News
സ്വന്തം മക്കളെക്കാള്‍ അമ്മയ്ക്ക് ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ; വീഡിയോ പങ്കുവെച്ച് അനുപം ഖേര്‍
സ്വന്തം മക്കളെക്കാള്‍ അമ്മയ്ക്ക് ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ; വീഡിയോ പങ്കുവെച്ച് അനുപം ഖേര്‍
ബോളിവുഡില്‍ നിരവധി ആറാധകരുള്ള താരമാണ് അനുപം ഖേര്‍. ഇപ്പോഴിതാ തന്റെ അമ്മ ദുലാരിയ്ക്ക് സ്വന്തം മക്കളെക്കാള്‍ ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണെന്ന് പറയുകയാണ് താരം. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനമായ ഇന്നലെ അദ്ദേഹത്തിന് ആശംസകളും നന്മകളും നേര്‍ന്നുള്ള അമ്മയുടെ വീഡിയോ അനുപം ഖേര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അനുപം ഖേറിന്റെ സഹോദരന് രാജു ഖേര്‍ ആണ് വീഡിയോ പകര്‍ത്തിയത്.
എന്തുകൊണ്ടാണ് മോദിയെ ഇത്ര ഇഷ്ടമെന്നുള്ള ചോദ്യത്തിനും ദുലാരിക്ക് ഉത്തരമുണ്ട്. ‘എനിക്കറിയില്ല, അവന് നിങ്ങളെക്കാള്‍ മികച്ചവനാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം നല്ലവനാണ്, ശരിക്കും നല്ലവനാണ്, അതില്‍ യാതൊരു സംശയവുമില്ല’ എന്നാണ് അനുപം ഖേറിന്റെ അമ്മ പറയുന്നത്. ആ വീഡിയോ പങ്കുവെച്ച് കൊണ്ട് അനുപം ഖേര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ:
‘മോദിയുടെ ജന്മദിനത്തില് അദ്ദേഹത്തിന് ആശംസകള്‍ നേരാന്‍ അമ്മ ആഗ്രഹിച്ചിരുന്നു. അങ്ങനെ എന്റെ സഹോദരന് ഒരു വീഡിയോ ചെയ്തു. ആയിരക്കണക്കിന് അമ്മമാരാല്‍ അനുഗ്രഹിക്കപ്പെട്ടയാളാണ് മോദിജിയെന്നും ഞങ്ങളെക്കാളും മോദിക്ക് അദ്ദേഹത്തെ ഇഷ്ടമാണെന്നും അമ്മ പറയുന്നു. ഈ പ്രാര്‍ത്ഥനകള്‍ അവരുടെ ഹൃദയത്തില്‍ നിന്നുള്ളതാണ്” കോടിക്കണക്കിന് അമ്മമാരുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെയെന്നും അനുപം ഖേര്‍ കുറിച്ചു.
അതേസമയം, ബോളിവുഡിന്റെ കിംഗ് ഷാരുഖ് ഖാനും മോദിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ജനങ്ങളുടെയും രാജ്യത്തിന്റെയും ക്ഷേമത്തിനായുള്ള മോദിയുടെ സമര്‍പ്പണം വളരെ വിലമതിക്കുന്നുവെന്ന് ഷാരൂഖ് ഖാന് ട്വീറ്റ് ചെയ്തു. ജന്മദിനം ആസ്വദിക്കാന്‍ ഒരു ദിവസം അവധിയെടുക്കൂ എന്നും ഷാരൂഖ് ഖാന് ട്വിറ്ററില്‍ കുറിച്ചു.
