Connect with us

ഇതുവരെ കിട്ടിയതില്‍ ഏറ്റവും മനോഹരമായ സമ്മാനം മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രേഖ രതീഷ്

Malayalam

ഇതുവരെ കിട്ടിയതില്‍ ഏറ്റവും മനോഹരമായ സമ്മാനം മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രേഖ രതീഷ്

ഇതുവരെ കിട്ടിയതില്‍ ഏറ്റവും മനോഹരമായ സമ്മാനം മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രേഖ രതീഷ്

രേഖ രതീഷ് എന്ന താരത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സീരിയയില്‍ അമ്മയായും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രേഖയ്ക്ക് ആരാധകര്‍ ഏറെയാണ്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പരസ്പരം എന്ന സീരിയല്‍ വലിയ രീതിയില്‍ ഹിറ്റ് ആയതോടെ രേഖ രതീഷും ഏറെ ശ്രദ്ധിക്കപ്പെട്ടു

രേഖയ്ക്ക് ഒരു മകനാണ് ഉള്ളത്. അയാന്‍ എന്നാണ് മകന്റേ പേര്. രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.

തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്.

സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ രേഖ തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകനോടൊപ്പമുള്ള രേഖയുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

രേഖയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇതുവരെ കിട്ടിയതില്‍ ഏറ്റവും മനോഹരമായ സമ്മാനം എന്നാണ് ഫോട്ടോക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി എന്നീ പരമ്പരകളിലാണ് ഇപ്പോള്‍ രേഖ അഭിനയിക്കുന്നത്.

More in Malayalam

Trending