Connect with us

നടന്‍ അനുപം ഖേറിന്റെ ഓഫീസില്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ച, 4.15 ലക്ഷം രൂപയും സിനിമയുടെ നെഗറ്റീവും മോഷണം പോയി

News

നടന്‍ അനുപം ഖേറിന്റെ ഓഫീസില്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ച, 4.15 ലക്ഷം രൂപയും സിനിമയുടെ നെഗറ്റീവും മോഷണം പോയി

നടന്‍ അനുപം ഖേറിന്റെ ഓഫീസില്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ച, 4.15 ലക്ഷം രൂപയും സിനിമയുടെ നെഗറ്റീവും മോഷണം പോയി

പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ ഓഫീസില്‍ മോഷണം. മുംബൈയിലെ വീര ദേശായി റോഡിലുള്ള ഓഫീസിലാണ് മോഷണം നടന്നത്. താരം തന്നെ കവര്‍ച്ച നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊട്ടിച്ചതിന്റെയും മറ്റും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. അലമാരയില്‍ സൂക്ഷിരുന്ന 4.15 ലക്ഷം രൂപയും ഓഫീസിലെ അക്കൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ചിരുന്ന ഒരു സിനിമയുടെ നെഗറ്റീവും മോഷ്ടാക്കള്‍ മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്ച രാവിലെ 9.45ഓടെ ഓഫീസ് ജീവനക്കാര്‍ എത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ദൈവം അവര്‍ക്ക് നല്ല ബുദ്ധി നല്‍കട്ടെയെന്നും തന്റെ ഓഫീസ് കേസ് ഫയല്‍ ചെയ്തതായും മോഷ്ടാക്കള്‍ ഓട്ടോറിക്ഷയില്‍ മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും അനുപം ഖേര്‍ പറഞ്ഞു. സംഭവത്തില്‍ അംബോലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മോഷ്ടാക്കള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും ഉടന്‍ തന്നെ പ്രതികളെ പിടികൂടുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിട്ടിച്ചുണ്ട്.

അതേസമയം, വെറും 37 രൂപയാണ് മുംബൈയില്‍ സിനിമ മോഹിച്ച് വരുമ്പോള്‍ തന്റെ പക്കല്‍ ഉണ്ടായിരുന്നതെന്നാണ് അനുപം ഖേര്‍ അടുത്തിടെ പറഞ്ഞത്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം തനിക്ക് സിനിമയില്‍ അവസരം ലഭിക്കുമെന്നായിരുന്നു ധാരണയെന്നും എന്നാല്‍ മുംബൈയില്‍ എത്തിയപ്പോഴാണ് യാഥാര്‍ഥ്യം തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ മോഹവുമായി ഒട്ടേറെയാളുകളാണ് മുംബൈയിലേയ്ക്ക് ചേക്കേറുന്നത്. അതില്‍ വളരെ കുറച്ചാളുകള്‍ മാത്രമേ വിജയിക്കൂ. വളരെ ചെറുപ്പം മുതല്‍ തന്നെ എന്റെ തലയില്‍ നിന്ന് മുടി കൊഴിഞ്ഞു പോയിക്കൊണ്ടേ ഇരുന്നു. അതുണ്ടാക്കിയ അരക്ഷിതാവസ്ഥയില്‍ ഞാന്‍ ഒരിക്കലും നടനാകുമെന്ന് ചിന്തിച്ചിട്ടേയില്ലായിരുന്നു. സംവിധാന സഹായിയായി സിനിമയില്‍ കയറിപ്പറ്റണം എന്നായിരുന്നു ലക്ഷ്യം.

പല വഴിയ്ക്ക് അലഞ്ഞുവെങ്കിലും ഒന്നും ശരിയായി വന്നില്ല. 37 രൂപയായിരുന്നു സിനിമ മോഹിച്ച് മുംബൈയില്‍ എത്തുമ്പോള്‍ കയ്യിലുണ്ടായിരുന്നത്. അത് വളരെ പെട്ടന്നു തന്നെ തീര്‍ന്നുപോയി. കിടക്കാനൊരു ഇടംപോലും ഇല്ലാതെ കയ്യില്‍ ഒന്നുമില്ലാതെ മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ ജീവിതം തള്ളി നീക്കിയിട്ടുണ്ട്. ഇന്ന് ആ യാത്ര 530 സിനിമകളില്‍ എത്തിനില്‍ക്കുന്നുവെന്നുമാണ് താരം പറഞ്ഞത്.

More in News

Trending