Malayalam
ആ ആഗ്രഹം അവൻ നേടും! സൂര്യയോട് നോ പറയാത്തതിന്റെ കാരണം അതാണ്…. സുഹൃത്തുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ആ ആഗ്രഹം അവൻ നേടും! സൂര്യയോട് നോ പറയാത്തതിന്റെ കാരണം അതാണ്…. സുഹൃത്തുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
സീസൺ 1 ലെ ആദ്യത്ത പ്രണയജോഡിയാണ് പേളി മാണിയും ശ്രീനീഷും. ഷോയ്ക്ക് ശേഷം ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. പേളി മാണി-ശ്രീനിഷ് അരവിന്ദ് പ്രണയത്തിന് ശേഷം ബിഗ് ബോസില്‍ നിന്നൊരു പ്രണയം ഉണ്ടാവാന്‍ കാത്തിരുന്ന പ്രേക്ഷകർക്ക് സൂര്യ നിരാശ നൽകിയില്ല
സൂര്യയാണ് തന്റ ഉള്ളിലുള്ള ഇഷ്ടം മണിക്കുട്ടനോട് വെളിപ്പെടുത്തുന്നത്. എന്നാൽ മണിക്കുട്ടൻ സൂര്യയോട് ഇഷ്ടമാണെന്നോ അല്ലെന്നോ ഇതുവരെ പറഞ്ഞിട്ടില്ല. മത്സരം കഴിയട്ടെ എന്ന നിലപാടിലാണ് നടൻ. എന്നാൽ സൂര്യയോട് പ്രണയമാണെന്നുള്ള രീതിയിൽ ഇതുവരെ മണിക്കുട്ടൻ സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല. എന്നാൽ തന്റെ പ്രണയത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് സൂര്യ.
ഇപ്പോഴിത സൂര്യയുടെ പ്രണയം ഷോയുടെ ഭാഗമാണെന്ന് മണിക്കുട്ടന്റെ സുഹൃത്തുക്കൾപറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ബിഗ് ബോസ് സീസൺ 3യുടെ വിജയി ആകുമെന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്.
മണിക്കുട്ടൻ നാട്ടിൻ എങ്ങനെയാണോ അതുപോലെ തന്നെയാണ് ബിഗ് ബോസിലും. പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത് ബിഗ് ബോസ് ഷോയിൽ നടക്കുന്ന ലവ് ട്രാക്കിനെ കുറിച്ചും സുഹൃത്തുക്കൾ പറയുന്നുണ്ട്. ഇഷ്ടം പോലെ പ്രേമം ഉണ്ടായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അദ്ദേഹത്തിന്റെ സ്വഭാവവും താരപദവിയുമാണ് പ്രണയങ്ങൾ തോന്നാൻ കാരണമെന്ന് സുഹൃത്തുക്കൾ പറയുന്നത്.
സൂര്യയോട് മണിക്കുട്ടൻ നോ പറയാത്തതിന്റെ കാരണവും സുഹൃത്തുക്കൾ പറയുന്നുണ്ട്. ആരേയും വിഷമിപ്പിക്കാത്ത ആളാണ് മണിക്കുട്ടൻ. ആ കുട്ടിയ്ക്ക് ഒരു വിഷമം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചാകും നോ പറയാത്തതെന്നാണ് സുഹൃത്തുക്കളുടെ നിഗമനം. സൂര്യയെ മാത്രമല്ല സ ആ വീട്ടിൽ ആരേയു അദ്ദേഹം വേദനിപ്പിച്ചിട്ടില്ല എന്നാണ് ഇവർ പറയുന്നത്. അതുപോലെ സ്ത്രീകൾ കരയുമ്പോൾ സമാധാനിപ്പിക്കുന്നതും ഓടിയെത്തുന്നതും അദ്ദേഹത്തിനും സഹോദരിമാർ ഉള്ളത് കൊണ്ടാണെന്നാണ് ഇവർ പറയുന്നത്.
ബിഗ്ബോസ് ഹൗസിൽ വളരെ സഭ്യമായ ഭാഷയിലാണ് മണിക്കുട്ടൻ സംസാരിക്കുന്നത്. അതുപോലെ തന്നെ നല്ലൊരു കേൾവിക്കാരാനാണെന്നും ഇവർ നടന്റെ ഗുണമായി പറയുന്നു . ഹൗസിനുള്ളിൽ മാത്രമല്ല പുറത്ത് മത്സരങ്ങളിലായാലും എല്ലാത്തിനേയും സ്പോർട്സ്മാൻ സ്പിരിറ്റിലാണ് എടുക്കുന്നതെന്നും സുഹൃത്തുക്കൾ നടന്റെ ഗുണമായി പറയുന്നുണ്ട് എവിടെപ്പോയാലും ആദ്യ സ്ഥാനം നേടണമെന്നാണ് മണിക്കുട്ടന്റെ ആഗ്രഹമെന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്.
അതിനിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ബിഗ് ബോസിലെ ഗെയിമുകളെ കുറിച്ചും സൂര്യയുടെ പ്രണയം എത്രത്തോളം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുള്ള കാര്യവും മണികുട്ടന്റെ മാതാപിക്കള്‍ തുറന്ന് പറഞ്ഞിരുന്നു
ഏറ്റവും കൂടുതല്‍ വിഷമം തോന്നിയത് സൂര്യയുടെ പ്രശ്‌നമാണെന്നാണ് മണിക്കുട്ടന്റെ അമ്മ പറഞ്ഞത്. അവള്‍ക്ക് മുപ്പത്തിനാല് വയസ് ഉള്ള കൊച്ച് അല്ലേ. പക്വതയോടെ കാര്യങ്ങള്‍ കാണേണ്ടേ?
ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്പോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും. മണിക്കുട്ടന്‍ ആരെയും വേദനിപ്പിക്കില്ല. എല്ലാവരോടും സ്‌നേഹമായിട്ടേ പെരുമാറുകയുള്ളു.
പെണ്‍കുട്ടികളെ കമന്റ് അടിക്കുകയോ അവരോട് പ്രശ്‌നത്തിന് പോവുകയോ ഒന്നും ചെയ്തിട്ടില്ല. സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കെല്ലാം അവനെ വലിയ കാര്യമായിരുന്നു. ഇവിടെ പരിസവരവാസികളോട് ചോദിച്ചാലും മണിക്കുട്ടനെ കുറിച്ച് അങ്ങനൊരു കാര്യം പറയില്ല. എല്ലാവരോടും പ്രത്യേകിച്ച് സ്ത്രീകളോട് മാന്യമായിട്ടേ പെരുമാറുകയുള്ളു.സൂര്യയോട് തീര്‍ത്ത് പറയാത്തത് അവള്‍ക്കത് വിഷമം ആവേണ്ടെന്ന് കരുതിയാവും.
ഡിംപല്‍, റിതു, സന്ധ്യ തുടങ്ങിയവരോടൊക്കെ എന്ത് സ്‌നേഹമായിട്ടാണ് പെരുമാറുന്നത്. അതുപോലെയേ ഈ കുട്ടിയെയും കണ്ടിട്ടുണ്ടാവുകയുള്ളു. പിന്നെ എടുത്തടിച്ച് പറഞ്ഞാല്‍ അവള്‍ വിഷമിച്ചാലോ എന്ന് കരുതിയാവും പറയാത്തത്. ഈ കുട്ടി ഇങ്ങനെ കാണിച്ചാല്‍ ആളുകള്‍ എന്ത് വിചാരിക്കും. അവന് പുറത്തിറങ്ങി ജീവിക്കേണ്ടത് അല്ലേയെന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞത്
