Connect with us

രാജ്യത്തിനൊപ്പം ആര് നില്‍ക്കുന്നുവോ അവര്‍ക്കൊപ്പമായിരിക്കും ഞാന്‍, നാളെ ഞാന്‍ ബിജെപിയില്‍ ചേരുമോ എന്നും അറിയില്ല; ശ്വേത മേനോന്‍

Actress

രാജ്യത്തിനൊപ്പം ആര് നില്‍ക്കുന്നുവോ അവര്‍ക്കൊപ്പമായിരിക്കും ഞാന്‍, നാളെ ഞാന്‍ ബിജെപിയില്‍ ചേരുമോ എന്നും അറിയില്ല; ശ്വേത മേനോന്‍

രാജ്യത്തിനൊപ്പം ആര് നില്‍ക്കുന്നുവോ അവര്‍ക്കൊപ്പമായിരിക്കും ഞാന്‍, നാളെ ഞാന്‍ ബിജെപിയില്‍ ചേരുമോ എന്നും അറിയില്ല; ശ്വേത മേനോന്‍

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് ശ്വേതാ മേനോന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. കുറച്ച് നാളുകള്‍ക്ക് മുമ്പ് നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ ശ്വേതാ മേനോന്‍ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു. മാലീദ്വീപിനെ ബഹിഷ്‌കരിക്കാനും ഇന്ത്യന്‍ ദ്വീപുകളെ അടുത്തറിയാനുമാണ് ഭാരതീയരോട് ശ്വേത മേനോന്‍ ആഹ്വാനം ചെയ്തത്.

പിന്നാലെ നടി ബിജെപിയിലേയ്ക്ക് അടുക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ബിജെപിയിലേയ്ക്ക് പോകുമോ എന്ന കാര്യത്തില്‍ പ്രതികരിക്കുകയാണ് ശ്വേത മേനോന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. രാജ്യത്തിനൊപ്പം ആര് നില്‍ക്കുന്നുവോ അവര്‍ക്കൊപ്പമായിരിക്കും താന്‍ എന്നാണ് നടി പറയുന്നത്.

‘പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ ലക്ഷദ്വീപില്‍ ഇരുന്നു കൊണ്ട് ഒരു ഫോട്ടോ ഇട്ടു. അദ്ദേഹം ആ സ്ഥലത്തെ സഹായിക്കുകയായിരുന്നു. എന്റെ അച്ഛന്‍ ലക്ഷദ്വീപിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ അതെനിക്ക് മനസ്സിലായി. ആ സമയത്ത് രാഷ്ട്രീയമായിരുന്നില്ല, ഒരു സൈനികന്റെ മകള്‍ എന്ന നിലയില്‍ അഭിമാനമായിരുന്നു തോന്നിയത്. അതുകൊണ്ടാണ് മറ്റുള്ളവര്‍ സേവ് ലക്ഷദ്വീപ് ക്യാമ്പയിനില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ സര്‍ക്കാരിനെ പിന്തുണച്ചത്.

കൊറോണ സമയത്ത് കേരള ടൂറിസത്തെ ഉയര്‍ത്തണമെന്ന് പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ ആരും ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ മോദിജി ലക്ഷദ്വീപില്‍ പോയി. ആ സ്ഥലത്തെ ലോകമൊട്ടാകെ പ്രചരിപ്പിച്ചു. അതുകൊണ്ടാണ് സപ്പോര്‍ട്ട് ചെയ്തത്.

ഒരു സൈനികന്റെ മകളായതുകൊണ്ട് ഒരുപാട് സ്ഥലങ്ങള്‍ കാണാനും അവിടുത്തെ ചരിത്രം പഠിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ലക്ഷദ്വീപില്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ സപ്പോര്‍ട്ട് ചെയ്തത് രാഷ്ട്രീയമായിരുന്നില്ല, ഒരു വികാരത്തിന്റെ പുറത്താണ്. ഞാനെന്തു ചെയ്താലും അതില്‍ രാഷ്ട്രീയം കയറി വരുന്നതാണ്. തൃശ്ശൂരില്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ ക്ഷണിച്ചിരുന്നു, പക്ഷേ പോകാന്‍ കഴിഞ്ഞില്ല.

ആ സമയം ഞാന്‍ ദുബായിലായിരുന്നു. തൃശ്ശൂരില്‍ എത്തിയെങ്കിലും ആ ദിവസം തന്നെ ഒരുപാട് പരിപാടികളും ഉണ്ടായിരുന്നു. ഒരു സൈനികന്റെ മകള്‍ എന്ന നിലയ്ക്ക് പാര്‍ട്ടി അല്ല രാജ്യമാണ് എനിക്ക് വലുത്. ആര് രാജ്യത്തിനൊപ്പം നില്‍ക്കുന്നുവോ അവര്‍ക്കൊപ്പമാണ് ഞാന്‍. നാളെ ഞാന്‍ ബിജെപിയില്‍ ചേരുമോ എന്നും അറിയില്ല’ എന്നും ശ്വേതാ മേനോന്‍ പറഞ്ഞു.

More in Actress

Trending