സിനിമ വന്നപ്പോള്‍ പലരും സീരിയല്‍ ഉപേക്ഷിക്കാന്‍ പറഞ്ഞിരുന്നു എന്നാല്‍ താനത് ചെയ്യില്ല; കാരണം ഞാനൊരു മോശപ്പെട്ട തൊഴില്‍ ചെയ്യുന്ന ഒരാളല്ല; സീരിയല്‍ ചെയ്തിട്ട് സിനിമ കിട്ടുന്നില്ലെങ്കില്‍ അത് തന്റെ വിധിയാണെന്ന് കരുതി അങ്ങ് പോകുമെന്ന് സ്വാസിക

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ഇപ്പോഴിതാ സീരിയലില്‍ നിന്നും സിനിമയിലേയ്ക്ക് വരാന്‍ ബുദ്ധിമുട്ട് ആണെങ്കിലും തനിക്ക് അത്രയും ബുദ്ധിമുട്ട് തോന്നിയിട്ടില്ല എന്ന് പറയുകയാണ് സ്വാസിക. സിനിമ വന്നപ്പോള്‍ പലരും സീരിയല്‍ ഉപേക്ഷിക്കാന്‍ പറഞ്ഞിരുന്നു എന്നാല്‍ താനത് ചെയ്യില്ല എന്നും സ്വാസിക വ്യക്തമാക്കി.
ഇന്നത് ചെയ്ത് കഴിഞ്ഞാല്‍ എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കും അതുകൊണ്ട് ഞാന്‍ അത് ചെയ്യുന്നില്ല, എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. എനിക്ക് ആദ്യമായിട്ട് സീരിയലില്‍ ഓഫര്‍ വന്നപ്പോ ഇനി എനിക്ക് ഒരിക്കലും സിനിമ ചെയ്യാന്‍ പറ്റില്ല അതുകൊണ്ട് സീരിയല്‍ ചെയ്യില്ല, ഞാന്‍ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാം എന്ന് ചിന്തിച്ചിട്ടില്ല.
അങ്ങനെയൊരു പേടിയെ എനിക്ക് വന്നിട്ടില്ല. കട്ടപ്പനയിലെ ഹൃത്വിക് റോഷന് ചെയ്തപ്പോഴാണ് എനിക്ക് ഒരു ബ്രേക്ക് കിട്ടിയത്. അപ്പോള്‍ എന്നോട് ഒരുപാട് പേര് പറഞ്ഞു സീരിയല്‍ നിര്‍ത്തണമെന്ന്. പക്ഷെ ഞാന്‍ പറഞ്ഞു അത് ഒരിക്കലും നിര്‍ത്താന്‍ പറ്റില്ല, കാരണം ഞാന്‍ ആ സീരിയലുമായി കമ്മിറ്റഡ് ആണ്.
അത് തീരുന്നത് വരെ ചെയ്യണം, അത് മാത്രമല്ല എനിക്ക് എല്ലാം തന്നത് ആ സീരിയല്‍ ആണ്. അത് അങ്ങനെ ഇട്ടെറിഞ്ഞ് എനിക്ക് പോകാന്‍ പറ്റില്ല. എനിക്ക് ഒരു പേടി ഉണ്ടായിട്ടില്ല. ഒരു വിശ്വാസമുണ്ട്, സിനിമ എന്ന് പറയുന്നത് നമ്മള് ചെയ്തിരിക്കും, അത് ചെയ്യാനുള്ള അവസരം നമുക്ക് ദൈവം തന്നിരിക്കും.
കാരണം ഞാനൊരു മോശപ്പെട്ട തൊഴില്‍ ചെയ്യുന്ന ഒരാളല്ല. സീരിയല്‍ എന്ന് പറഞ്ഞാല്‍ നല്ലൊരു ജോലി തന്നെയാണ്. അത് ചെയ്തിട്ട് സിനിമ കിട്ടുന്നില്ലെങ്കില്‍ അത് എന്റെ വിധിയാണെന്ന് കരുതി അങ്ങ് പോകും. പക്ഷെ സീരിയല്‍ ചെയ്യണ്ട ഇനി കംപ്ലീറ്റ് സിനിമ മതി എന്നൊരു തീരുമാനം പേടിച്ചിട്ട് ഞാന്‍ എടുത്തിട്ടില്ല എന്നാണ് സ്വാസിക അഭിമുഖത്തില്‍ പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....