Connect with us

തനിക്ക് കുറച്ച് വിക്കലുണ്ട് സര്‍ എന്ന് ആദ്യം പറയും. കുഴപ്പമില്ല മോനേ അവിടെ ഇരുന്നോളൂ എന്ന് പറയും. താനേത് പൊട്ടക്കഥ പറഞ്ഞാലും അയാള്‍ വിചാരിക്കും പാവം മനുഷ്യന്‍ അവന്‍ കഥ പറയട്ടെയെന്ന്; തുറന്ന് പറഞ്ഞ് ജൂഡ് അന്റണി

Malayalam

തനിക്ക് കുറച്ച് വിക്കലുണ്ട് സര്‍ എന്ന് ആദ്യം പറയും. കുഴപ്പമില്ല മോനേ അവിടെ ഇരുന്നോളൂ എന്ന് പറയും. താനേത് പൊട്ടക്കഥ പറഞ്ഞാലും അയാള്‍ വിചാരിക്കും പാവം മനുഷ്യന്‍ അവന്‍ കഥ പറയട്ടെയെന്ന്; തുറന്ന് പറഞ്ഞ് ജൂഡ് അന്റണി

തനിക്ക് കുറച്ച് വിക്കലുണ്ട് സര്‍ എന്ന് ആദ്യം പറയും. കുഴപ്പമില്ല മോനേ അവിടെ ഇരുന്നോളൂ എന്ന് പറയും. താനേത് പൊട്ടക്കഥ പറഞ്ഞാലും അയാള്‍ വിചാരിക്കും പാവം മനുഷ്യന്‍ അവന്‍ കഥ പറയട്ടെയെന്ന്; തുറന്ന് പറഞ്ഞ് ജൂഡ് അന്റണി

നടനായും സംവിധായകനായും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ജൂഡ് അന്റണി. ഇപ്പോഴിതാ മുമ്പൊരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്. തനിക്ക് വിക്കലിന്റെ പ്രശ്‌നമുള്ളയാളാണ്. ഒരു കഥ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കാന്‍ ഏറ്റവും ആദ്യം വേണ്ടത് അയാള്‍ വൃത്തിയായി സംസാരിക്കുക എന്നതാണ്. തനിക്ക് ഒട്ടും പറ്റാത്തത് അതായിരുന്നു. ആദ്യ കാലത്ത് താന്‍ ഭയങ്കര വീക്ക് ആയിരുന്നു. പിന്നെ അത് തന്റെ സ്‌ട്രോങ് പോയിന്റ് ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു.

പലരും തന്നോടുള്ള എന്നോടുള്ള സിമ്പതി കൊണ്ട് കഥ കേള്‍ക്കാന്‍ വേണ്ടി ഇരിക്കും. അങ്ങനെ ഇരുന്നതില്‍ നിന്നാണ് വിക്കലാണ് തന്റെ ഏറ്റവും വലിയ പോയിന്റ് എന്ന് തനിക്ക് മനസ്സിലായത്. തനിക്ക് കുറച്ച് വിക്കലുണ്ട് സര്‍ എന്ന് ആദ്യം പറയും. കുഴപ്പമില്ല മോനേ അവിടെ ഇരുന്നോളൂ എന്ന് പറയും. താനേത് പൊട്ടക്കഥ പറഞ്ഞാലും അയാള്‍ വിചാരിക്കും പാവം മനുഷ്യന്‍ അവന്‍ കഥ പറയട്ടെയെന്ന്.

‘അങ്ങനെയിരിക്കുമ്പോഴാണ് ഞാന്‍ വിനീത് ശ്രീനിവാസന്റെ കൂടെ വര്‍ക്ക് ചെയ്തത്. അവിടെ നിന്നാണ് എന്റെ ലൈഫ് മൊത്തം മാറിയത്. അവിടെ നിന്നാണ് അജുവും വിനീതുമായെല്ലാം സൗഹൃദം ഉണ്ടാവുന്നത്. നിവിന്‍ ഒരു ദിവസം തന്നെ വിളിച്ച് നീ ഒരു പടം ചെയ്യെടാ എന്ന് പറഞ്ഞു. അപ്പോള്‍ തനിക്ക് ഒരുപാട് കൂട്ടുകാര്‍ ഉണ്ടായിരുന്നു. വെറുതെ സംവിധായകനാണെന്ന് പറയാതെ എന്തെങ്കിലും ചെയ്ത് കാണിക്കെന്ന് കൂട്ടുകാര്‍ പറഞ്ഞു. ആ വാശിയിലാണ് സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. പക്ഷെ ചില കാരണങ്ങളാല്‍ ആ പടം ഓണ്‍ ആയി പെട്ടെന്ന് തന്നെ ഓഫ് ആയിപ്പോയി’

‘അതിന് ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞിട്ടാണ് ഓം ശാന്തി ഓശാന എന്ന സിനിമ ചെയ്തത്. ആദ്യ സിനിമയുടേതായ എല്ലാം പ്രശ്‌നങ്ങളും ആ സിനിമയിലുണ്ടായിരുന്നു. ബാക്ഗ്രൗണ്ട് സ്‌കോര്‍ കഴിയുന്നത് വരെ താന്‍ വിചാരിച്ചത് ആ സിനിമ പരാജയപ്പെടുമെന്നാണ്. പക്ഷെ തിയറ്ററില്‍ നിന്ന് കണ്ടപ്പോള്‍ ഈ പടം ഹിറ്റായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഒരു സിനിമ സംവിധാനം ചെയ്യണമെന്നേ തന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ.

മറ്റാരും ചെയ്യാത്തത് ചെയ്യാം എന്നതാണ് തന്റെ വാശി. ആരെങ്കിലും അത് നിനക്ക് പറ്റില്ലെന്ന് പറഞ്ഞാല്‍ അത് ചെയ്യണമെന്നാണെനിക്ക്. പ്രത്യേകിച്ചും തനിക്ക് ഭയങ്കര വിക്കല്‍ ഉള്ളത് കൊണ്ട്. അങ്ങനെയാണ് മുത്തശ്ശിഗദ എന്ന സിനിമ ചെയ്തത്. തിരുവോണത്തിന്റെ അന്ന് നാല് സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകളുടെ കൂടെയാണ് ആ സിനിമ ഇറക്കിയത്. എന്നിട്ടും ആ ചിത്രം ഒന്നേകാല്‍ കോടി രൂപ കളക്ഷന്‍ നേടിയിരുന്നു.

‘വിക്കലുള്ളവരുടെ ചിന്തകള്‍ പോവുന്നത് വളരെ സ്പീഡില്‍ ആയിരിക്കും. ചിന്തകളിങ്ങനെ മാറി മാറും വരും. അതൊരിക്കലും നമ്മളുടെ വായില്‍ വരുന്ന വാക്കുകളുടെ സ്പീഡിന് അനുസരിച്ച് പോവില്ല. അതുകൊണ്ടാണ് വിക്കല്‍ വരുന്നതെന്നാണ് തന്റെ കണ്ടുപിടുത്തം. നമുക്ക് ചെയ്യാവുന്നതിന്റെ മാക്‌സിമം ചെയ്യുക. നമ്മള്‍ എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ജനിച്ചവരാണെന്ന് നമ്മളുടെ ഉള്ളില്‍ തന്നെ തോന്നണമെന്നും ജൂഡ് ആന്റണി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top