News
“ഭയങ്കര കെയറിങ്ങാന്ന് അതാണ് ഏട്ടന്റെ ലൈന്‍ ലിപ്‌ലോക് ചെയ്യാനുള്ള അനുമതി ചോദിച്ച് ചാക്കോച്ചന്‍; കുഞ്ചാക്കോ ബോബൻ വീണ്ടും വൈറലാകാൻ സാധ്യത; സപ്പോർട്ട് ചെയ്ത് പിഷാരടി !
“ഭയങ്കര കെയറിങ്ങാന്ന് അതാണ് ഏട്ടന്റെ ലൈന്‍ ലിപ്‌ലോക് ചെയ്യാനുള്ള അനുമതി ചോദിച്ച് ചാക്കോച്ചന്‍; കുഞ്ചാക്കോ ബോബൻ വീണ്ടും വൈറലാകാൻ സാധ്യത; സപ്പോർട്ട് ചെയ്ത് പിഷാരടി !
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ താരം വിറയലോടെ കളിച്ച വൈറൽ ഡാൻസ് ആണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. ഒരൊറ്റ ഡാന്‍സ് കൊണ്ട് കേരളക്കരയെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ് .
ന്നാ താന്‍ കേസ് കൊട് എന്ന പുതിയ സിനിമയിലെ പ്രകടനത്തിലൂടെ ചാക്കേച്ചന്‍ ഞെട്ടിച്ചെന്ന് വേണം പറയാന്‍. ഇത് മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള താരം രസകരമായ ക്യാപ്ഷനുമായിട്ടെത്തി ചിരിയുണര്‍ത്താറുണ്ട്.
അത്തരത്തില്‍ ഭാര്യ പ്രിയയെ ചേര്‍ത്ത് നിര്‍ത്തിയൊരു ഫോട്ടോയുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. ഈ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കാമോന്ന് ക്യാപ്ഷനില്‍ ചോദിക്കുകയും ചെയ്തു. ഇതോടെ രസകരമായ കമന്റുകളാണ് വരുന്നത്. കൂട്ടത്തില്‍ നടനും മിമിക്രി താരവുമായ രമേഷ് പിഷാരടി ചാക്കേച്ചനെ കളിയാക്കി കൊണ്ടുള്ള കമന്റിട്ട് ട്രോളിയിരിക്കുകയാണ്.
‘ഇവനെന്തോ കാര്യം സാധിക്കാനുണ്ട്’ ഈ ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ കമന്റ് ബോക്‌സില്‍ നിറയാന്‍ സാധ്യതയുള്ള ഏറ്റവും മികച്ച കമന്റ് ഇതായിരിക്കും..
എന്നുമാണ് ചിത്രം പങ്കുവെച്ച് കൊണ്ട് ചാക്കോച്ചന്‍ എഴുതിയിരിക്കുന്നത്. ചാക്കോച്ചന്റെ പോസ്റ്റും കമന്റും വളരെ പെട്ടെന്ന് തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം കിടിലന്‍ കമന്റുകളുമായി വന്നു.
‘ഭയങ്കര കെയറിങ്ങാന്ന് അതാണ് ഏട്ടന്റെ ലൈന്‍..’ എന്നാണ് രമേഷ് പിഷാരടി ഈ ചിത്രത്തിന് നല്‍കിയ കമന്റ്. ‘ഒഹ് റിവേഴ്‌സ് സൈക്കോളിക്കല്‍ മൂവ്. ഇത് നടക്കില്ല. പ്രിയ ചേച്ചി ഇതിലൊന്നും വീഴില്ല’ എന്നാണ് നടി ചിന്നു ചാന്ദിനി എഴുതിയ കമന്റില്‍ പറയുന്നത്. ഭീമന്റെ വഴി എന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായി അഭിനയിച്ച നടിയാണ് ചിന്നു ചാന്ദിനി.
‘വീണ്ടും ലിപ്‌ലോക് ചെയ്യാനുള്ള അനുമതി ചോദിച്ച് ചാക്കോച്ചന്‍’ , ചാക്കോച്ചാ.. ക്യാപ്ഷനില്‍ പറഞ്ഞത് സത്യമാണ്.. രണ്ടാളും അടിപൊളിയാണ്. എന്നും ഇതുപോലെ അടിപൊളിയായിരിക്കണം. പ്രിയചേച്ചിയെ വളയ്ക്കാനുള്ള കഴിവാക്കെ ചാക്കോച്ചന്‍ നേരത്തെ തെളിയിച്ചതല്ലേ അതുകൊണ്ട് ഇതൊക്കെ നിസാരം’ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് താഴെ വരുന്നത്.
about kunjakko boban
