Connect with us

കോവിഡിനെ നിസാരമായി എടുക്കരുത് ; കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഗണേഷ് കുമാറിന്റെ വീഡിയോ പങ്കുവെച്ച്‌ ടിനി ടോം

Malayalam

കോവിഡിനെ നിസാരമായി എടുക്കരുത് ; കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഗണേഷ് കുമാറിന്റെ വീഡിയോ പങ്കുവെച്ച്‌ ടിനി ടോം

കോവിഡിനെ നിസാരമായി എടുക്കരുത് ; കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഗണേഷ് കുമാറിന്റെ വീഡിയോ പങ്കുവെച്ച്‌ ടിനി ടോം

അടുത്തിടയിലാണ് നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാറിന് കോവിഡ് ബാധിച്ചത്. കോവിഡ് നമ്മളെ ശാരീരികമായും മാനസികമായും തകര്‍ക്കുന്ന മാരക രോഗമാണെന്നും, കോവിഡ് ബാധിച്ച് താന്‍ 16 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും ഗണേഷ് അറിയിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട വീഡിയോ ഇപ്പോള്‍ പങ്കുവെച്ച് നടന്‍ ടിനി ടോം. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് താരം വീണ്ടും ഈ വീഡിയോ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്

ഗണേഷ് കുമാറിന്റെ വാക്കുകള്‍:

‘ഏകദേശം 16 ദിവസത്തില്‍ അധികമായി കൊവിഡ് ബാധിച്ച്‌ ആശുപത്രിയിലായിരുന്നു ഞാന്‍. എന്റെ പ്രിയപ്പെട്ടവരോട് എനിക്കൊരു സന്ദേശം നല്‍കാനുള്ളത് ഈ രോഗം വന്നവര്‍ക്ക് ഇത് അനുഭവമാണ്. ചിലര്‍ക്കെല്ലാം വളരെ മൈല്‍ഡായി വന്ന് പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും മറ്റു കിടക്കുന്ന അവസ്ഥയില്‍ വലിയ അപകടം, മരണത്തെ മുഖാ മുഖം കാണുന്ന ഒരു അനുഭവം ഉണ്ടാവും. മാത്രമല്ല മറ്റൊരു രോഗത്തെക്കാള്‍ വ്യത്യസ്തമായി ഈ രോഗത്തിന് ആശുപത്രിയില്‍ നമുക്ക് ഒരു മുറിയില്‍ കിടക്കാനെ പറ്റു.

ബന്ധുക്കള്‍ക്കോ മിത്രങ്ങള്‍ക്കോ നമ്മുടെ അരികില്‍ വരാന്‍ സാധിക്കില്ല. പിപിഇ കിറ്റ് ധരിച്ച ഡോക്ടര്‍മാരുടെയും, നഴ്സ്മാരുടെയും പരിചരണം മാത്രമെ ഉണ്ടാവുകയുള്ളു. ഡോക്ടര്‍മാരുടെ പോലും മുഖം തിരിച്ചറിയാന്‍ നമുക്ക് കഴിയില്ല. ഏതൊരു രോഗത്തിനും ഒരു സഹായി നമ്മോടൊപ്പം നില്‍ക്കും. പക്ഷെ ഇതിന് പരിചയമുള്ള ഒരു മുഖവും നമുക്ക് കാണാന്‍ സാധിക്കില്ല. ഒറ്റപ്പെട്ട മാനിസകാവസ്ഥയില്‍ ഈ രോഗത്തിന്റെ ഭാവം എങ്ങിനെ വേണമെങ്കിലും മാറാം.

ഇന്ന് കാണുന്ന രീതിയായിരിക്കില്ല നാളെ. ഏതെങ്കിലും അപകട ഘട്ടത്തിലെത്തുമ്ബോഴെ ഡോക്ടര്‍മാര്‍ക്ക് മരുന്ന് തരാന്‍ സാധിക്കു. എന്നാല്‍ അത് ഫലിക്കുമോ എന്നതില്‍ ഉറപ്പുമില്ല. അവിടെ ഒറ്റക്ക് കഴിയുമ്ബോള് നിങ്ങളുടെ പ്രാര്‍ത്ഥനയും ദൈവവും മാത്രമെ ഉള്ളു. കൊവിഡ് 19 ആദ്യം വന്നപ്പോള്‍ രാജ്യത്ത് ലോക്ഡൗണ്‍ വന്ന സമയത്ത് എല്ലായിടത്തും ഓടിയെത്താനും, സഹായിക്കാനും സാധിച്ചിരുന്നു. ഞാന്‍ സുരക്ഷിതനായിരുന്നു. വളരെ അധികം ശ്രദ്ധയോടൊണ് ഞാന്‍ നീങ്ങിയത്.

പക്ഷെ എനിക്ക് ഈ രോഗം പിടിപെട്ടപ്പോള്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. ഞാനിത് പറയുന്നത് നിങ്ങള്‍ ഇനി ശ്രദ്ധിക്കാന്‍ വേണ്ടിയാണ്. ഇതിനെ നിസാരമായി കാണരുത്. ഇത് നമ്മളെ ആകെ തളര്‍ത്തും. ശാരീരികമായും മാനസികമായും നമ്മളെ തകര്‍ക്കുന്ന ഒരു മാരക രോഗമാണിത്. വന്ന് കഴിഞ്ഞ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനെക്കാള്‍ നല്ലത് വരാതിരിക്കാന്‍ കരുതല്‍ എന്നതാണ്. എന്റെ നേരിട്ടുള്ള അനുഭവം കൊണ്ട് പറയുകയാണ്.

ഏറ്റവും അധികം കരുതല്‍ വേണം. ഏറ്റവും അധികം ശ്രദ്ധിക്കണം. ഈ രോഗം വരരുത്. വന്നാല്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടാണ്. അത് ചിലര്‍ക്ക് ഉണ്ടാവുന്നുണ്ട്. ചിലര്‍ക്ക് വലിയ കുഴപ്പവുമില്ല. അതില്‍ വലിയ സന്തോഷം. പക്ഷെ ഇതിന്റെ സ്വഭാവം മാറിയാല്‍ അത് നമുക്ക് താങ്ങാന്‍ കഴിയുന്ന ഒരനുഭവമല്ല. പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഇതിന്റെ മരുന്നായി മാറിയത്. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കുക’ – ഗണേഷ് കുമാര്‍ പറഞ്ഞു.

Continue Reading

More in Malayalam

Trending

Recent

To Top