Connect with us

ഒരു ഡേറ്റിങ് ആപ്പില്‍ വരെ ഞാന്‍ ചേര്‍ന്നു, മെസേജ് അയച്ചാല്‍ ആരും വിശ്വസിക്കുന്നില്ല; ഷൈന്‍ ടോം ചാക്കോ

Malayalam

ഒരു ഡേറ്റിങ് ആപ്പില്‍ വരെ ഞാന്‍ ചേര്‍ന്നു, മെസേജ് അയച്ചാല്‍ ആരും വിശ്വസിക്കുന്നില്ല; ഷൈന്‍ ടോം ചാക്കോ

ഒരു ഡേറ്റിങ് ആപ്പില്‍ വരെ ഞാന്‍ ചേര്‍ന്നു, മെസേജ് അയച്ചാല്‍ ആരും വിശ്വസിക്കുന്നില്ല; ഷൈന്‍ ടോം ചാക്കോ

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടനാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്തുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകലാണ് വൈറലായി മാറുന്നത്.

സെലിബ്രിറ്റി ആയതിനു ശേഷം ജീവിതത്തില്‍ മിസ്സ് ചെയ്യുന്ന കാര്യങ്ങളെ കുറിച്ചാണ് ഷൈന്‍ പറയുന്നത്. ഡേറ്റിങ് ആപ്പില്‍ ചേര്‍ന്നിട്ട് പോലും അത് താനാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്.

‘ആര്‍ക്കേലും മെസേജ് അയച്ചാല്‍ ആരും വിശ്വസിക്കുന്നില്ല. നിങ്ങള് സെലിബ്രിറ്റി അല്ലേ, സെലിബ്രിറ്റിയൊക്കെ മെസേജ് അയക്കോ എന്നാണ് ചോദ്യം. എത്രപേര്‍ക്ക് എത്ര മെസേജ് അയച്ചാലാണെന്നോ ഒന്ന് വിശ്വസിക്കുക. മാനേജേഴ്‌സ് ആണോ അല്ലെങ്കില്‍ ഫേക്ക് ആണോ എന്നൊക്കെ ചോദിക്കും. അടുത്തിടെ ഒരു ഡേറ്റിങ് ആപ്പില്‍ വരെ ഞാന്‍ ചേര്‍ന്നു. എന്നിട്ടും ആരും ഞാനാണെന്ന് വിശ്വസിക്കുന്നില്ല.

ഞാനെന്റെ പേരും ഫോട്ടോയുമൊക്കെ വച്ചിട്ടുണ്ട്. ഫോട്ടോസും വീഡിയോയും ഒക്കെ അയച്ചാലും ചോദിക്കും ഇതൊക്കെ ഗൂഗിള്‍ നിന്നെടുത്തതല്ലേ എന്ന്’ ഷൈന്‍ പറയുന്നു. ഷൈനും അഹാനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘അടി’ യാണ് താരത്തിന്റെ പുതിയ ചിത്രം.

More in Malayalam

Trending