ബിഗ് ബോസ്സിൽ ആരുമറിയാത്ത നിഗൂഢ രഹസ്യങ്ങൾ പുറത്ത്; എല്ലാം തകർന്നു; തുറന്നടിച്ച് സിബിൻ!!!
By
ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സിബിൻ വളരെ പെട്ടെന്നാണ് പ്രേക്ഷക പിന്തുണ നേടിയെടുത്തത്. മികച്ച എന്റർടെയിനർ എന്ന നിലയിലാണ് സിബിൻ ആഘോഷിക്കപ്പെട്ടത്. ഈ സീസണിലെ ഗെയിം ചെയിഞ്ചർ എന്നാണ് സിബിനെ പ്രേക്ഷകർ വിലയിരുത്തിയത്.
എന്നാൽ മാനസികമായി തകര്‍ന്നതാണ് താന്‍ പുറത്തേക്ക് പോകാന്‍ കാരണമെന്നാണ് സിബിനിപ്പോള്‍ പറയുന്നത്. മത്സരത്തിലേക്ക് തിരികെ വരാന്‍ സമ്മതമാണെന്ന് അറിയിച്ചതിന് ശേഷവും തന്നെ പുറത്താക്കുകയായിരുന്നു എന്ന് പറയുകയാണ് താരം. അവതാരകനായ മോഹന്‍ലാല്‍ വഴക്ക് പറഞ്ഞതോടെ മാനസികമായി തളര്‍ന്നു.
എന്നാല്‍ പുറത്ത് പോയതിന് ശേഷം തനിക്ക് തിരിച്ചറിവ് വരികയും ഷോ യിലേക്ക് വരാന്‍ പൂര്‍ണമായും ഒരുങ്ങിയതാണ്. ഇതിനിടയില്‍ നടന്ന സംഭവങ്ങളെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ സിബിന്‍ പറയുന്നത്. ഞാനിവിടെ കാണിച്ചതൊക്കെ പുറത്ത് നെഗറ്റീവായിട്ടാണ് പോയതെന്ന് തോന്നുന്നു. ഞാന്‍ ചെയ്യുന്നത് വേറൊരു രീതിയില്‍ പുറത്ത് വന്നുവെന്ന തോന്നല് കാരണം ഈ ഷോ യില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും അതുകൊണ്ട് എനിക്ക് പുറത്തേക്ക് പോകണമെന്നുമാണ് ഡോക്ടറോട് പറഞ്ഞത്.
ഒരുപാട് വിഷമിച്ചിരിക്കുമ്പോഴും ഒത്തിരി സന്തോഷത്തോടെ ഇരിക്കുമ്പോഴും തീരുമാനങ്ങള്‍ എടുക്കരുത്. സിബിനൊരു ബ്രേക്ക് എടുക്കാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ടെക്‌നിക്കല്‍ പ്രശ്‌നം കാരണം പുറത്ത് പോകാന്‍ സാധിച്ചില്ല. മാത്രമല്ല തിരികെ വീടിനകത്തേക്ക് പോവുകയും ഇനി പ്രേക്ഷകര്‍ പുറത്താക്കുമ്പോള്‍ പോകാമെന്നും തീരുമാനിച്ചു. കുറച്ച് കളിച്ച് നോക്കാമെന്ന് കരുതിയെങ്കിലും എനിക്ക് അതിനും സാധിച്ചില്ല.
എന്റെ ചിന്തകളെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നില്ല, ദേഷ്യം വരുന്നുണ്ട്. സ്‌ട്രെസ്സ് ആണെന്നും തുടങ്ങ എനിക്കിങ്ങനെ പ്രശ്‌നങ്ങളുണ്ടെന്ന് ബിഗ് ബോസിനെ അറിയിച്ചു. ഇതോടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കുറച്ച് നേരത്തേക്ക് നിങ്ങളെ മാറ്റുകയാണെന്ന് ബിഗ് ബോസ് പറഞ്ഞു.
എത്ര ദിവസത്തേക്ക് എന്നൊന്നും പറഞ്ഞിരുന്നില്ല. കണ്ണ് കെട്ടി പുറത്തേക്ക് കൊണ്ട് പോയി. ശേഷം കണ്ണ് തുറന്നപ്പോള്‍ ഒരു റൂമിലാണ്. അവിടെ ഞാനും എന്‍ഡമോള്‍ഷൈന്റെ ഒരാളും ഉണ്ടായിരുന്നു. അവിടൊരു വര്‍ക്ക് ചെയ്യാത്ത ടിവിയും ലാന്‍ഡ് ഫോണും ഉണ്ടായിരുന്നു. അതില്‍ റിസപ്ഷനിലേക്കും കാന്റീനിലേക്കും മാത്രം വിളിക്കാന്‍ പറ്റും. ഫുഡ് വാങ്ങാന്‍ മാത്രമേ അതിലൂടെ പറ്റുകയുള്ളു.
പക്ഷേ എന്നെ അതിനും സമ്മതിക്കാതെ കൂടെയുള്ള ആളാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. അദ്ദേഹത്തിന്റെ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും എന്റെ മുന്നില്‍ നിന്നും ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. അയാള്‍ക്ക് കോളും മെസേജും വരുമ്പോള്‍ പുറത്ത് പോയി നിന്നിട്ട് സംസാരിക്കും. ഭക്ഷണം തരാന്‍ വന്നയാളെ പോലും എന്നെ കാണിച്ചില്ല. പുറത്ത് പോയി നിന്നിട്ട് കളി കണ്ടിട്ട് തിരികെ വരാനൊന്നും പറ്റുന്ന സ്ഥലമല്ല ഈ ഷോ.
ഞാന്‍ തിരികെ വരുമോ എന്ന കാര്യത്തിലൊന്നും ഒരു ഉറപ്പുമില്ലായിരുന്നു. എന്താണ് നടക്കുന്നതെന്ന് എനിക്കും അറിയില്ല, അവര്‍ക്കും അറിയില്ലായിരുന്നു. രണ്ട് മൂന്ന് മണിക്കൂര്‍ മാത്രമേ പുറത്ത് ഇരുന്നുള്ളു. എനിക്കൊപ്പമുള്ള ആളുടെ കൂടെ ഷോ യെ പറ്റി ഒഴികെ ബാക്കി എന്തും സംസാരിക്കാം. ഞങ്ങള്‍ സിനിമയെ പറ്റിയും മറ്റുമൊക്കെ സംസാരിച്ചതോടെ ഞാന്‍ കൂളായി.
ഇതോടെ തിരികെ ഷോ യിലേക്ക് തന്നെ കയറാമെന്ന് ഞാന്‍ തീരുമാനിച്ചു. ആറ് സീസണുകളിലായി വന്ന 130 പേര്‍ക്ക് മാത്രം കിട്ടിയ ഭാഗ്യമാണിത്. എന്ത് വന്നാലും കുഴപ്പമില്ല, തിരികെ പോകാമെന്ന് തന്നെ കരുതി. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അവിടെ നിന്നും ഇതുപോലെ ഇറങ്ങി പോരണ്ടെന്ന് തന്നെ കരുതി. ഇതൊരു പാഠശാലയാണ്. ഇനിയൊരു അവസരം കിട്ടില്ല.
ഇതിലൂടെ എന്ത് വന്നാലും എത്ര സൈബര്‍ ബുള്ളിയിംഗ് ഉണ്ടായാലും അതിനെ നേരിടാന്‍ തയ്യാറാണെന്ന് ഞാനെന്റെ മനസിനോട് പറഞ്ഞ് പഠിപ്പിച്ചു. അകത്ത് കയറാന്‍ നൂറ് ശതമാനം ഉറപ്പിച്ചു. എന്റെ വീട്ടുകാരെയോ പ്രൈമറിയായിട്ടുള്ള ആരെയും ഒരു വിവരവും അറിയിച്ചില്ല. ഞാന്‍ പുറത്താണെന്ന് മാത്രമേ അറിയുകയുള്ളു. അങ്ങനെ രണ്ട് ദിവസമായി.
ഇതിനിടയില്‍ ചില കാര്യങ്ങള്‍ നടന്നെങ്കിലും അതൊരിക്കലും പുറത്ത് പറയാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്. ആവശ്യമെങ്കില്‍ മാത്രം പറയാം. പക്ഷേ ഏത് രീതിയിലാണ് പ്രശ്‌നമാവുന്നതെന്ന് അറിയില്ല. ആ മുറിയിലെത്തി 5 മണിക്കൂറ് മുതല്‍ എണ്‍പത് മണിക്കൂറ് വരെയുള്ള സമയത്തിനുള്ളില്‍ എന്ത് നടന്നു എന്ന് പിന്നീട് പറയാം.
ഈ സമയത്തിനിടയില്‍ ഒരിക്കല്‍ കൂടി ഡോക്ടറെ കണ്ടു. ശേഷം എന്നോട് പറയുന്നത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഈ ഷോ യില്‍ ഇനി തുടരേണ്ടെന്നാണ്. എനിക്ക് പോകാമെന്നും പറഞ്ഞു. ഞാനും ഡോക്ടറും വളരെ കൂളായിട്ടാണ് സംസാരിച്ചത്. ബിഗ് ബോസിനകത്ത് തിരികെ ചെന്നിട്ട് അടുത്ത പരിപാടികള്‍ എന്താണെന്ന് വരെ ഞാന്‍ പറഞ്ഞിരുന്നു.
പിന്നാലെ ബിഗ് ബോസ് അധികൃതര്‍ വിളിച്ചിട്ട് പറഞ്ഞപ്പോഴും ഞാന്‍ ഓക്കെയാണെന്നും എന്റെ പ്ലാനുകളും പറഞ്ഞു. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശമാണെന്നും സിബിന് ഈ ഷോ യില്‍ തുടരാന്‍ പറ്റില്ലെന്നുമാണ് പറഞ്ഞത്. അങ്ങനെയാണ് താന്‍ പുറത്തേക്ക് വന്നതെന്നാണ് താരം പറയുന്നത്.
