Connect with us

പോലീസുകാരനായിരുന്ന അച്ഛന്‍ മരിച്ചിട്ട് എട്ട് വര്‍ഷം കഴിഞ്ഞു, ഇപ്പോള്‍ ആ വീട്ടില്‍ അമ്മയും താനും മാത്രം; സാന്ത്വനത്തിലെ ജയന്തിയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെയാണ്

Malayalam

പോലീസുകാരനായിരുന്ന അച്ഛന്‍ മരിച്ചിട്ട് എട്ട് വര്‍ഷം കഴിഞ്ഞു, ഇപ്പോള്‍ ആ വീട്ടില്‍ അമ്മയും താനും മാത്രം; സാന്ത്വനത്തിലെ ജയന്തിയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെയാണ്

പോലീസുകാരനായിരുന്ന അച്ഛന്‍ മരിച്ചിട്ട് എട്ട് വര്‍ഷം കഴിഞ്ഞു, ഇപ്പോള്‍ ആ വീട്ടില്‍ അമ്മയും താനും മാത്രം; സാന്ത്വനത്തിലെ ജയന്തിയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെയാണ്

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയായ സാന്ത്വനം എന്ന സീരിയല്‍ ഇതിനോടകം തന്നെ മലയാളി കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ റേറ്റിംഗില്‍ മുന്നിലെത്താന്‍ ഈ പരമ്പരയ്ക്കായി. സഹോദര സ്നേഹം എടുത്ത് കാണിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്. തമിഴിലെ സൂപ്പര്‍ഹിറ്റ് സീരിയലായിരുന്ന പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. പ്രമുഖ മലയാളം നടിയായ ചിപ്പി രഞ്ജിത്താണ് ഈ പ്രമ്പര നിര്‍മ്മിക്കുന്നത്. പരമ്പരയിലെ അഞ്ജലിയുടെയും ശിവന്റെ വിവാഹവും, അപര്‍ണയുടെയും ഹരിയുടെയും വിവാഹവും അതിനു പിന്നാലെ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്.

പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയം ആണ് കാഴ്ച വയ്ക്കുന്നത്. അതില്‍ ഒരു നെഗറ്റീവ് ടച്ചുള്ള എന്നാല്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ജയന്തി. പരമ്പരയില്‍ ശ്രീദേവിയുടെ സഹോദരന്‍ സേതുവിന്റെ ഭാര്യയായിട്ടാണ് ജയന്തി എത്തുന്നത്. ജയന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് നടി അപ്സര രത്നാകരന്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

അടുത്തിടെ ഇറങ്ങിയ താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്തു. ആരോഗ്യം എന്ന മാസികയിലെ കവര്‍ ഫോട്ടോ വഴിയാണ് അഭിനയ മേഖലയിലേക്ക് എത്തുന്നത് എന്നാണ് അപ്‌സര പറയുന്നത്. അപ്സരയുടെ കുടുംബം എന്ന് പറയുന്നത് അമ്മയും ചേച്ചിയും അച്ഛനും അടങ്ങുന്നതാണ്. അച്ഛന്‍ പോലീസില്‍ ആയിരുന്നു. അച്ഛന്റെ മരണം നടന്നിട്ട് എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ചേച്ചി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്.

ഇപ്പോള്‍ അമ്മയും അപ്സരയും മാത്രമാണ് വീട്ടില്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അപ്സര വിവാഹിതയായിരുന്നു എന്നും എന്നാല്‍ ആ വിവാഹ ബന്ധം വേര്‍പെടുത്തി എന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ അഭിനയം ജീവിതത്തിന് ഏറെ പ്രാധാന്യം നല്‍കി കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും വാര്‍ത്തകളില്‍ പ്രതികരിക്കാന്ഡ സമയം ഇല്ലെന്നും താരം മുമ്പ് പറഞ്ഞിരുന്നു. ഏഴ് വര്‍ഷം കൊണ്ട് പതിനഞ്ചിലധികം സീരിയലുകള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കന്‍ താരത്തിന് സാധിക്കുകയും ചെയ്തു. 2019 ല്‍ മൂന്നു അവാര്‍ഡുകള്‍ ആണ് താരത്തിന്റെ അഭിനയമികവിന് തേടിയെത്തിയത്. തിക്കുറിശ്ശി അവാര്‍ഡ് ശാന്താദേവി പുരസ്‌കാരം കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് എന്നിങ്ങനെയാണ് താരം സ്വന്തമാക്കിയ അവാര്‍ഡുകള്‍. പ്രേം നസീറിന്റെ പേരില്‍ ഉള്ള വലിയ അവാര്‍ഡും താരത്തിന് നേടാന്‍ സാധിച്ചു.

കുശുമ്പും ഏഷണിയും ആവോളം തന്നെ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് ജയന്തി. സാന്ത്വനം വീട്ടില്‍ നല്ലത് നടക്കുന്നത് കാണാന്‍ ജയന്തി ആഗ്രഹിക്കുന്നില്ല. ജയന്തി ഓരോന്നിനും തിരി കൊളുത്തുന്നത് തന്റെ അമ്മായിയും ദേവിയുടേയും ബാലന്റേയും സഹോദരന്‍ ശിവന്റെ ഭാര്യയുമായ അഞ്ജലിയുടെ അമ്മയുമായ സാവിത്രിയോട് ഏഷണി പറഞ്ഞാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അപ്സര ഇങ്ങനെ അല്ല. സീതയിലെ മറിയക്കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

More in Malayalam

Trending

Recent

To Top