Connect with us

പകച്ച് സുഹൃത്തുക്കൾ; ദിയ സനയെ കുറിച്ചുള്ള സത്യങ്ങൾ പുറത്തുവിട്ട് സിബിൻ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!

Bigg Boss

പകച്ച് സുഹൃത്തുക്കൾ; ദിയ സനയെ കുറിച്ചുള്ള സത്യങ്ങൾ പുറത്തുവിട്ട് സിബിൻ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!

പകച്ച് സുഹൃത്തുക്കൾ; ദിയ സനയെ കുറിച്ചുള്ള സത്യങ്ങൾ പുറത്തുവിട്ട് സിബിൻ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!

ബിഗ് ബോസ് മലയാളം സീസൺ 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയ താരങ്ങളില്‍ ഒരാളായിരുന്നു ഡിജെ സിബിന്‍. മികച്ച മത്സരത്തിലൂടെ വളരെ വേഗത്തില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം സാമ്പാദിക്കാനും താരത്തിന് കഴിഞ്ഞു. എന്നാല്‍ ഒരു വീക്കെന്‍ഡ് എപ്പിസോഡിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ക്കൊടുവില്‍ സിബിന്‍ പുറത്തേക്ക് പോകുകയായിരുന്നു.

ബിഗ് ബോസില്‍ ഫൺ എലെമെന്റുകൾ നിറയ്ക്കാനാണ് താൻ ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് സിബിൻ പറഞ്ഞത്. അത് സിബിൻ ഹൗസിൽ നിന്ന പതിനാല് ദിവസവും ചെയ്യുകയും ചെയ്തു. സിബിൻ ഹൗസിൽ‌ ആക്ടീവായ ശേഷമാണ് ഉറങ്ങി കിടന്ന ബിഗ് ബോസ് വീട് ഉണർന്നതും മത്സരാർത്ഥികളുടെ ഗെയിം കൊഴുത്തതും. മത്സരത്തിൽ നിന്നും പുറത്ത് വന്നശേഷം സിബിൻ നടത്തിയചില വെളിപ്പെടുത്തലുകൾ വലിയ രീതിയിൽ വൈറലായിരുന്നു. മാത്രമല്ല അതിന്റെ പേരിൽ വിവാദങ്ങൾ ഇപ്പോഴും കത്തുന്നുമുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസിലെ മുന്‍ മത്സരാർത്ഥിയും ആക്ടിവിസ്റ്റുമായ ദിയസനയ്ക്കെതിരെ തുറന്നടിച്ച് ഡിജെ സിബിന്‍. ലൈഫ് നെറ്റ് ടിവി എന്ന യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിലായിരുന്നു താരണത്തിന്റെ വെളിപ്പെടുത്തൽ. ദിയ സന കുറച്ച് കാലമായി എന്റെ പിറകെയായിരുന്നു. ഇപ്പോള്‍ ആളെ കാണാനില്ല. ഞാനുമായി ബന്ധപ്പെട്ട എന്തൊക്കെയോ കാര്യങ്ങള്‍ ലൈവിലും അഭിമുഖങ്ങളിലൊക്കെ പറയുന്നുണ്ടായിരുന്നു.

പുറത്ത് പോകണമെന്ന് കരഞ്ഞ് പറഞ്ഞതുകൊണ്ടല്ലേ അവന്‍ പുറത്ത് പോയത് അങ്ങനയല്ലേ എന്നൊക്കെയാണ് പറയുന്നതെന്നും സിബിന്‍ പറയുന്നു. പുറത്തുപോകണമെന്ന് കരഞ്ഞ് പറയുന്നവരെയൊക്കെ ഇവർ പുറത്തേക്ക് വിടുകയാണോ ചെയ്യുന്നത്. ചേച്ചിക്ക് ബുദ്ധിയില്ലേ. സീസണ്‍ 1 മുതല്‍ ഇവർ ഷോ കാണുന്നതല്ലേ. പേർളി പുറത്ത് പോകണമെന്ന് കരഞ്ഞ് പറഞ്ഞിട്ട് പുറത്തുവിട്ടോ.

ഈ ബിഗ് ബോസ് സീസണില്‍ തന്നെ എത്ര പേർ പറഞ്ഞു. അഖില്‍ മാരാർ പറഞ്ഞില്ലേ. എന്നിട്ട് വിട്ടോ. മഴ സമയത്താണ് കൂണ് വരുന്നത്. അതുപോലെ ബിഗ് ബോസിന്റെ സമയത്ത് മാത്രം വരുന്ന ചില ആളുകളുണ്ട്. ഒരോ സീസണിലും ആരെങ്കിലേയുമൊക്കെ പിടിച്ച് പിആർ ചെയ്തങ്ങ് പോവും. പാവങ്ങള്‍ അങ്ങനെ പോകട്ടെ. അടുത്ത സീസണില്‍ എന്റെ പേരൊക്കെ വലിച്ചിഴക്കപ്പെട്ടാലും ഞാനൊന്നും വന്ന് ഇതുപോലെ റിയാക്ട് ചെയ്യാന്‍ പോകുന്നില്ല.

എനിക്ക് വേറെ പണിയുണ്ട്. അന്ന് നമ്മള്‍ വേറെ സിനിമയുടെ ചർച്ചയ്ക്കൊക്കെ നില്‍ക്കുമ്പോള്‍ ആരെങ്കിലുമൊക്കെ ബിഗ് ബോസിനെക്കുറിച്ചൊക്കെ ചോദിക്കുമായിരിക്കും. അങ്ങനെയുള്ള അവസരത്തില്‍ അഭിപ്രായം പറയുമായിരിക്കും. അല്ലാതെ അതിന്റെ പുറകെ പിടിച്ച് പോകില്ല. ഞാന്‍ ഒരു ഫോട്ടോ ഇട്ടപ്പോള്‍ അതിനെ ചൊല്ലി പല കഥകളാണ് പ്രചരിപ്പിക്കപ്പെട്ടത്. അപ്പോള്‍ സ്വാഭാവികമായും ഞാന്‍ മറുപടി കൊടുക്കാന്‍ ബാധ്യസ്ഥയാണ്.

അങ്ങനെ മറുപടി കൊടുത്തപ്പോള്‍ അതാ അടുത്ത ലൈവ് വരുന്നു. ഈ കാര്യമൊക്കെ അവർക്ക് ഫോണ്‍ വിളിച്ച് സംസാരിച്ചാല്‍ പോരെ. ഇന്‍സ്റ്റഗ്രാമില്‍ക്കൂടിയായിരുന്നു മറുപടി. ഇങ്ങനെ കുറെ ആളുകളുണ്ട്. രക്ഷപ്പെട്ട് പോട്ടെ.. പാവങ്ങള്‍. പറഞ്ഞ്, പറഞ്ഞ് അവസാനം ഇന്നലെയെങ്ങാണ്ടും ആരോ ഒരു ഇന്റർവ്യൂ കൊടുത്തു. അവിടെ വന്ന് എന്തൊക്കെയോ പറഞ്ഞ് പോയി. പറഞ്ഞ് പോകട്ടെ പാവം ചേച്ചിയെന്നും സിബിന്‍ പറയുന്നു.

ഞാനും തിരുവനന്തപുരത്തുകാരനാണ്, ഇവരെയൊക്കെ എനിക്ക് നന്നായിട്ട് അറിയാം. ആക്ടിവിസ്റ്റ് എന്ന് പറഞ്ഞ് എന്ത് ആക്ടിവിറ്റിയാണ് കാണിക്കുന്നതെന്ന് എനിക്ക് അറിയാം. എനിക്ക് എല്ലാം അറിയാം എന്ന് അവർക്കും അറിയാം. പക്ഷെ എന്ത് ധൈര്യത്തിലാണ് അവർ വന്ന് ഇതെല്ലാം പറയുന്നതെന്ന് എനിക്ക് അറിയില്ല. ഇനി ഇതിന് മറുപടിയായി നാളെ അടുത്ത ലൈവ് കാണും. ഞാനിതൊക്കെ ഒരു തമാശയായിട്ടാണ് കാണുന്നത്.

അവരാകട്ടെ വലിയ സീരിയസായി എടുക്കുന്നു. അതുകൊണ്ട് തന്നെ മറുപടി വരുമെന്ന് എനിക്കറിയാം. മനസ്സില്‍ തോന്നുന്നത് പറയണം എന്ന ലൈനാണ് എനിക്ക്. ഒതുക്കുന്നവർ ഉണ്ടെങ്കില്‍ ഒതുക്കട്ടെ. വാ കീറിയ ദൈവം അതിനുള്ള വഴിയും തരുമെന്നും താരം വ്യക്തമാക്കുന്നു. എന്റെ ആരാധകർ ആരേയും തെറിവിളിക്കില്ല. നൂറ് ശതമാനം ഉറപ്പാണ്.

അവർ പണം കൊടുത്തതുകൊണ്ട് എന്നെ ഇഷ്ടപ്പെട്ടവർ അല്ല. അവർക്ക് വേണമെങ്കില്‍ ഈ ചീത്തവിളിക്കുന്നവർക്ക് അതുപോലെ മറുപടി കൊടുത്തൂടെ. എന്നാല്‍ അവർ ആരും അത് ചെയ്യില്ല. അവർ ജെനുവിന്‍ ആളുകളാണ്. സൈബർ ബുള്ളിയിങ് ആര് നേരിടേണ്ടി വന്നാലും ഞാന്‍ അവരോടൊപ്പം നില്‍ക്കും. ആരും സൈബർ ലോകത്ത് ആക്രമിക്കപ്പെടാന്‍ പാടില്ലെന്നും സിബിന്‍ കൂട്ടിച്ചേർക്കുന്നു. 

More in Bigg Boss

Trending