Connect with us

ഗ്ലാമർ വേഷം ധരിച്ചാൽ മേനിപ്രദർശനക്കാരിയാകുമോ? ഉത്തരം ഇവിടെയുണ്ട്…; ചുട്ട മറുപടിയുമായി സാനിയ അയ്യപ്പൻ!

Malayalam

ഗ്ലാമർ വേഷം ധരിച്ചാൽ മേനിപ്രദർശനക്കാരിയാകുമോ? ഉത്തരം ഇവിടെയുണ്ട്…; ചുട്ട മറുപടിയുമായി സാനിയ അയ്യപ്പൻ!

ഗ്ലാമർ വേഷം ധരിച്ചാൽ മേനിപ്രദർശനക്കാരിയാകുമോ? ഉത്തരം ഇവിടെയുണ്ട്…; ചുട്ട മറുപടിയുമായി സാനിയ അയ്യപ്പൻ!

ഒരു വ്യക്തിയുടെ സ്വാതന്ത്യ്രം ആ വ്യക്തി തീരുമാനിക്കുന്നതാണ്. എന്നാൽ, കാലങ്ങളായി സ്ത്രീകളുടെ സ്വാതന്ത്ര്യം ഒരു പരുത്തിക്കപ്പുറം അവർക്ക് തീരുമാനിക്കാനാകില്ല. പ്രത്യേകിച്ച് വസ്ത്രധാരണത്തിൽ. കുടുംബത്തിലെ സ്ത്രീകൾക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തിട്ട് ചില സദാചാര ആങ്ങളമാർ സോഷ്യൽ മീഡിയയിലേക്ക് കടക്കും. അവിടെ നടിമാരോ മറ്റ് പെൺകുട്ടികളോ , അതിനി ആരുമാകട്ടെ.. അവരൊക്കെ മര്യാദയ്ക്കാണോ വസ്ത്രം ധരിക്കുന്നതെന്നറിയാൻ.

ഇപ്പോൾ കുറച്ചായി യുവ നടിമാർക്കെതിരെയാണ് സദാചാര ആങ്ങളമാരുടെ പ്രത്യേക ശ്രദ്ധ എത്തിയിരിക്കുന്നത്. ഈ ശ്രദ്ധ കൂടിപ്പോകുന്നത് കണ്ട് നടിമാർ പ്രതികരിച്ചാൽ പിന്നെ അവരെ അധിക്ഷേപിക്കലായി ട്രോളായി.. അങ്ങനെ പോകുന്നു സോഷ്യൽ മീഡിയ കഥകൾ.

ഏറെ നാളുകളായി ഗ്ലാമർ ചിത്രങ്ങളുടെ പേരിൽ വിമർശനം നേരിടുന്ന യുവതാരമാണ് നടി സാനിയ അയ്യപ്പൻ. ഏതാനും വർഷങ്ങൾക്ക് മുൻപ് ഷോർട്സ് ധരിച്ചുള്ള ചിത്രത്തിന് നേരെ ഒട്ടേറെ സദാചാരക്രമണം നേരിട്ട നടിയാണ് സാനിയ. അതെല്ലാം വേണ്ട വിധത്തിൽ സാനിയ കൈകാര്യം ചെയ്തിട്ടുണ്ടുമുണ്ട്.

ഇപ്പോൾ മാലിദ്വീപ് സന്ദർശിക്കുന്ന വേളയിൽ സാനിയ അതീവ ഗ്ലാമറസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇവിടെ തന്നെയായിരുന്നു പിറന്നാൾ ആഘോഷിച്ചതും. എന്നാൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനൊപ്പം ഗ്ലാമർ വസ്ത്രങ്ങൾ അണിഞ്ഞാൽ ‘മേനിപ്രദർശനക്കാരി’ എന്ന് വിളിക്കുന്നവർക്കുള്ള മറുപടിയും സാനിയ നൽകുകയാണ് .

ഐശ്വര്യ റായിയും തബുവും ചേർന്നുള്ള ഒരു രംഗത്തിലൂടെയാണ് സാനിയ ആ മറുപടി നൽകുന്നത്. ഒരു സ്ത്രീ ശരീരം പുറത്തുകാണുന്ന വസ്ത്രം ധരിച്ചാൽ എന്താണ് വിളിക്കുക എന്ന് ഒരാൾ ചോദിക്കുമ്പോൾ മറ്റൊരാൾ ഉത്തരം പറയുന്ന രീതിയിലെ കാർഡ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്താണ് സാനിയയുടെ മറുപടി.

എങ്കിൽ അവളെ ‘ശ്രദ്ധ നേടാൻ ശ്രമിക്കുന്ന അഴിഞ്ഞാട്ടക്കാരി’ എന്ന് അഭിസംബോധന ചെയ്യുന്ന സമൂഹത്തോടാണ് മറുപടി വരുന്നത്. ആ വിളി ഉള്ളിന്റെയുള്ളിലെ സ്ത്രീവിരുദ്ധതയിൽ നിന്നും പുറത്തുവരുന്നതാണെന്നും, മറ്റൊരാളുടെ ശരീരം അയാളുടെ സ്വാതന്ത്ര്യം എന്നുമാണ് സാനിയയ്‌ക്ക്‌ പറയാനുള്ളത്. ഇതിനോടകം തന്നെ സാനിയയുടെ മറുപടി ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

about saniya iyyappan

More in Malayalam

Trending

Recent

To Top