Connect with us

കളി തുടങ്ങി ബിഗ്‌ബോസ്; ആ ലക്ഷ്യത്തോടെ 4 ബെഡ്‌റൂമുകൾ; ‘തീ’പാറുന്ന പോരാട്ടം; ഷോയ്ക്ക് മുന്നേ സംഭവിച്ചത്!!!

Bigg Boss

കളി തുടങ്ങി ബിഗ്‌ബോസ്; ആ ലക്ഷ്യത്തോടെ 4 ബെഡ്‌റൂമുകൾ; ‘തീ’പാറുന്ന പോരാട്ടം; ഷോയ്ക്ക് മുന്നേ സംഭവിച്ചത്!!!

കളി തുടങ്ങി ബിഗ്‌ബോസ്; ആ ലക്ഷ്യത്തോടെ 4 ബെഡ്‌റൂമുകൾ; ‘തീ’പാറുന്ന പോരാട്ടം; ഷോയ്ക്ക് മുന്നേ സംഭവിച്ചത്!!!

ഏഷ്യാനെറ്റിലെ ഏറ്റവും ജനശ്രദ്ധ നേടിയ റിയാലിറ്റി ടെലിവിഷൻ ഗെയിം ഷോയാണ് ബിഗ് ബോസ്. എന്നാലിപ്പോൾ ബിഗ് ബോസ് ആറാമത്തെ സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. വലിയ പ്രേക്ഷക പ്രശംസയോട് കൂടി മുന്നേറുന്ന ഷോ കാണാന്‍ വലിയൊരു വിഭാഗം ആരാധകരും ഒരുങ്ങി കഴിഞ്ഞു.

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോ ഏഷ്യാനെറ്റ് പുറത്തിറക്കിയിരുന്നു. ഒത്തിരി ചക്രങ്ങളാല്‍ മെനഞ്ഞെടുത്ത ലോഗോയില്‍ മിന്നല്‍പ്പിണരിനാല്‍ ആറ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായിട്ടാണ് കാണാൻ കഴിയുന്നത്. ലോഗോ പുറത്തുവന്നതിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേമികള്‍. കഴിഞ്ഞ വര്‍ഷം തീ ആണെങ്കില്‍ ഇത്തവണ മിന്നലടിക്കും എന്നാണ് ഇവര്‍ പറയുന്നത്.

ഇപ്പോഴിതാ ബിഗ് ബോസ് ഷോയുടെ പ്രോമോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സാധാരണ രണ്ട് ബെഡ്‌റൂമുകളാണ് മലയാളത്തില്‍ ഉണ്ടായിരുന്നത്. ഒന്ന് ആണുങ്ങള്‍ക്കും ഒന്ന് പെണ്ണുങ്ങള്‍ക്കും. കഴിഞ്ഞ സീസണില്‍ അത് ഒരെണ്ണമായി മാറി. എന്നാല്‍ ഇനി വരാന്‍ പോകുന്ന സീസണില്‍ നാല് ബെഡ് റൂമുകള്‍ ഉണ്ടാവുമെന്ന വിവരമാണ് വന്നിരിക്കുന്നത്.

പ്രൊമോയിലൂടെ മോഹന്‍ലാല്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ ഇത്തവണ കളികള്‍ മാറി മറിയുമെന്നാണ് ആരാധകരും പറയുന്നത്. പ്രൊമോ വീഡിയോയുടെ താഴെ മത്സരത്തെ പറ്റിയുള്ള മുന്‍വിധിയോട് കൂടിയുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. നാലു റൂമുകള്‍ ആയിട്ട് മത്സരാര്‍ഥികള്‍ വേര്‍തിരിയുമ്പോള്‍ ഓട്ടോമാറ്റിക്കലി അവിടെ ഒരു ഗ്രൂപ്പ് ഫോം ചെയ്യാനും ചേരിതിരിവ് ഉണ്ടാവാനും ചാന്‍സ് ഏറെയാണ്.

ഗ്രൂപ്പിസവും ഫ്രണ്ട്ഷിപ്പ് ഗ്യാങ്ങും ചേരിതിരിവും ഇല്ലാതെ പരസ്പരം ഒറ്റയാള്‍ പോരാട്ട വീര്യത്തോടെ അവസാനം വരെ പോരുതുന്ന നല്ല കരുത്തുറ്റ മത്സരാര്‍ത്ഥികള്‍ വരട്ടെ. എത്ര റൂം ഉണ്ടായാലും അതിലുള്ള എല്ലാവരെയും എലിമിനേഷനില്‍ കൊണ്ടു വരണം. ഇല്ലെങ്കില്‍ കുറച്ചുപേര്‍ രക്ഷപ്പെട്ടു പോവും. രണ്ട് വീട് ആക്കിയ തമിഴിലെ ബിഗ് ബോസ് പരാജയമായിരുന്നു. മലയാളം അങ്ങനെ ആവരുത്.

മാത്രമല്ല കഴിഞ്ഞ വര്‍ഷം ടാസ്‌ക് കുറവായിരുന്നു ഇത്തവണ അങ്ങനെയാവരുത്. ടാസ്‌കുകള്‍ കഠിനമാകുമ്പോഴാണ് മത്സരാര്‍ഥികളും സമ്മര്‍ദ്ദത്തിലാവുന്നത്. അതിന് അനുസരിച്ചുള്ള മത്സരങ്ങളാണ് വേണ്ടതെന്ന് ആരാധകര്‍ ഓര്‍മ്മിപ്പിക്കുകയാണ്. മാത്രമല്ല ഇത്തവണ മത്സരാര്‍ഥികളില്‍ പേളിയെയും ശ്രീനിഷിനെയും പോലെ ഒരു കപ്പിളിനെയും സാബു-ഹിമ, റോബിന്‍-ജാസ്മിന്‍ പോലെ ഒരു ഫൈറ്റ് ചെയ്യുന്നവരെയും ഒക്കെ വേണം. എങ്കിലേ ഒരു ഓളം ഒക്കെ ഉണ്ടാവുകയുള്ളു.

സാബു, പേളി, ശ്രീനിഷ്, മണിക്കുട്ടന്‍, സൂര്യ, ഋതു, റംസാന്‍, കിടിലന്‍ ഫിറോസ്, ഡോ രജിത് കുമാര്‍, ഫിറോസ് ഖാന്‍, റിയാസ്, ഡോ. റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, അഖില്‍ മാരാര്‍, ശോഭ ഇവരൊക്കെയാണ് മലയാളം ബിഗ് ബോസ് വിജയിപിച്ചത്. അല്ലെങ്കില്‍ വെറും ശോകം ആയി പോയെനെ എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ പ്രൊമോ വീഡിയോയുമായി ലാലേട്ടന്‍ എത്തി. അടുത്ത സീസണ്‍ ഉടന്‍ തുടങ്ങുമെന്ന കാര്യം എന്തായാലും ഉറപ്പായി.

അതേ സമയം ബിഗ് ബോസ് മേക്കേഴ്‌സിനോട് ഒരു കാര്യം ആവശ്യപ്പെടാനുണ്ട്. ദയവ് ചെയ്ത് ഉറക്കം തൂങ്ങി സീസണ്‍ ആവരുത് ഇതും. കഴിഞ്ഞ സീസണ്‍ 5 ല്‍ 24×7 കണ്ട് അത്രയേറെ ഉറങ്ങിയ മോശം സീസണ്‍ ആയിരുന്നു. എപ്പോള്‍ നോക്കിയാലും ഉറക്കവും മെഡിക്കല്‍ റൂമും തീറ്റയും മാത്രമായിരുന്നു. പ്രേക്ഷകര്‍ക്ക് വേണ്ടത് മികച്ച ടാസ്‌കും എന്റര്‍ടെയിന്‍മെന്റിനുള്ള കണ്ടന്റുമാണ്. ഇതൊക്കെയാണ് നല്ല ഹെല്‍ത്തി ആയിട്ടുള്ള മല്‍ത്സരാര്‍ഥികള്‍ തരുന്നത്. അല്ലാത്തവരെ ദയവ് ചെയ്ത് എടുക്കരുത്.

സീസണ്‍ 1, 4 പോലെ മികച്ച സീസണ്‍ ആവട്ടെ ഇനി വരാന്‍ പോവുന്നതും. അതിനായി കാത്തിരിക്കുകയാണെന്നാണ് കമന്റുകള്‍. ഫെബ്രുവരി അവസാനത്തോട് കൂടിയോ മാര്‍ച്ച് ആദ്യത്തെ ആഴ്ചയിലോ ബിഗ് ബോസ് തുടങ്ങിയേക്കുമെന്നാണ് വിവരങ്ങള്‍. എന്നാല്‍ അതിനെ പറ്റിയുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല. സാബു മോന്‍, മണിക്കുട്ടന്‍, ദില്‍ഷ പ്രസന്നന്‍, അഖില്‍ മാരാര്‍ എന്നിവരാണ് ബിഗ് ബോസ് മലയാളത്തിലെ ഇതുവരെയുള്ള ജേതാക്കള്‍. ഇനി ആരാണ് ആ കിരീടം സ്വന്തമാക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.

More in Bigg Boss

Trending

Recent

To Top