ആളും ബഹളവും ഊണും ഒരുക്കവും വിശേഷങ്ങളും വെളിച്ചവും എല്ലാം ഒതുങ്ങി, അടുത്ത ഒരുമിക്കൽ വരെ ഇനി കാത്തിരിപ്പായി; വിഷു ആഘോഷത്തിന്റെ ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോയുമായി സിത്താര കൃഷ്ണകുമാർ

മലയാള സിനിമ ലോകം ഇത്തവണ ഗംഭീരമായിട്ടാണ് വിഷു ആഘോഷിച്ചത്. വിഷു ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പലരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിഷു ആഘോഷത്തിന്റെ വിശേഷം പങ്കിട്ട് ഗായിക സിതാര കൃഷ്ണകുമാർ.
കുടുംബത്തോടൊപ്പമായിരുന്നു ഗായികയുടെ വിഷു ദിനം. ആഘോഷത്തിന്റെ ദൃശ്യങ്ങൾ കോർത്തിണക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മകൾ സാവൻ ഋതുവിനെ കണി കാണിക്കുന്ന മനോഹര ദൃശ്യത്തിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്.
‘ആളും ബഹളവും ഊണും ഒരുക്കവും വിശേഷങ്ങളും വെളിച്ചവും എല്ലാം ഒതുങ്ങി, അടുത്ത ഒരുമിക്കൽ വരെ ഇനി കാത്തിരിപ്പായി. ഞങ്ങൾ ഒരുമിച്ച് ഉള്ളപ്പോഴൊക്കെ ആഘോഷമാണ്. കുഞ്ഞു സങ്കടഛായയുള്ള വിഷുവൈകിട്ട്’ എന്നാണ് വിഡിയോ പങ്കിട്ട് സിതാര സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
നിരവധി പേരാണ് സിതാരയ്ക്കും കുടുംബത്തിനും വിഷു ദിനാശംസകൾ നേരുന്നത്. സിതാരയുടെ കുടുംബാഗങ്ങളും സമൂഹമാധ്യമ ലോകത്തിനു സുപരിചിതരാണ്. മകൾ സാവൻ ഋതുവിന് ആരാധകരും ഏറെ. കുടുംബവിശേഷങ്ങളെല്ലാം സിതാര കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...