Connect with us

നാദിറയെ പോലെ ഒരു ട്രാന്‍സ് വുമണ്‍ ഈ സീസണില്‍ വിജയിച്ചാല്‍ ശരിക്കും ഈ സീസണ്‍ സീസണ്‍ ഓഫ് ഒറിജിനല്‍ തന്നെയാകും ; ദിയ

serial story review

നാദിറയെ പോലെ ഒരു ട്രാന്‍സ് വുമണ്‍ ഈ സീസണില്‍ വിജയിച്ചാല്‍ ശരിക്കും ഈ സീസണ്‍ സീസണ്‍ ഓഫ് ഒറിജിനല്‍ തന്നെയാകും ; ദിയ

നാദിറയെ പോലെ ഒരു ട്രാന്‍സ് വുമണ്‍ ഈ സീസണില്‍ വിജയിച്ചാല്‍ ശരിക്കും ഈ സീസണ്‍ സീസണ്‍ ഓഫ് ഒറിജിനല്‍ തന്നെയാകും ; ദിയ

ബിഗ് ബോസ് ഷോ അവസാന ആഴ്‍ചയാണെങ്കിലും രസകരമായ ഡെയ്ലി ടാസ്കാണ് ബിഗ്ബോസ് വീട്ടിലുള്ളവര്‍ക്ക് നല്‍കിയത്. മാജിക് പോഷന്‍ എന്ന് ടാസ്കാണ് ആരംഭിച്ചത്. കണ്‍ഫഷന്‍ റൂമില്‍ വിളിച്ച് ബിഗ്ബോസ് നല്‍കിയ മാജിക് പോഷൻ കുടിക്കുന്നയാള്‍ക്ക് ടാസ്‍കിന്റെ ഭാഗമായി സവിശേഷമായ പ്രത്യേകത ലഭിക്കും. ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്നത് ഏഴ് പേരാണ്. ഫിനാലെയിലെത്തുക അഞ്ച് പേരായിരിക്കും. അതിനാല്‍ ഫിനാലെയ്ക്ക് മുമ്പായി രണ്ട് പേര്‍ പുറത്താകാനുള്ള സാധ്യതയുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആദ്യം ഫിനാലെ വീക്കിലേക്ക് എത്തിയ താരം നാദിറയാണ്.’

ടിക്കറ്റ് ടു ഫിനാലെ വിജയിച്ചാണ് നാദിറ അവസാന വാരത്തിലേക്ക് എത്തുന്നത്. ട്രാന്‍സ് കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചെത്തുന്ന മത്സരാര്‍ത്ഥികളില്‍ നിന്നും ഫിനാലെയിലെത്തുന്ന ആദ്യത്തെ മത്സരാര്‍ത്ഥിയാണ് നാദിറ. ഇതിനിടെ ഇപ്പോഴിതാ നാദിറയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയിരിക്കുകയാണ് ദിയ സന. ബിഗ് ബോസ് മലയാളം സീസണ്‍ 1 ലെ മത്സരാര്‍ത്ഥിയാണ് ദിയ സന.

ബിഗ് ബോസിനെക്കുറിച്ച് നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാറുണ്ട് ദിയ. ഈ സീസണില്‍ നാദിറയ്ക്ക് പിന്തുണയുമായി നേരത്തേയും ദിയ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നാദിറയ്ക്ക് വേണ്ടി വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നത്.

പ്രിയപ്പെട്ടവരേ ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 5 ല്‍ നാദിറ മെഹറിന്‍ മോള്‍ ഫിനാലെ വീക്കില്‍ കടന്നിരിക്കുന്നു. എല്ലാവരുടെയും വിലയേറിയ വോട്ടുകള്‍ ഡിസ്നി ഹോട്ട്സ്റ്റര്‍ വഴി നല്‍കി പ്രിയപ്പെട്ടവളെ വിജയിപ്പിക്കണം. നാദിറയെ പോലെ ഒരു ട്രാന്‍സ് വുമണ്‍ ഈ സീസണില്‍ വിജയിച്ചാല്‍ ശരിക്കും ഈ സീസണ്‍ സീസണ്‍ ഓഫ് ഒറിജിനല്‍ തന്നെയാകുമെന്നാണ് ദിയ പറയുന്നത്.

‘കാരണം മാറ്റി നിര്‍ത്തിപ്പെട്ട ഒരു വിഭാഗം മനുഷ്യരുടെ ഇടയില്‍ നിന്നും, പണ്ടൊക്കെ ഒറിജിനല്‍ ആണും പെണ്ണുമാണ് എന്നു പറഞ് കളിയാക്കാന്‍ എന്നോണം ഇത് ഡ്യൂപ്ലിക്കേറ്റ് ആണെന്നൊക്കെ പറഞ്ഞ മനുഷ്യര്‍ക്കും കൂടിയുള്ള മറുപടിയാകും നാദിറയുട ഈ ഒറിജിനല്‍ വിജയം. ഈ പ്രൈഡ് മന്തില്‍ നാദിറക്കും കമ്മ്യൂണിറ്റികള്‍ക്കും മാത്രമല്ല നമുക്കൊരോരുത്തര്‍ക്കും ഒരു റവലൂഷന്റെ ഭാഗമെന്നോണം നാദിറയുടെ ഇതുവരെ ഉള്ള വിജയവും ഇനി മുന്നോട്ടുള്ള വിജയവും അഭിമാനിക്കാം”.

ഇപ്പോള്‍ തന്നെ നാദിറ സ്വന്തം പ്രയത്‌നം കൊണ്ട് ടിക്കറ്റു ഫിനാലെ വിന്‍ ചെയ്ത് ഫിനാലെയില്‍ എത്തി.. വിജയം അവള്‍ക്ക് അനിവാര്യമാണ്. നമ്മളൊക്കെ സമൂഹത്തില്‍ എന്തെങ്കിലുമൊക്കെ ആകണമെങ്കില്‍ അതിന് ഹാര്‍ഡ് വര്‍ക്ക് വേണം.. 22 ഓളം ഒറിജിനല്‍സിന്റെ കൂടെ റിയല്‍ ഒറിജിനല്‍ ആകാന്‍ നാദിറക് സാധിക്കട്ടെ.. നാദിറയുടെ കുടുംബം നാദിയെ അംഗീകരിച്ചപ്പോള്‍ നമ്മളോരോരുത്തരും സന്തോഷിച്ചതാണെന്നും ദിയ പറയുന്നു.

ഈ ഷോയില്‍ അവളെ മനസിലാക്കി ഇങ്ങനൊരു അംഗീകാരം അവള്‍ക് കിട്ടണമെങ്കില്‍ അത് നാദിറയുടെ ആത്മ ധൈര്യവും ഡെഡിക്കേഷനും മാത്രമാണ്.. ഓരോ കമൗട് ആകുന്ന കുട്ടികള്‍ക്കും പാരന്‍സിനും ധൈര്യം നല്‍കുന്ന ഒന്നാണ് നാദിറയുടെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഈ ജീവിതം. എന്റെ സഹോദരി ശ്യാമയുടെ മകളാണ് അത്‌കൊണ്ട് നാദിറ എന്റെയും മകളാണ്. വീണ്ടും വീണ്ടും പറയട്ടെ നിങ്ങളുടെ സപ്പോര്‍ട് വോട്ടായി നാദിറക് നല്‍കണം.. ഇതുവരെ കൂടെ നിന്ന ഇനിയും കൂടെ നില്‍ക്കുന്ന സപ്പോര്‍ട് ചെയ്യുന്നവര്‍ക്ക് ഒരായിരം നന്ദി പറഞ്ഞു കൊണ്ടാണ് ദിയ കുറിപ്പ് അവസാനിക്കുന്നത്.

More in serial story review

Trending