Connect with us

ഇത് തുടക്കം മാത്രം, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്; പ്രതീക്ഷയുയര്‍ത്തി ‘മലൈക്കോട്ടൈ വാലിബന്റെ’ സ്റ്റണ്ട് മാസ്റ്റര്‍ വിക്രം മോര്‍

Malayalam

ഇത് തുടക്കം മാത്രം, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്; പ്രതീക്ഷയുയര്‍ത്തി ‘മലൈക്കോട്ടൈ വാലിബന്റെ’ സ്റ്റണ്ട് മാസ്റ്റര്‍ വിക്രം മോര്‍

ഇത് തുടക്കം മാത്രം, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്; പ്രതീക്ഷയുയര്‍ത്തി ‘മലൈക്കോട്ടൈ വാലിബന്റെ’ സ്റ്റണ്ട് മാസ്റ്റര്‍ വിക്രം മോര്‍

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റുകള്‍ക്കും ഗംഭീര വരവേല്‍പ്പാണ് ലഭിക്കാറുള്ളത്. ഈയടുത്ത് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉയര്‍ത്തിയ ആവേശം ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍ വിക്രം മോര്‍.

ഗംഭീരമായ ഒട്ടേറെ ആക്ഷന്‍ സീനുകളുള്ള ചിത്രമായിരിക്കും ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന സൂചന വിക്രം മോര്‍ നല്‍കി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാലിബന്റെ ഫസ്റ്റ് ലുക്കും ക്രൂവിന്റെ ചിത്രവും സഹിതമായിരുന്നു സ്റ്റണ്ട് മാസ്റ്ററുടെ പോസ്റ്റ്.

മലൈക്കോട്ടൈ വാലിബന്റെ 81 ദിവസത്തെ ഷൂട്ട് പൂര്‍ത്തിയായി എന്നും രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ ആയിരുന്നു ചിത്രീകരണമെന്നും വിക്രം കുറിച്ചു. പവര്‍ പാക്ക്ഡ് ആയ ആക്ഷന്‍ സാഗയുടെ തുടക്കം മാത്രമാണിതെന്നും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടീമിനൊപ്പം നാല് ഫൈറ്റുകളുണ്ടെന്ന് പറഞ്ഞ വിക്രം എല്ലാവര്‍ക്കും ആശംസകളും നേര്‍ന്നു.

മണലാരണ്യത്തില്‍ അലറുന്ന മുഖവുമായി വടവും കൈകളിലേന്തി നില്‍ക്കുന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഫസ്റ്റ് ലുക്കിലുള്ളത്. പുറത്തിറങ്ങി 24 മണിക്കൂറില്‍ പതിനായിരം റീ ട്വീറ്റുകള്‍ നേടിക്കൊണ്ട് പുത്തന്‍ റെക്കോഡും പോസ്റ്റര്‍ സ്വന്തമാക്കിയിരുന്നു.

ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. രാജസ്ഥാനിലെ ജെയ്‌സ്ല്‍മീറില്‍ ജനുവരി പതിനെട്ടിന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോഴും തുടരുകയാണ്.

More in Malayalam

Trending

Recent

To Top