Connect with us

മണിക്കുട്ടൻ ക്വിറ്റ് ചെയ്യില്ലെന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നുവെന്ന് സുഹൃത്തും നടനുമായ സുധീർ! മണിക്കുട്ടൻ തിരിച്ചുവരുമോ? ചോദ്യങ്ങളുമായി ബിഗ് ബോസ് പ്രേമികൾ

Malayalam

മണിക്കുട്ടൻ ക്വിറ്റ് ചെയ്യില്ലെന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നുവെന്ന് സുഹൃത്തും നടനുമായ സുധീർ! മണിക്കുട്ടൻ തിരിച്ചുവരുമോ? ചോദ്യങ്ങളുമായി ബിഗ് ബോസ് പ്രേമികൾ

മണിക്കുട്ടൻ ക്വിറ്റ് ചെയ്യില്ലെന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നുവെന്ന് സുഹൃത്തും നടനുമായ സുധീർ! മണിക്കുട്ടൻ തിരിച്ചുവരുമോ? ചോദ്യങ്ങളുമായി ബിഗ് ബോസ് പ്രേമികൾ

ബിഗ് ബോസ് വിജയ സാധ്യത ഏറ്റവും കൂടുതലുണ്ടായിരുന്ന മണിക്കുട്ടന്‍ പുറത്തേക്ക് പോയത് പ്രേക്ഷകരെയും മറ്റു മത്സരാര്‍ഥികളെയും സങ്കടത്തിലാക്കിയിരിക്കുകയാണ്.

വീടിനുള്ളില്‍ നടന്ന മാനസിക പ്രയാസങ്ങളെ തുടര്‍ന്ന് തനിക്കിനി ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് കൊണ്ടായിരുന്നു മണിക്കുട്ടന്‍ പുറത്തേക്ക് പോയത്

മണിക്കുട്ടൻ ഉള്ളത് കൊണ്ട് മാത്രമാണ് ഷോ കാണുന്നത് എന്ന് പല മിനി സ്‌ക്രീൻ – ബിഗ് സ്‌ക്രീൻ താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പിന്മാറ്റം ആർക്കും ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കുട്ടന്റെ പിന്മാറ്റത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ സുധീർ പങ്കിട്ട വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

അദ്ദേഹത്തിന്റെ വാക്കുകൾ….

മണിക്കുട്ടൻ, എന്തൊരു മനുഷ്യൻ ആണ് അദ്ദേഹം!! വാടി, പോടീ എന്ന് പോലും വിളിച്ചു ഒരാളെ ആക്ഷേപിക്കാത്ത, കഴിവും അതിനൊപ്പം വിനയവും ചേർന്ന,അസാധാരണക്കാരനായ ഒരുവൻ ആയിരുന്നു മണിക്കുട്ടൻ. മാത്രമല്ല അസാധാരണമാംവിധം കമ്മ്യൂണിക്കേഷൻ സ്‌കിൽസ് ഉള്ള ഒരുവൻ കൂടിയാണ് മണിക്കുട്ടൻ

ക്ഷമിക്കേണ്ടിടത്ത് ക്ഷമിക്കാനും ക്ഷമ ചോദിക്കേണ്ടിടത്ത് ക്ഷമ ചോദിക്കാനും അറിയുന്ന, ദേഹത്തോട്ട് ഇടിച്ചു കേറി വരുന്ന ആളോടും മാന്യത കൈ വിടാതെ സംസാരിക്കുന്ന, സങ്കടം വരുമ്പോൾ കരയുന്നത് കുറച്ചിൽ ആയി കാണാത്ത, കരയുന്നവരെ ചേർത്ത് നിർത്തുന്ന,പ്രണയത്തെ ബഹുമാനിക്കുന്ന, ഒരു അൺ ബിലീവബിൾ ലവബിൾ ക്യാരക്റ്റർ ആണ് അദ്ദേഹത്തിന്റേത്..

അദ്ദേഹത്തിന്റെ രക്ഷിതാക്കൾ അദ്ദേഹത്തെ കുറിച്ചോർത്ത് അഭിമാനിക്കണം എന്നും മണിക്കുട്ടനെകുറിച്ച് സുധീർ പറയുന്നു. അദ്ദേഹം ഫ്ലാറ്റ് നേടിയാലും ഇല്ലെങ്കിലും, ഈ വ്യക്തി ജനഹൃദയങ്ങൾ ആണ് കീഴടക്കിയത്. ആർമിക്കും ഫേസ്ബുക്കിനും പുറത്തുള്ള ഒരു ജനക്കൂട്ടം നിങ്ങൾ ജയിക്കുന്നത് കാത്ത് ഇരിക്കുന്നു.എംകെ സാക്ഷരകേരളം അർഹിക്കുന്ന ബിഗ് ബോസ് വിജയി. അദ്ദേഹം ക്വിറ്റ് ചെയ്യില്ലെന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു എന്നും സുധീർ വ്യക്തമാക്കി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top