് പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതെന്റെ റിക്വസ്റ്റാണ്, ഡിംപലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിങ്കള്‍ ഷെയര്‍ ചെയ്യും. ഞാന്‍ ടാഗ് ചെയ്യുന്ന ആള്‍ക്കാര്‍ക്ക് മാത്രം അതേക്കുറിച്ച് പ്രതികരിക്കാം. ഡിംപല്‍ ഇതുവരെ ആരോടും സംസാരിച്ചിട്ടില്ലെന്നുമായിരുന്നു തിങ്കള്‍ ബാല്‍ സുഹൃത്തായ അരവിന്ദിനോട് പറഞ്ഞത്.
