Malayalam
എന്റെ ബൈക്കിന്റെ പേര് പറഞ്ഞതും സംഭവിച്ചത്; ബിജു മേനോന്റെ ആ മറുപടി
എന്റെ ബൈക്കിന്റെ പേര് പറഞ്ഞതും സംഭവിച്ചത്; ബിജു മേനോന്റെ ആ മറുപടി
സിനിമയിലെ സൗഹൃദങ്ങൾ വ്യക്തിജീവിതത്തിലും പലരും സൂക്ഷിക്കാറുണ്ട്. അത്തരത്തിൽ ബിജു മേനോനും ചാക്കോച്ചനും ജീവിതത്തിൽ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഇപ്പോഴിതാ താന്‍ പുതിയ ഒരു ബൈക്ക് വാങ്ങിയതിന് ബിജു മേനോന്‍ പറഞ്ഞ ഒരു കമന്റിനെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
‘ഞാന്‍ ഈയടുത്ത് ഒരു ബൈക്ക് വാങ്ങിച്ചു. വൈഫ് ഒട്ടും സമ്മതിക്കില്ല. ‘പ്രിയേ നീ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്’ എന്ന്. എനിക്ക് സിനിമയില്‍ ഓടിക്കാന്‍ തരുന്ന ബൈക്കിന്റെ കണ്ടീഷന്‍ പറഞ്ഞാല്‍ രസകരമാണ്. എന്ന് ഞാന്‍ പറഞ്ഞു.
ബ്രേക്കില്ല, ക്ലച്ചില്ല, ഹോണില്ല, ലൈറ്റില്ല എന്‍ജിന്‍ വരെ ഉണ്ടോ എന്ന് സംശയം തോന്നും. ഇതൊന്നും പോരാഞ്ഞിട്ട് ഹെല്‍മറ്റില്ല. അതും കൂടാതെ രണ്ടു ക്യാമറയും കൂടി വയ്ക്കും ചിലപ്പോള്‍ ക്യാമറ ഫ്രണ്ടില്‍ ആയിരിയ്ക്കും എന്നിട്ട് ഒരാളെയും കൂടി പുറകില്‍ കേറ്റി ഇരുത്തിയിട്ട് ഏറ്റവും തിരക്കുള്ള റോഡില്‍ കൂടി പൊയ്ക്കോളാന്‍ പറയും.
അങ്ങനെ ഓടിച്ച ഞാനാണ് ഏറ്റവും സേഫ്റ്റി ഫീച്ചേഴ്സുള്ള ഒരു ബൈക്ക് വാങ്ങിച്ചത്. അതുകൊണ്ട് അതിനെക്കുറിച്ചോര്‍ത്ത് പേടിക്കണ്ട എന്നു പറയും. ഞാന്‍ ബൈക്ക് വാങ്ങിയെന്ന് അറിഞ്ഞപ്പോള്‍ ബിജു മേനോന്‍ ചോദിച്ചു, ചാക്കോച്ചാ… ഏതു ബൈക്കാ വാങ്ങിച്ചത് എന്ന്. ഞാന്‍ പറഞ്ഞു, ‘ഹസ്‌ക്വര്‍ണ സ്വാര്‍ട്പിലന്‍’! അതു കേട്ടതും ബിജു മേനോന്‍ പറഞ്ഞു, എനിക്ക് ബൈക്ക് വേണ്ട… ഞാന്‍ സൈക്കിള്‍ ഓടിച്ചോളാം എന്ന്!, കുഞ്ചാക്കോ ബോബന്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
