Connect with us

ഭാര്യ കൂടെയില്ലായിരുന്നേൽ കുറച്ചുകൂടി നന്നായി ഗെയിം കളിച്ചേനെ; ബിഗ് ബോസ് വിലയിരുത്തലുകളുമായി ലക്ഷ്മി ജയൻ

Malayalam

ഭാര്യ കൂടെയില്ലായിരുന്നേൽ കുറച്ചുകൂടി നന്നായി ഗെയിം കളിച്ചേനെ; ബിഗ് ബോസ് വിലയിരുത്തലുകളുമായി ലക്ഷ്മി ജയൻ

ഭാര്യ കൂടെയില്ലായിരുന്നേൽ കുറച്ചുകൂടി നന്നായി ഗെയിം കളിച്ചേനെ; ബിഗ് ബോസ് വിലയിരുത്തലുകളുമായി ലക്ഷ്മി ജയൻ

ബിഗ് ബോസ് മൂന്നാം സീസൺ തുടങ്ങിയപ്പോൾ വളരെ സൗഹൃദം നിറഞ്ഞ വീടായിരുന്നു. അധികം വഴക്കോ പിണക്കമോ ഇല്ലാതെ, പരിചയപ്പെടലുകൾ മാത്രമായിട്ടാണ് വീട്ടിലെ ആദ്യ ആഴ്ച കടന്ന് പോയത്. ഇത്തവണ ബിഗ് ബോസ് ഷോ തുടങ്ങിയപ്പോൾ തുടക്കത്തിലുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു ലക്ഷ്മി ജയൻ. കുറച്ചു നാളുകൾ കൊണ്ട് തന്നെ ലക്ഷ്മി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി മാറി.

എന്നാൽ, ബിഗ് ബോസ് ഷോയിൽ നിന്നും ആദ്യം പുറത്തെത്തിയത് ലക്ഷ്മി ജയനായിരുന്നു. ചാനല്‍ പരിപാടികകളിലും സ്റ്റേജ് ഷോകളിലുമൊക്കെയായി സജീവമാണെങ്കിലും പ്രേക്ഷകര്‍ക്ക് തന്നെ എത്രത്തോളം അറിയാമെന്നത് വലിയ ആശങ്കയായിരുന്നുവെന്ന് താരം ആദ്യം തന്നെ പറഞ്ഞിരുന്നു. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു.

ഇപ്പോൾ ലക്ഷ്മി ജയൻ പതിവായി യൂട്യൂബിൽ വിഡിയോകൾ ഇട്ട് രംഗത്തുവരാറുണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെക്കുറിച്ചുള്ള വിലയിരുത്തലുകളും ലക്ഷ്മി യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു. മോണിങ് ടാസ്‌ക്ക് കിട്ടേണ്ടയാള്‍ക്ക് തന്നെയാണ് കിട്ടിയത്. സായ് ഡിംപലിനെ വിളിച്ചപ്പോള്‍ തന്നെ ഇതെങ്ങനെ അവസാനിക്കുമെന്ന് പ്രേക്ഷകര്‍ക്ക് സംശയമായിരുന്നു. ടാസ്‌ക്ക് പലരും വ്യക്തിപരമായി എടുക്കുന്നതാണ് പ്രശ്‌നങ്ങളുണ്ടാവുന്നതിന് പിന്നിലെ കാരണമെന്ന് ലക്ഷ്മി ജയന്‍ പറയുന്നു. സായ് പറഞ്ഞ കാര്യങ്ങളില്‍ ആരും പ്രകോപിതരായിരുന്നില്ല.

തന്റെ എതിരാളിയെ അഭിനന്ദിച്ച് റൂട്ട് മാറ്റിവിടുന്ന സ്ട്രാറ്റജിയാണ് മണിക്കുട്ടന്‍ സ്വീകരിച്ചത്. സജ്‌ന ഫിറോസ് സംസാരിക്കാനെത്തിയപ്പോഴായിരുന്നു അങ്ങനെ ചെയ്തത്. ഇനിയും ചിലരുടെ മുഖംമൂടി കളയാനുണ്ടെന്ന് പറഞ്ഞത് അനൂപിനേയും മജസിയയേയുമാണോയെന്നും ലക്ഷ്മി ചോദിക്കുന്നുണ്ട്. ഭാഗ്യലക്ഷ്മിയുടെ അയല്‍ക്കൂട്ടത്തെക്കുറിച്ചും താരം സംസാരിച്ചിരുന്നു. സജ്‌ന ഫിറോസിന്റെ ടാര്‍ജറ്റിനെക്കുറിച്ചും അവരുടെ ഗെയിം പ്ലാനിനെക്കുറിച്ചും കിടിലന്‍ ഫിറോസ് മനസ്സിലാക്കിയിരുന്നു. കുറുക്കന്റെ ബുദ്ധിയാണ് അദ്ദേഹത്തിന്. വീക്കിലി നല്ല എന്റര്‍ടൈനിങായിരുന്നുവെന്നും താരം വീഡിയോയിൽ പറഞ്ഞു.

ഡിംപല്‍ തന്റെ ക്യാരക്ടര്‍ വിട്ട് പോവാതെ കൃത്യമായാണ് ചെയ്തത്. സായിയയും നല്ല രീതിയിലാണ് അവതരിപ്പിച്ചത്. വീട്ടിലെ കാര്യങ്ങളെക്കുറിച്ചെല്ലാം മണിക്കുട്ടനും മജിസിയയും സംസാരിച്ചിരുന്നു. ഞാനൊറ്റയ്ക്കല്ല, എനിക്ക് ഭാര്യയേയും സംരക്ഷിക്കേണ്ടതുണ്ടെന്നായിരുന്നു ഫിറോസ് ഖാന്‍ പറഞ്ഞത്. അത് ശരിയല്ലേ, അല്ലായിരുന്നുവെങ്കില്‍ അദ്ദേഹം കുറച്ചൂടെ നന്നായി ഗെയിം കളിച്ചേനെ. ഹ്യൂമര്‍ സെന്‍സും എന്റര്‍ടൈനിങ്ങുമൊക്കെയായി നല്ലൊരു ഗെയിമറാണ് മണിക്കുട്ടനെന്നുമായിരുന്നു ലക്ഷ്മി ജയൻ പറഞ്ഞത്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top