Connect with us

കിട്ടി മക്കളെ കിട്ടി; തള്ളി മറിച്ച ആളിന്റെ പ്രൊഫൈൽ കിട്ടി’, അതും കോയ ഇതും കോയയോ? വൈറൽ പോസ്റ്റുമായി ലക്ഷ്മി പ്രിയ!

Malayalam

കിട്ടി മക്കളെ കിട്ടി; തള്ളി മറിച്ച ആളിന്റെ പ്രൊഫൈൽ കിട്ടി’, അതും കോയ ഇതും കോയയോ? വൈറൽ പോസ്റ്റുമായി ലക്ഷ്മി പ്രിയ!

കിട്ടി മക്കളെ കിട്ടി; തള്ളി മറിച്ച ആളിന്റെ പ്രൊഫൈൽ കിട്ടി’, അതും കോയ ഇതും കോയയോ? വൈറൽ പോസ്റ്റുമായി ലക്ഷ്മി പ്രിയ!

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട നടിയാണ് ലക്ഷ്മി പ്രിയ. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് പലപ്പോഴും സമൂഹ മാധ്യമങ്ങൾ എത്താറുണ്ട്. അതിനൊക്കെ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്

എങ്കിലും നിലപാടുകളിൽ തന്നെ ഉറച്ച് നിന്ന് മുന്നോട്ടുപോകുന്ന താരമാണ് ലക്ഷ്മി പ്രിയ. ‘ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും എന്നും താന്‍ സംഘപുത്രി ആയിരിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് നടി എത്തിയത് . 5ാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്ത് എബിവിപി സ്ഥാനാര്‍ത്ഥിയായതിനെക്കുറിച്ചും ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു . ഇത് കണ്ടതോടെയായിരുന്നു വിമർശനങ്ങൾ ഉയർന്നത്. എന്നാൽ ഇപ്പോൾ അതേ വിമർശനത്തിന് വീണ്ടും മറുപടി ആയി എത്തിയിരിക്കുകയാണ് നടി.

കിട്ടി മക്കളെ കിട്ടി. ഇത്രയും നേരം എന്റെ സ്കൂളിൽ പഠിച്ചു എന്നും എന്റെ സ്കൂളിൽ ഞാൻ പഠിച്ച കാലയളവിൽ എ ബി വി പി ഇല്ലായിരുന്നു എന്നും പറഞ്ഞു തള്ളി മറിച്ച ആളിന്റെ പ്രൊഫൈൽ കിട്ടി എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി പുതിയ പോസ്റ്റ് പങ്ക് വച്ചത്. നോക്കൂ ആ പ്രൊഫൈലിൽ വ്യക്തമായി എഴുതിയിരിക്കുന്നത് SVHS കുടശ്ശനാട്! SVHS എങ്ങനെ ആണ് നൂറനാട് സിബിഎംഎഛ്എസ് ആകുന്നത്? അതും കോയ ഇതും കോയയോ? കോയ ആണ് എന്നറിയാം.95 ൽ ആണ് ഞാൻ അഞ്ചിൽ പഠിയ്ക്കുന്നത്.

’96 മുതലോ 97 മുതലോ വിദ്യാർത്ഥി രാഷ്ട്രീയം സ്കൂളിൽ ഇല്ല.95 ലെ എ ബി വി പി പ്രവർത്തകരിൽ ഒരാൾ ആണ് ഇന്ന് ബിജെപി പഞ്ചായത്ത്‌ അംഗo.അല്പ്പം റീച്ച് കിട്ടാൻ വേണ്ടി സ്കൂൾ അല്ല അതിലപ്പുറം ഇവരൊക്കെ മാറ്റി പറയും. പിന്നെ ഇതേ മഹാൻ തന്നെ ഒരു കമെന്റ് ൽ പറയുന്നുണ്ട്,96 ൽ പാസ്സ് ഔട്ട്‌ എന്ന്. ഞാൻ 99 ലും.95 ൽ ഞാൻ അഞ്ചിൽ സി ബി എം ൽ ചേരുമ്പോൾ കുടശ്ശനാട് സ്കൂളിൽ നിന്നും 96 ൽ പാസ്സ് ഔട്ട്‌ ആയ മഹാൻ പൂട്ടി വച്ചിരിക്കുന്ന സ്വന്തം പ്രൊഫൈൽ ഒന്ന് തുറന്നു വച്ചിട്ട് മറുപടിയുമായി വരണം ഹേ’

രാംദാസ് എന്ന എന്റെ കൂടെ ട്യൂഷനു പഠിച്ച മഹാൻ പറയുന്നത് 99 ൽ രാഷ്ട്രീയം ഇല്ലായിരുന്നു. അതേ ഇല്ലായിരുന്നു അത് വ്യക്തമായി ഞാൻ പറയിട്ടുണ്ടല്ലോ. അതേ മഹാൻ വീണ്ടും പറയുന്നു 45 പേര് ചേർന്നാണ് സ്കൂൾ ലീഡറെ തെരഞ്ഞെടുത്തത്, ഞാൻ അല്ലായിരുന്നു സ്കൂൾ ലീഡർ എന്ന്. ശരിയാണ് എന്റെ പോസ്റ്റിൽ എവിടെ എങ്കിലും ഞാൻ സ്കൂൾ ലീഡർ എന്ന് പറഞ്ഞിട്ടുണ്ടോ?എന്റെ ക്ലാസ്സിൽ 5 ലും 10 ലും ക്ലാസ്സ്‌ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചതുമാത്രമാണ് ഞാൻ പറഞ്ഞിരിക്കുന്നത്. കലങ്ങാത്തവർക്ക് കലങ്ങി കാണും എന്ന് വിചാരിക്കുന്നു’, എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി പോസ്റ്റ് അവസാനിപ്പിച്ചത്..

ലക്ഷ്മിയുടെ പുതിയ പോസ്റ്റിന് നേരെയും വിമർശനത്തിന് കുറവൊന്നുമുണ്ടായില്ല. നിങ്ങൾ ഇത്ര രോഷം കൊള്ളേണ്ട കാര്യമില്ല ഒരേ ക്ലാസിൽ ഒന്നിച്ചിരുന്ന് പഠിച്ചവർ “നീ” എന്നു വിളിച്ചതിന് അല്ലെ മോശം പറഞ്ഞത് എന്ന് പറഞ്ഞു തുടങ്ങുന്ന നിരവധി കമന്റുകൾ ആണ് ലക്ഷ്മിയുടെ പോസ്റ്റിനു താഴെ വരുന്നത്.

about lekshmi priya

Continue Reading
You may also like...

More in Malayalam

Trending

Recent

To Top