ഇതെല്ലാം വെറും കോപ്രായങ്ങൾ; എന്റെ ജീവിതം വരെ അവൾ കോഞ്ഞാട്ടയാക്കി; ജാസ്മിനെതിരെ പൊട്ടിത്തെറിച്ച് അഫ്സൽ!
By
മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായി മുന്നോട്ടു പോവുകയാണ്. നാലാമത്തെ ആഴ്ച പിന്നിടുമ്പോൾ ഇതിനോടകം തന്നെ സംഭവബഹുലമായ രംഗങ്ങളാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ആവശ്യത്തിനുള്ള അടിയും വഴക്കും പിണക്കവും ഇണക്കവുമെല്ലാം ബിഗ് ബോസ് വീട്ടില്‍ ഇതിനോടകം തന്നെ അരങ്ങേറിക്കഴിഞ്ഞു.
താരങ്ങള്‍ക്കിടയിലുള്ള വാക്ക്പോരുകൾ നിത്യ സംഭവമായി മാറുകയാണ്. എല്ലാം മാറ്റിപ്പിടിച്ച ഒരു സീസൺ എന്ന് അവകാശപ്പെടുന്ന സീസൺ 6ൽ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് പവർ റൂം തന്നെയാണ്. ഈ സീസണിലെ മികച്ച ഗെയിമർ ആയിരുന്നു ജാസ്മിൻ. എന്നാൽ വന്ന് രണ്ടാം ദിവസം മുതൽ പ്രതീക്ഷകൾക്ക് വിള്ളൽ വീഴ്ത്തിക്കൊണ്ടുള്ള പ്രകടനമായിരുന്നു ജാസ്മിൻ കാഴ്ചവെച്ചത്.
ഗബ്രിയുമായുള്ള അടുപ്പം വളരെ മോശം രീതിയിലാണ് ജാസ്മിനെ ബാധിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ചവർ കൂടിയാണ് ഗബ്രിയും ജാസ്മിനും. ഇരുവരുടെയും കോമ്പോയിലുള്ള വിശ്വാസക്കുറവ് തന്നെയായിരുന്നു ഇതിന് കാരണം. ഇരുവരും ശരിക്കും പ്രണയിക്കുകയല്ല സുഹൃത്തുക്കളാണെന്ന് പറയുകയും എന്നാല്‍ കമിതാക്കളെ പോലെ പെരുമാറുകയും ചെയ്യുന്നതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്.
ഇപ്പോഴിതാ ജാസ്മിനെ വിവാഹം കഴിക്കാനിരുന്ന ആണ്‍സുഹൃത്ത് കുറിപ്പിലൂടെ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബിഗ് ബോസ് പോലൊരു ഷോ യില്‍ ജാസ്മിന്‍ കാട്ടിക്കൂട്ടുന്ന പ്രവൃത്തികളൊന്നും തനിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയിയലൂടെ അദ്ദേഹം പറഞ്ഞിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:-
ജാസ്മിനെ കുറിച്ച് പറഞ്ഞ എന്റെ വോയിസ് ക്ലിപ് കേട്ടവര്‍ക്കുള്ള വിശദീകരണമാണ്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം ഞാന്‍ അവളില്‍ നിന്നും ഒഴിവാകുമെന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മാത്രമല്ല എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത് എന്നതടക്കം അവള്‍ എനിക്ക് നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്. പാര്‍ട്‌നര്‍ എന്ന നിലയില്‍ അവളാണ് എന്റെ പേര് ബിഗ് ബോസിനകത്ത് വെളിപ്പെടുത്തിയത്.
എന്നാലിപ്പോള്‍ അവള്‍ ബിഗ് ബോസിനുള്ളില്‍ കാട്ടിക്കൂട്ടുന്നതൊക്കെ എന്താണന്ന് എല്ലാവരും എന്നോടാണ് ചോദിക്കുന്നത്. എനിക്ക് ഇതിനൊന്നും മറുപടിയില്ല. കാരണം അവള്‍ കാണിച്ചുക്കൂട്ടുന്ന പ്രവൃത്തികളൊക്കെ കാണുമ്പോള്‍ എനിക്ക് തന്നെ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. അവളുടെ മുഖത്ത് നോക്കി തന്നെ ചിലത് ചോദിക്കാനുണ്ട്. എന്നിട്ട് ഈ ചാപ്റ്റര്‍ തന്നെ നൈസായി അവസാനിപ്പിക്കാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതെല്ലാം ബിഗ് ബോസിലെ ചില ഡ്രാമകളായിരിക്കും.
എന്നിരുന്നാലും ഇതെല്ലാം എന്റെ ജീവിതത്തിന്റെ എല്ലാ സൈഡില്‍ നിന്നും ബാധിച്ചെന്ന് പറയാം. ആ പയ്യന്റെ കൂടെയുള്ള അവളുടെ ഗെയിം പ്ലാന്‍ ഞാനൊരിക്കലും സപ്പോര്‍ട്ട് ചെയ്യില്ലെന്ന് വ്യക്തമായി പറഞ്ഞിരുന്നു. അവര്‍ രണ്ടുപേരും ഗെയിം സ്ട്രാറ്റജിയെന്ന് പറഞ്ഞ് ചെയ്യുന്നതും അവരുടെ മാനറിസവും തെറ്റാണ്. എത്ര വലിയ സുഹൃത്തുക്കളാണെങ്കിലും അതിര്‍വരമ്പുകള്‍ വേണം. പുറത്ത് ഞാനുമായി സീരിയസ് റിലേഷന്‍ഷിപ്പ് ഉള്ളപ്പോള്‍ ബിഗ് ബോസിനകത്ത് നിന്നും ഇത്രയും വൃത്തികേടുകള്‍ കാണിക്കുന്നതിനോട് എനിക്ക് യോജിക്കാനാവില്ല.
മറ്റൊരാള്‍ക്ക് അങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ സമ്മതിക്കുന്നതും ഒട്ടും സ്വീകാര്യമായ കാര്യമല്ല. എന്റെ ഫ്രസ്‌ട്രേഷനോ ദേഷ്യമോ അല്ല ഞാനിവിടെ കാണിക്കുന്നത്. എന്റെ റിലേഷന്‍ഷിപ്പിലുള്ള ബഹുമാനമാണ് ഞാന്‍ പറഞ്ഞത്. അവള്‍ ചെയ്യുന്നതിനൊക്കെ ഞാന്‍ ഓക്കെ അല്ലെന്ന് പറയാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ എന്റെ മാനസികാവസ്ഥ നിങ്ങള്‍ക്കെല്ലാവര്‍ക്കും മനസിലായെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവളുടെ കുടുംബവും ഇതൊന്നും അംഗീകരിക്കില്ല.
എനിക്കും അതൊന്നും അംഗീകരിക്കാന്‍ സാധിക്കുന്നില്ല. പൊതുജനങ്ങള്‍ക്കിടയില്‍ ഇതൊരു പ്രശ്‌നമാക്കാനും ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അത്രയും വലിയ ഷോ യിലൂടെ എന്റെ പേര് കൂടി ഇതിലേക്ക് വലിച്ചിട്ട സ്ഥിതിയ്ക്ക് മിണ്ടാതിരിക്കാനും എനിക്ക് സാധിക്കാതെ വന്നു. ഇതെന്റെ ഭാഗത്ത് നിന്നും വരുന്ന അവസാനത്തെ വിശദീകരണമാണെന്നും പറഞ്ഞാണ് ജാസമിന്റെ കാമുകന്‍ എഴുത്ത് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു വിവാദങ്ങളോടെല്ലാം പ്രതികരിച്ചുകൊണ്ട് അഫ്സൽ രംഗത്ത് വന്നത്.
നേരത്തെ താന്‍ കമ്മിറ്റഡ് ആണെന്ന് ജാസ്മിന്‍ പറഞ്ഞിരുന്നു. പിന്നീട് ഇത് തിരുത്തിയ ജാസ്മിന്‍ പറഞ്ഞത് അഫ്‌സല്‍ എന്നൊരു പയ്യന്‍ പെണ്ണാലോചിച്ച് വന്നിരുന്നു എന്നായിരുന്നു. എന്നാല്‍ ഇതെല്ലം തെറ്റാണെന്ന് പറഞ്ഞ് വിവി ഹിയര്‍ എന്ന യൂട്യൂബ് ചാനലിലൂടെ അഫ്‌സൽ പ്രതികരിച്ചിരുന്നു. പലരുടേയും ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് തന്റെ പ്രതികരണം എന്നാണ് അഫ്‌സല്‍ പറയുന്നത്.
തന്റേയും ജാസ്മിന്റേയും കാര്യം തങ്ങളുടെ കുടുംബങ്ങള്‍ക്ക് മാത്രം അറിയുന്ന കാര്യമാണെന്നാണ് അഫ്‌സല്‍ പറയുന്നത്. സംഭവം പുറത്തായത് ജാസ്മിന്റെ വായില്‍ നിന്ന് തന്നെയാണെന്നും അഫ്‌സല്‍ ചൂണ്ടിക്കാണിക്കുന്നു.ജാസ്മിന്‍ ഗബ്രിയോട് പലപ്പോഴും തന്റെ പേര് പറയുകയും തങ്ങള്‍ കമ്മിറ്റഡ് ആണെന്നും പറഞ്ഞിട്ടുണ്ട്. ഷോയിലേക്ക് പോകുന്നതിന് മുമ്പ് തന്നോട് പറഞ്ഞത് പേഴ്‌സണല്‍ കാര്യം പറയില്ല എന്നായിരുന്നുവെന്നും അഫ്‌സല്‍ പറയുന്നു.
ജാസ്മിന്‍ റസ്മിനോടും ശ്രീതുവിനോടും അഫ്‌സല്‍ എന്ന പയ്യന്‍ ജസ്റ്റ് പെണ്ണുകാണാന്‍ വന്ന ഒരാള്‍ മാത്രമാണെന്നാണ് പറഞ്ഞത്. പക്ഷെ അതല്ല സത്യമെന്നാണ് അഫ്‌സല്‍ പറയുന്നത്. ഞാനും അവളും അത്രത്തോളം സ്‌നേഹത്തിലുണ്ടായ ആളാണ് . എന്നോട് വളരെ അധികം സ്‌നേഹം കാണിക്കുന്ന ആളാണ് അവള്‍ എന്നും അഫ്‌സല്‍ പറയുന്നു.
അങ്ങനെയുള്ള അവള്‍ അങ്ങനൊരു പ്രസ്താവന നടത്തിയപ്പോള്‍ തന്റെ കുടുംബവും സുഹൃത്തുക്കളും തന്നെ ചോദ്യം ചെയ്തു തുടങ്ങിയെന്നാണ് അഫ്‌സല്‍ പറയുന്നത്. പലരില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ താന്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും അഫ്‌സല്‍ പറഞ്ഞിരുന്നു. ജാസ്മിന്‍ പലപ്പോഴായി പ്രസ്താവനകള്‍ മാറ്റുന്നുണ്ട്. ജാസ്മിന്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നത് മൂലം താനും അവളുടെ കുടുംബവുമാണ് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതെന്നും അഫ്‌സല്‍ പറയുന്നു.
രണ്ട് പേര്‍ക്കും വ്യക്തിജീവിതങ്ങളുള്ളതാണ്. ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമെന്ന് അറിയില്ലെന്നാണ് അഫ്‌സല്‍ പറയുന്നത്. താനും ജാസമിനും പ്രണയിച്ച് വിവാഹം കഴിക്കാന്‍ പോകുന്നവരാണ്. ബിഗ് ബോസിലേക്ക് പോകും മുമ്പ് ജാസ്മിനാണ് താന്‍ വീട്ടില്‍ ചെന്ന് വിവാഹാലോചന നടത്താന്‍ പറഞ്ഞത്. അവള്‍ വാശി പിടിച്ചതുകൊണ്ടാണ് വിവാഹം ഉറപ്പിച്ചതെന്നും അഫ്‌സല്‍ പറയുന്നുണ്ട്.
അതേസമയം ജാസ്മിന്റെ ഗെയിം ചിലതൊന്നും തനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അഫ്‌സല്‍ പറയുന്നു. അവളുടെ ഭാഗത്ത് നിന്ന് വന്ന കുറെ തെറ്റുകള്‍ ഉണ്ട്. അതൊന്നും ആര്‍ക്കും അംഗീകരിക്കാന്‍ പറ്റില്ലെന്നും അവള്‍ എന്താണ് ചിന്തിക്കുന്നതെന്നൊന്നും ആര്‍ക്കും ഒരു പിടിയും കിട്ടണില്ലെന്നും അഫ്‌സല്‍ പറയുന്നു. അതേസമയം ബിഗ് ബോസിലേക്ക് പോകും മുൻമ്പ് ഒന്നിനോടും പ്രതികരിക്കാന്‍ പോകരുതെന്ന് തന്നോട് ജാസ്മിന്‍ പറഞ്ഞിരുന്നുവെന്നും അഫ്‌സല്‍ പറയുന്നു.
എന്നാല്‍ എല്ലാവരും തന്നോടാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും അഫ്‌സല്‍ പറയുന്നു. വിവാഹത്തിന്റെ കാര്യം ജാസ്മിന്‍ തിരികെ വന്നിട്ടേ പറയാന്‍ സാധിക്കുകയുള്ളൂ. തനിക്കും കുറേ ചോദ്യങ്ങളുണ്ട്. എന്താണ് സംഭവിച്ചതെന്ന് തനിക്കും അറിയണം. അത് ചോദിച്ച് അറിഞ്ഞ ശേഷം മാത്രമായിരിക്കും തീരുമാനം. അത് പബ്ലിക്കായി തന്നെ അറിയിക്കുമെന്നും അഫ്‌സല്‍ പറയുന്നുണ്ട്. ജാസ്മിന്റെ ഗെയിം കാണുമ്പോള്‍ ശരിക്കുമുള്ള ജാസ്മിന്‍ അതല്ലെന്നാണ് അഫ്‌സല്‍ പറയുന്നത്. എന്നാല്‍ തിരികെ തനിക്ക് അരികിലേക്കേ വരൂവെന്ന് ജാസ്മിന്‍ വാക്ക് തന്നിരുന്നു. അതിനാല്‍ അവള്‍ വരുന്നത് വരെ താന്‍ നില്‍ക്കുമെന്നും അഫ്‌സല്‍ പറയുന്നു.
