Connect with us

ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യം; ഓഫീഷ്യൽ താലികെട്ടിന് മുന്നേ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി; വീഡിയോയുമായി ദിയ കൃഷ്ണ

Malayalam

ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യം; ഓഫീഷ്യൽ താലികെട്ടിന് മുന്നേ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി; വീഡിയോയുമായി ദിയ കൃഷ്ണ

ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യം; ഓഫീഷ്യൽ താലികെട്ടിന് മുന്നേ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി; വീഡിയോയുമായി ദിയ കൃഷ്ണ

പ്രണസാഫല്യത്തിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്ത്. സ്റ്റാർ ഹോട്ടലിൽ അധികം ആർഭാടം ഏതുമില്ലാതെയാണ് ദിയ കൃഷ്ണയുടെ താലികെട്ടൽ ചടങ്ങ് നടത്തിയത്. പണ്ട് മുതലേ തനിക്ക് സിമ്പിൾ വിവാഹമായിരുന്നു ആഗ്രഹമെന്ന് ദിയയും വിവാഹശേഷം പറഞ്ഞിരുന്നു.

കല്യാണത്തോടെ എല്ലാം കഴിഞ്ഞു. ഇനി ചടങ്ങുകളൊന്നുമില്ല, അനാവശ്യ ധൂർത്ത് ഒഴിവാക്കാനായാണ് ഈ തീരുമാനമെടുത്തതെന്ന് നടൻ കൃഷ്ണകുമാറും പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന്റെ ഡൽഹിയിലെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കുമായി ഒരു ചെറിയ ഡിന്നർ റിസപ്ഷൻ നടത്തി. രാജ്യ തലസ്ഥാനത്ത് തന്നെയായിരുന്നു റിസപ്ഷൻ.

കേന്ദ്രമന്ത്രിമാർക്ക് ഉൾപ്പെടെയാണ് കൃഷ്ണകുമാർ മകളുടെ വിവാഹത്തിന് ക്ഷണം നൽകിയിരുന്നത്. സിനിമാക്കാലം മുതലേ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി കൃഷ്ണകുമാറിനും കുടുംബത്തിനും വളരെ അടുത്ത ബന്ധമാണുള്ളത്. അതിനാൽ‌ സുരേഷ് ​ഗോപി വന്നില്ലെങ്കിലും അതിന് പകരമായി ഭാര്യ രാധിക ചടങ്ങില്ലെല്ലാം പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ താനും അശ്വിനും വളരെ രഹസ്യമാക്കി വെച്ചിരുന്ന ഒരു കാര്യം ആദ്യമായി ആരാധകർക്ക് മുമ്പിൽ തുറന്ന് പറയുകയാണ്. കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ വെച്ച് അശ്വിൻ തന്നെ താലികെട്ടി സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് ദിയ പങ്കിട്ടിരിക്കുന്നത്. ദിയയുടെ ഓഫീഷ്യൽ താലികെട്ട് ചടങ്ങാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്നത്.

എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇരുവരും ഭാര്യ ഭർത്താക്കന്മാരായി ജീവിച്ച് തുടങ്ങിയിരുന്നു. ഞങ്ങളുെട ചെറിയൊരു സ്ക്രീട്ട് എന്ന് പറഞ്ഞാണ് രഹസ്യ വിവാഹത്തിന്റെ വീഡിയോ ദിയ പുറത്ത് വിട്ടത്. എന്ത് സംഭവിച്ചാലും ഒരുമിച്ച് നിൽക്കുമെന്ന് ഞങ്ങൾ കഴിഞ്ഞ വർഷം പരസ്പരം വാക്ക് നൽകിയിരുന്നു. ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യമെന്നും വീഡിയോയിൽ ദിയ കുറിച്ചു.

ഇരുവരുടെയും അടുത്ത സുഹൃത്തുക്കളായ അഞ്ജലിയും അഭിയും മാത്രമാണ് ആ രഹസ്യ വിവാഹത്തിന് സാക്ഷ്യം വ​ഹിക്കാൻ ഭാ​ഗ്യം ലഭിച്ചവർ. ഇതൊരു ഒന്ന് ഒന്നൊര ട്വിസ്റ്റായിപ്പോയി എന്നാണ് ദിയയുടെ വീഡിയോ കണ്ട് ആരാധകർ കുറിച്ചത്. വളരെ സിംപിൾ ലുക്കിലാണ് ഇരുവരും രഹസ്യ കല്യാണത്തിനെത്തിയത്. താലികെട്ടുന്നതിന് പകരം മം​ഗളസൂത്ര ദിയയെ അണിയിക്കുകയാണ് അശ്വിൻ ചെയ്തത്.

അതേസമയം ഇത് ദിയയുടെയും അശ്വിന്റെയും വിവാഹം കഴിഞ്ഞത് അച്ഛനും അമ്മയും അറിഞ്ഞായിരുന്നോ ഇരുവരും എല്ലാവരെയും പറ്റിക്കുകയായിരുന്നോ, ഇത്നി അച്ഛനും അമ്മയും നേരത്തെ അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ കല്യാണത്തിന് സമ്മതിച്ച് സന്തോഷത്തോടെ അതിൽ പങ്കെടുത്ത അച്ഛനും അമ്മയ്ക്കും ഇത് കാണുമ്പോൾ വിഷമം ആകില്ലേ എന്നെല്ലാം ചിലർ ചോദിക്കുന്നുണ്ട്.

അതേസമയം, മൂന്ന് മാസം മുമ്പ് തന്നെ ദിയയും കുടുംബവും വിവാഹാഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. വിവാഹത്തിന് വസ്ത്രം ഡിസൈൻ ചെയ്തതും അഭരണങ്ങൾ വാങ്ങിയതും താലി പൂജിച്ചതുമടക്കം എല്ലാ കാര്യങ്ങളും ദിയ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

ഓവർ മേക്കപ്പൊന്നുമില്ലാതെ വളരെ സിംപിൾ ലുക്കിലായിരുന്നു ദിയ എത്തിയത്. അപ്പോഴും പ്രേക്ഷകർ ശ്രദ്ധിച്ചത് ദിയയുടെ ആഭിരണങ്ങൾ ആയിരുന്നു. സ്വർണത്തിന്റെയോ മറ്റോ അതിപ്രസരമില്ലാതെ വളരെ സുന്ദരിയായി സിപിംൾ ലുക്കിലാണ് ദിയ എത്തിയത്.

നേരത്തെ മകളുടേതെ ലളിതമായ വിവാഹമായിരിക്കുമെന്നും എല്ലാ ചിലവുകളും അവർ തന്നെയാണ് നോക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. മോള് തന്നെ പറഞ്ഞു എനിക്ക് ചെറിയ കല്യാണം മതിയെന്ന്. അത് കേട്ടപ്പോൾ‌ ഞാനും വളരെ സന്തോഷത്തിലായി. മാത്രമല്ല എന്റെ അടുത്ത് പ്രത്യേകം പറഞ്ഞു… അച്ഛനും അമ്മയും ചെലവാക്കേണ്ടതില്ല. ഞങ്ങൾ നടത്തിക്കോളാമെന്ന്. അത് കേട്ടപ്പോൾ എനിക്ക് അതിനേക്കാൾ വലിയ സന്തോഷമായി എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

More in Malayalam

Trending