നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ക്കും അറിയാം നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും അറിയാം; ഡോക്ടര്‍ റോബിന്‍ നിങ്ങളാണ് ശരിക്കും വിജയിച്ചത്’; ഡോക്ടര്‍ റോബിന്‍ നിങ്ങളാണ് ശരിക്കും വിജയിച്ചത്’
ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു.എന്നും റോബിനെ പറ്റിയുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. എന്നാല്‍ കാര്യങ്ങളൊക്കെ വളരെ പെട്ടെന്നാണ് മാറി മറിഞ്ഞത്. ഡിഗ്രേഡിങ്ങ് നടത്തി താരത്തെ ഇല്ലാത്താക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. മാത്രമല്ല റോബിനെ കുറിച്ച് വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്.
നിലവില്‍ സിനിമയെന്ന സ്വപ്‌നവും മറ്റ് ബിസിനസുകളുമൊക്കെയായി മുന്നോട്ട് പോവുകയാണ് റോബിൻ . ഇതിനിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ ചില പോസ്റ്റുകളുമായി എത്തിയിരിക്കുകയാണ് താരം. ബിഗ് ബോസില്‍ നിന്നുള്ള ചില ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ റോബിന്‍ പങ്കുവെച്ചത്. ‘വലുതായി ചിന്തിക്കുക, സ്വയം വിശ്വസിക്കുക, അത് സംഭവിക്കും’, എന്നാണ് റോബിന്‍ ഒരു ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.
അതേ സമയം റോബിന്റെ പോസ്റ്റിന് താഴെ വലിയ പിന്തുണയുമായിട്ടാണ് ആരാധകര്‍ എത്തുന്നത്. ‘ജീവിതമാവുമ്പോള്‍ പല സാഹചര്യങ്ങളിലും നമുക്ക് പലരോടും വെറുപ്പും വിദ്വേഷവുമൊക്കെ കാണും. ഒരു കാരണവുമില്ലാതെ ഒരു മനുഷ്യനെ വേട്ടയാടുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുന്നത് നല്ലതായിരിക്കും. അദ്ദേഹത്തിന്റെ ജീവിതം തകര്‍ക്കാന്‍ നോക്കിയിട്ട് നമുക്ക് നേടാനുള്ളത് എന്തെന്ന്.
അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ട് നമുക്ക് നേടാനുള്ളത് എന്തെന്ന്. ആത്മാര്‍ത്ഥത നിറഞ്ഞവരെ മനപ്പൂര്‍വ്വം ചുറ്റുമെത്താ കയത്തില്‍ തള്ളി നീക്കുമ്പോള്‍ ഒന്നാലോചിക്കുക. മാറേണ്ടത് നീ അല്ല. നിന്റെ ചിതലരിച്ച സ്വഭാവമാണ്. ഡോക്ടര്‍ റോബിന്‍ ബ്രോ സ്വന്തമായ പരിശ്രമം കൊണ്ട് നേടിയെടുത്തത് ജനമനസ്സുകളില്‍ തന്റെതായ ഒരിടമാണ്. അതെന്നും ഉണ്ടാവുമെന്നാണ്’, ഒരു ആരാധകന്റെ കമന്റ്.
‘തോല്‍ക്കാന്‍ എനിക്ക് മനസ്സില്ലെന്ന് ചങ്കുറപ്പോടെ പറയുന്ന ഡോ. റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ ഇത്രയും ഡീഗ്രേഡ് ചെയ്യപ്പെട്ട വ്യക്തി വേറെ ഉണ്ടോ എന്ന് സംശയമാണ്. എന്നിട്ടും നിറഞ്ഞ ചിരിയോടെ തല ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകുമ്പോള്‍ ഡോക്ടര്‍ നിങ്ങളെ സപ്പോര്‍ട്ട് ചെയ്തതില്‍ അഭിമാനം മാത്രം.
നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ക്കും അറിയാം നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും അറിയാം. നിങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ആത്മവിശ്വാസത്തോടെ ഉള്ള ഈ നിറഞ്ഞ ചിരിയാണ്. ഒരുപാട് പേര്‍ക്ക് മനസ്സിന് സന്തോഷം നല്‍കാന്‍ ഈ ചിരിക്കു കഴിഞ്ഞു എങ്കില്‍ ഡോക്ടര്‍ റോബിന്‍ നിങ്ങളാണ് ശരിക്കും വിജയിച്ചത്’.
ബിഗ് ബോസിന്റെ ഉള്ളിലും ഡോക്ടറെ കുറ്റം പ്പെടുത്തുന്നവരുടെയും പരിഹാസിക്കുന്നവരുടെയും മുന്‍പില്‍ പോലും ചിരിച്ചു കൊണ്ടാണ് ഡോക്ടര്‍ എല്ലാം ഫേസ് ചെയ്തത്. അതുകൊണ്ടാണ് ഇപ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഈ കൊച്ചു ഡോക്ടറിനെ ഞങ്ങള്‍ ഇഷ്ടപ്പെട്ടതും. ഈ ചിരിച്ച് നില്‍ക്കുന്ന മുഖം ഞങ്ങളുടെ മനസ്സില്‍ എപ്പോഴുമുണ്ടാവും. ഡോക്ടര്‍ റോബിന് എപ്പോഴും നല്ലത് മാത്രം വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു’.
ഡോക്ടറെ ഡോക്ടര്‍ന്റെ ഈ ചിരിയില്‍ ഉണ്ട് എല്ലാം, ഡോക്ടറിനെ തോല്‍പ്പിക്കാനോ തളര്‍ത്തനോ പറ്റുമെങ്കില്‍ അത് ഡോക്ടര്‍ ക്ക് മാത്രമായിരിക്കും. നമ്മള്‍ നമ്മളെ തന്നില്‍ വിശ്വസിക്കുക. അപ്പോള്‍ ആര്‍ക്കും നമ്മെ തളര്‍ത്തനോ തോല്‍പ്പിക്കാനോ സാധിക്കില്ല. റോബിന്റെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും നടക്കട്ടെ.
ഈ ചിരി കൊണ്ട് കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സിലേക്ക് കയറി കൂടി. അതും വെറും എഴുപത് ദിവസം കൊണ്ട്. ഈ കാലയളവില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് റോബിന്‍. എന്നാല്‍ ഇപ്പോഴും വിക്ടിം കാര്‍ഡുമായി പലരും ഡോക്ടറിനെ ഉപയോഗിക്കുന്നു. എന്നാണ് ഒരാള്‍ പറയുന്നത്.
ഇത്രയും പ്രശ്‌നങ്ങളില്‍ കൂടി കടന്നു പോയിട്ട് പോലും ആ ചിരിയ്ക്ക് ഇതുവരെ ഒരു മങ്ങലും ഏറ്റിട്ടില്ല. കൂടെ നിന്ന് ചതിച്ചവര്‍ക്ക് എല്ലാം ഡോക്ടര്‍ ബ്രോ കാരണം പ്രശസ്തി ലഭിച്ചു. എന്നിട്ട് പോലും ഒന്നിനും അതിന്റെ നന്ദി പോലും ഇല്ല ദുഷ്ടന്മാര്‍.. എന്നിങ്ങനെ റോബിനെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.