Connect with us

ഞാനൊരു മുസ്ലിം സ്ത്രീ ആണ്, നല്ലോണം അടിയും ഇടിയുമൊക്കെ കിട്ടിയിട്ടുണ്ട്, നിരന്തരം കുടുംബക്കാരെ മൊത്തം കൂട്ടിയുള്ള തെറിവിളികളൊക്കെ ഇന്നും മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കുന്നു; ദിയ സന

Social Media

മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് സാമൂഹ്യ പ്രവര്‍ത്തകയും ആക്ടീവിസ്റ്റുമായ ദിയ സന. ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് ദിയ ശ്രദ്ധേയാവുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെയും മറ്റുമായി ദിയ പങ്കുവെക്കാറുള്ള ചിത്രങ്ങളും എഴുത്തുകളുമൊക്കെ വൈറലാവുണ്ട്. അത്തരത്തില്‍ ദിയ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

‘എന്റെ പേര് ഷജ്‌ന. ദിയ സന എന്ന് പറഞ്ഞാലേ അറിയൂ. ഞാനൊരു മുസ്ലിം സ്ത്രീ ആണ്. 10 കൊല്ലമായി സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഉണ്ട്. ഇപ്പോള്‍ ഇത്ര വെടിപ്പായിട്ട് പറയേണ്ടി വരുന്നത് എന്റെ ഭാഷ എന്റെ രീതികള്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നതൊക്കെ മറ്റുള്ളവര്‍ക്ക നല്ല ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ എനിക്ക് ഇഷ്ടപ്പെട്ട വേദികള്‍ പലതും എന്നെ നിരസിക്കുന്നുണ്ട്.

ഞാന്‍ ഒരു ഷോയുടെ ഭാഗമായത് കൊണ്ട് മാത്രമാണ് എന്റെ ജോലികള്‍ പലതും നടന്നുപോകുന്നത്. എനിക്ക് പക്ഷെ സാമൂഹ്യപ്രവര്‍ത്തന രംഗത്ത് നിന്നുതന്നെ പ്രവര്‍ത്തിക്കാനും സംസാരിക്കാനുമാനിഷ്ടം. ആര് തന്നെ തള്ളി പറഞ്ഞാലും നല്ല കഷ്ടപ്പെട്ട് പണിയെടുത്തിട്ടുണ്ട്… അതുകൊണ്ട് തന്നെയാണ് അന്തസായി വിളിച്ചു പറയുന്നത്. നല്ലോണം അടിയും ഇടിയുമൊക്കെ കിട്ടിട്ടുണ്ട്.

നിരന്തരം കുടുംബക്കാരെ മൊത്തം കൂട്ടിയുള്ള തെറിവിളികളൊക്കെ ഇന്നും മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഇടയിലെ മനുഷ്യര്‍ തന്നെ നമ്മളെ ഒഴിവാക്കുന്ന പ്രവണതകള്‍ കൂടി വരുന്നുണ്ട്. പലര്‍ക്കും വേദികള്‍ നിഷേധിക്കുന്നു. അര്‍ഹത ഉള്ള മനുഷ്യരെ എല്ലായിടത്തുനിന്നും ഒഴിവാക്കുന്നു. ഇത് പറയേണ്ടി വന്നതാണ്. പലരുടെയും ഇമോഷന്‍സ് പലതാണ്.

എനിക്ക് പറയണമെന്ന് തോന്നി പറഞ്ഞു. ഇനി ഇതും കൊണ്ട് എന്നോട് അടുത്ത വല്ലതും പറഞ്ഞു വന്നാല്‍ മത്തായിക് മൈരാണ്. എന്നെ സ്‌നേഹിക്കുന്നവരോട് സ്‌നേഹം മാത്രം ഉമ്മകള്‍’… ദിയ സന കുറിപ്പ് അവസാനിപ്പിക്കുന്നു.

More in Social Media

Trending