Connect with us

രാജ്യത്തെ നേര്‍ദിശയിലേക്ക് നയിക്കുന്നു; ബി ജെ പി യിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ല, 23 വര്‍ഷം മുന്‍പേ എടുത്ത തീരുമാനമാണെന്ന് ഗൗതമി

Malayalam

രാജ്യത്തെ നേര്‍ദിശയിലേക്ക് നയിക്കുന്നു; ബി ജെ പി യിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ല, 23 വര്‍ഷം മുന്‍പേ എടുത്ത തീരുമാനമാണെന്ന് ഗൗതമി

രാജ്യത്തെ നേര്‍ദിശയിലേക്ക് നയിക്കുന്നു; ബി ജെ പി യിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ല, 23 വര്‍ഷം മുന്‍പേ എടുത്ത തീരുമാനമാണെന്ന് ഗൗതമി

ബിജെപിയിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ലെന്നും 23 വര്‍ഷം മുന്‍പേ എടുത്ത തീരുമാനമാണതെന്നും താര പ്രചാരകരില്‍ തമിഴ്‌നാട്ടില്‍ മുന്നില്‍ നില്‍ക്കുന്ന നടി ഗൗതമി വ്യക്തമാക്കി. വാജ്‌പേയുടെയും നരേന്ദ്ര മോദിയുടെയും തേതൃത്വത്തിലുള്ള മതിപ്പാണ് ബിജെപി ആഭിമുഖ്യത്തോട് കാരണമെന്നും രാജ്യത്തെ നേര്‍ദിശയിലേക്ക് നയിക്കുന്നത് ബിജെപിയാണെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ മത്സരിക്കുന്നതു കൊണ്ട് മറ്റ് പാര്‍ട്ടികള്‍ മത്സരിക്കരുതെന്ന് നിയമമൊന്നുമില്ലെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു. കൂടാതെ മുന്‍ ഭര്‍ത്താവ് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയോടുള്ള എതിര്‍പ്പും ഗൗതമി വെളിപ്പെടുത്തി.
മാറ്റത്തിനു വേണ്ടിയാണ് മത്സരിക്കുന്നതെന്ന് മക്കള്‍ നീതി മയ്യം പറയുന്നു. എന്നാല്‍ അത് ജനത്തിനു വേണോ എന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ അറിയാന്‍ കഴിയും. പുതിയ പാര്‍ട്ടി വരുമ്ബോള്‍ ജനത്തെ ആകര്‍ഷിക്കാന്‍ ചില മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പറയും. അതാണ് കമല്‍ ഹാസന്റെ പാര്‍ട്ടി ചെയ്യുന്നതെന്നും ഗൗതമി അഭിപ്രായപ്പെട്ടു.

കമല്‍ ഹാസനുമായുള്ള ബന്ധം അടഞ്ഞ അധ്യായമാണെന്നും സിമന്റ് കോണ്‍ക്രീറ്റ് ഇട്ട് ആ അധ്യായം അടച്ചെന്നും ഗൗതമി പറഞ്ഞു. കമല്‍ ഹാസനുമായി 11 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച ഗൗതമി ഇപ്പോള്‍ ബിജെപിയിലെ പ്രമുഖ രാഷ്ട്രീയ സാന്നിധ്യമുള്ള ഒരു വ്യക്തിയാണ്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ വിജയിക്കില്ലെന്ന് നേരത്തെയും ഗൗതമി പറഞ്ഞതാണ്. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവുമായി യാതൊരു ബന്ധവുമില്ലെന്ന് ഗൗതമി കൂട്ടിച്ചേര്‍ത്തിരുന്നു. കോയമ്ബത്തൂര്‍ ബിജെപിക്ക് വേണ്ടി താന്‍ വോട്ട് ചെയ്യുമെന്നും ഗൗതമി പറയുന്നുണ്ട്.

More in Malayalam

Trending

Recent

To Top