Malayalam
റിമിയുടെ ട്രോളിന് മമ്മിയുടെ തഗ്ഗ് ഡയലോഗ്; മമ്മി പൊളിയാണല്ലോയെന്ന് സോഷ്യല്‍ മീഡിയ
റിമിയുടെ ട്രോളിന് മമ്മിയുടെ തഗ്ഗ് ഡയലോഗ്; മമ്മി പൊളിയാണല്ലോയെന്ന് സോഷ്യല്‍ മീഡിയ
ഗായികയായും അവതാരകയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് റിമി ടോമി. അടുത്തിടെയായിരുന്നു റിമിയുടെ സഹോദരി റീനു ടോമിയുടെയും ഭര്‍ത്താവ് രാജുവിന്റെയും രണ്ടാമത്തെ കുഞ്ഞായ കുട്ടിമാണി എന്ന് വിളിക്കുന്ന ഇസബെല്ലിന്റെ മാമോദീസ.
കുഞ്ഞിന്റെ തലതൊട്ട് അമ്മയായത് റിമിയാണ്. ഇത് തന്റെ ആദ്യാനുഭവമാണെന്ന് ഗായിക തുറന്ന് പറയുന്നു. ഇതിന്റെ വീഡിയോ റിമി പങ്കുവെയ്ക്കുകയും ചെയ്തു.
വീഡിയോയില്‍ അമ്മയുടെ മുഖം കണ്ടപ്പോള്‍ മേക്കപ്പ് കൂടുതലാണോ ചേട്ടാ എന്ന ഡയലോഗ് പറഞ്ഞ് റിമി ട്രോളുകയാണ്. എന്നാല്‍ പാവത്തുങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ ഈശ്വരാ എന്ന തഗ് ഡയലോഗ് റമിയുടെ മമ്മിയും പറയുന്നു.
കുടുംബത്തിന്റെ ആഘോഷവും കുടുംബാംഗങ്ങളുടെ രസകരമായ സംഭവങ്ങളുമൊക്കെ റിമി പ്രേക്ഷകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. റിമി ധരിച്ച സാരിയെക്കുറിച്ചും ആരാധകര്‍ കമന്റുകളുണ്ട്.
ഫ്ലോറല്‍ സാരിയും പച്ച നിറത്തിലുള്ള ബ്ലൗസും ആണ് ഗായിക ധരിച്ചത്. കുട്ടിമാണിയെ നെഞ്ചോടു ചേര്‍ത്തു നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ റിമി നേരത്തെ പങ്കുവച്ചിരുന്നു.