Connect with us

ബീച്ചില്‍ നിന്നുള്ള ഹോട്ട് ചിത്രങ്ങളുമായി അമല പോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalam

ബീച്ചില്‍ നിന്നുള്ള ഹോട്ട് ചിത്രങ്ങളുമായി അമല പോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ബീച്ചില്‍ നിന്നുള്ള ഹോട്ട് ചിത്രങ്ങളുമായി അമല പോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അമലാ പോള്‍. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും മറ്റ്ഭാഷകളില്‍ സജീവമാണ് താരം. സാമൂഹ്യമാധ്യമത്തിലും സജീവമാണ് അമലാ പോള്‍. ഇപ്പോഴിതാ അമലാ പോള്‍ പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മാലിദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് അമല പങ്കുവെച്ചിരിക്കുന്നത്. മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താന്‍ എന്ന് അമലാ പോള്‍ പറയുന്നു. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. അതേസമയം, ‘കാടവെര്‍’ എന്ന ചത്രമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് എത്തിയത്. തമിഴകത്ത് നിന്നുള്ള ഒരു ത്രില്ലര്‍ ചിത്രമായിരുന്നു ‘കാടെവര്‍’. അമലാ പോള്‍ തന്നെ നിര്‍മിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട്. അമലാ പോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

‘അമല പോള്‍ നായികയായി റിലീസ് ചെയ്യാനുള്ള ചിത്രം ‘അതോ അന്ത പറവൈ പോല’ ആണ്. വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്. അമലയുടെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതും അപായത്തില്‍ നിന്ന് രക്ഷപെടുന്നതുമൊക്കെയാണ് സിനിമയുടെ പ്രമേയം.

പല തവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം വൈകുകയാണ്. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലന്‍. സംഗീതം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം സി.ശാന്തകുമാര്‍. എഡിറ്റിംഗ് ജോണ്‍ എബ്രഹാം. സംഘട്ടനം സുപ്രീം സുന്ദര്‍. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സ് ആണ് നിര്‍മ്മാണം.

More in Malayalam

Trending

Recent

To Top