അര്‍ഹതപ്പെട്ടത് അല്ല എന്ന് തോന്നുന്ന ഒന്നും ഞാന്‍ സ്വീകരിക്കാറില്ല…അംഗീകാരങ്ങള്‍ ക്ക് വേണ്ടിയിട്ട് ഞാനൊരിക്കലും ജീവിതത്തില്‍ ചാരിറ്റി പോലുള്ള കാര്യങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ കാണിച്ചു കൊടുത്തു കൈയ്യടി വാങ്ങി സിമ്പതി ക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല

, സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവും, ബിഗ് ബോസ്സ് മത്സരാർത്ഥിയുമായ ദിയ സനയെ മലയാളികൾക്ക് ഒരു പരിചയെപ്പെടുത്തേണ്ട ആവിശ്യമില്ല.
സമകാലിക വിഷയങ്ങളില്‍ പ്രതികരിച്ച് പലപ്പോഴും ദിയ സന രംഗത്ത് എത്താറുണ്ട്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. ഇപ്പോള്‍ ഫേസ്ബുക്കില്‍ ദിയ സന പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ചര്‍ച്ചയാകുന്നത്.
ഇന്ന് വെച്ച് അംഗീകാരങ്ങള്‍ക്ക് വേണ്ടിയിട്ട് ഞാനൊരിക്കലും ജീവിതത്തില്‍ ചാരിറ്റി പോലുള്ള കാര്യങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ കാണിച്ചു കൊടുത്തു കൈയ്യടി വാങ്ങി സിമ്പതി ക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദിയ സന ഫേസ്ബുക്കില്‍ കുറിച്ചു.
ദിയ സനയുടെ കുറിപ്പ്,
ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്ക് കിട്ടുന്ന അംഗീകാരങ്ങള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാനാണ് ഗുരുക്കന്മാരും വീട്ടുകാരും പറഞ്ഞു തന്നിട്ടുള്ളത്. അര്‍ഹതപ്പെട്ടത് അല്ല എന്ന് തോന്നുന്ന ഒന്നും ഞാന്‍ സ്വീകരിക്കാറില്ല. അംഗീകാരങ്ങള്‍ ഓരോരുത്തരും മനസ്സറിഞ്ഞു തരുന്നതാണ്. അതിനെ വളരെ പ്രിയപ്പെട്ടതായി തന്നെയാണ് കാണുന്നത്. ഇന്ന് വെച്ച് അംഗീകാരങ്ങള്‍ ക്ക് വേണ്ടിയിട്ട് ഞാനൊരിക്കലും ജീവിതത്തില്‍ ചാരിറ്റി പോലുള്ള കാര്യങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ കാണിച്ചു കൊടുത്തു കൈയ്യടി വാങ്ങി സിമ്പതി ക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുമില്ല.
അതുകൊണ്ടുതന്നെ പലരും ചോദ്യങ്ങള്‍ ഉന്നയിക്കും നിങ്ങള്‍ എന്ത് ചെയ്തു നിങ്ങള്‍ എന്താണ് സാമൂഹ്യപ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നൊക്കെ. നമ്മള് ചെയ്യുന്ന നന്മ നമ്മളും നമ്മള് നന്മ ചെയ്തു കൊടുക്കുന്ന ആ വ്യക്തിയും മാത്രം അറിഞ്ഞാല്‍ മതി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഈ കാലഘട്ടത്തില്‍ നന്മ ചെയ്യുന്നതും വലിയ അപരാധമായി എനിക്ക് തിരിച്ചടി കിട്ടിയിട്ടുണ്ട്. സ്വന്തം ജീവിതത്തിലെ പ്രതിസന്ധിയെ മറന്നു മറ്റുള്ളവരെ സഹായിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന എന്നെപ്പോലുള്ള ഒരുപാട് മനുഷ്യര്‍ ഈ ലോകത്തുണ്ട്.
തിരിച്ചടികള്‍ നന്നായിട്ട് കിട്ടി അനുഭവസ്ഥര്‍ ആയിട്ടുള്ള മനുഷ്യരുണ്ട് ഇവിടെ. അക്കൂട്ടത്തില്‍ ഇന്ന് ഞാനും. എന്നാലും എന്നെ പഠിപ്പിച്ചത് എന്നെ വളര്‍ത്തിയതും ആയിട്ടുള്ള എന്റെ സ്പേസില്‍ നിന്ന് കൊണ്ട് തന്നെ ജീവിതത്തില്‍ മുന്നോട്ടു നീങ്ങാന്‍ തന്നെയാണ് എന്റെ തീരുമാനം. ഈ അവാര്‍ഡ് എനിക്ക് നല്കിയ സ്നേഹമുള്ള മനുഷ്യര്‍ക്ക് നന്ദി
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...